വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 38ാം വയസിലും ആന്‍ഡേഴ്‌സന്‍ 'പുലി' തന്നെ, ഇനി 900 വിക്കറ്റ് ക്ലബ്ബില്‍

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലൂടെ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. ഒന്നാം ഇന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്ലിന് പിന്നാലെ അജിന്‍ക്യ രഹാനെയേയും പുറത്താക്കിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പേസ് ബൗളിങ് വിക്കറ്റ് വേട്ടക്കാരുടെ 900 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ ആന്‍ഡേഴ്‌സനായി. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ പേസ് ബൗളറാണ് ആന്‍ഡേഴ്‌സന്‍. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലുമായി കൃത്യം 900 വിക്കറ്റാണ് ആന്‍ഡേഴ്‌സനുള്ളത്.

James Anderson Gets To 900 International Wickets | Oneindia Malayalam

949 വിക്കറ്റുമായി ഓസ്‌ട്രേലിയയുടെ ഇതിഹാസ ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത് ഈ റെക്കോഡില്‍ തലപ്പത്തുള്ളപ്പോള്‍ മുന്‍ പാകിസ്താന്‍ പേസര്‍ വസിം അക്രം 916 വിക്കറ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇവരുടെ റെക്കോഡ് മറികടക്കാനുള്ള ബാല്യം ആന്‍ഡേഴ്‌സനുണ്ടാവുമെന്ന് തന്നെ നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താം.

indvseng4thtest

മഗ്രാത്ത് 124 ടെസ്റ്റില്‍ നിന്ന് 563 വിക്കറ്റും 250 ഏകദിനത്തില്‍ നിന്ന് 381 വിക്കറ്റും 2 ടി20യില്‍ നിന്ന് അഞ്ച് വിക്കറ്റുമാണ് വീഴ്ത്തിയത്. ഓസ്‌ട്രേലിയയുടെ മാത്രമല്ല ലോക ക്രിക്കറ്റിലെത്തന്നെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളാണ് മഗ്രാത്ത്. വസിം അക്രം 104 ടെസ്റ്റില്‍ നിന്ന് 414 വിക്കറ്റും 356 ഏകദിനത്തില്‍ നിന്ന് 502 വിക്കറ്റുമാണ് വീഴ്ത്തിയത്. ടി20 ഫോര്‍മാറ്റില്‍ കളിക്കാനുള്ള ഭാഗ്യം അക്രത്തിന് ലഭിച്ചില്ല. ആന്‍ഡേഴ്‌സന്‍ 161 ടെസ്റ്റില്‍ നിന്ന് 615 വിക്കറ്റും 194 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 19 ടി20യില്‍ നിന്ന് 18 വിക്കറ്റുമാണ് വീഴ്ത്തിയത്. പ്രായം 38 ആയിട്ടും അദ്ദേഹത്തിന്റെ ബൗളിങ് മികവിനെ അത് ബാധിച്ചിട്ടില്ല.

അന്താരാഷ്ട്ര ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ആന്‍ഡേഴ്‌സന്‍ ആറാം സ്ഥാനത്താണ്. മുത്തയ്യ മുരളീധരന്‍ (1347),ഷെയ്ന്‍ വോണ്‍ (1001),അനില്‍ കുംബ്ലെ (956),ഗ്ലെന്‍ മഗ്രാത്ത് (949),വസിം അക്രം (916) എന്നിവരാണ് ആന്‍ഡേഴ്‌സന് മുന്നിലുള്ളത്. 1000 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടുക ആന്‍ഡേഴ്‌സനെ സംബന്ധിച്ച് പ്രയാസമാണ്. കാരണം നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമാണ് അദ്ദേഹം കളിക്കുന്നത്.

സ്വിങ് ബൗളിങ്ങുകൊണ്ടാണ് ആന്‍ഡേഴ്‌സന്‍ ആരാധക മനസുകള്‍ കീഴടക്കുന്നത്. ഏത് മൈതാനത്തും മനോഹരമായി പന്ത് സ്വിങ് ചെയ്യിപ്പിക്കാന്‍ ആന്‍ഡേഴ്‌സന് മികവുണ്ട്. ഇന്ത്യക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ മറ്റ് ഇംഗ്ലണ്ട് പേസര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആന്‍ഡേഴ്‌സനായി.

Story first published: Friday, March 5, 2021, 13:32 [IST]
Other articles published on Mar 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X