For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇഷാന്തിന് 100ാം ടെസ്റ്റ്, എന്താണ് അവന്റെ സവിശേഷത? മുന്‍ താരങ്ങള്‍ പറയുന്നു

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെ കരിയറിലെ 100ാം ടെസ്റ്റാണ്. പരിമിത ഓവര്‍ ടീമിന് പുറത്താണെങ്കിലും നാട്ടിലും വിദേശത്തും ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ കുന്തമുനയാണ് ഇഷാന്ത്. സ്വിങ് ബൗളിങ്ങിലും ബൗണ്‍സിലും ബാറ്റ്‌സ്മാനെ വിറപ്പിക്കുന്ന ഇഷാന്ത് മാജിക്ക് ഇനിയും വര്‍ഷങ്ങളോളം ഇന്ത്യക്കൊപ്പം തുടരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോഴിതാ 100ാം ടെസ്റ്റ് കളിക്കാനൊരുങ്ങുന്ന ഇഷാന്തിന്റെ സവിശേഷതയെക്കുറിച്ച് വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ കര്‍സന്‍ ഗാവ്രിയും ബല്‍വീന്ദര്‍ സിങ് സന്ധുവും.

ഇഷാന്ത് അര്‍ഹിക്കുന്ന നേട്ടം

ഇഷാന്ത് അര്‍ഹിക്കുന്ന നേട്ടം

ഇഷാന്ത് ശര്‍മ 100ാം ടെസ്റ്റ് കളിക്കുന്നുവെന്നത് അര്‍ഹിച്ച നേട്ടമാണെന്നാണ് ഗാവ്രി പറയുന്നത്. 'പരിക്കിനെത്തുടര്‍ന്ന് അവന് ഇടവേള എടുക്കേണ്ടി വന്നു. എന്നാല്‍ മടങ്ങിവരവിന് ശേഷം വിക്കറ്റ് എടുക്കാനുള്ള ദാഹം അവന് കൂടി കൂടി വരികയാണ്. കഠിനായി പരിശീലനം നടത്തുകയും നന്നായി പന്തെറിയുകയും ചെയ്യുന്നു. വളരെ വെറൈറ്റി അവന്റെ ബൗളിങ്ങിലുണ്ട്. വേഗവും കൃത്യതയും കൂടാതെ രണ്ട് വശത്തേക്കും സ്വിങ് ചെയ്യാനുള്ള മികവും മികച്ച ബൗണ്‍സര്‍ ചെയ്യാനുള്ള കഴിവും അവനുണ്ട്. 100 ടെസ്റ്റ് മത്സരം അവന്‍ അര്‍ഹിക്കുന്നു'-ഗാവ്രി പറഞ്ഞു.

ഇഷാന്ത് അര്‍ഹിക്കുന്ന നേട്ടം

കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. വ്യത്യസ്ത ശൈലിയുള്ള ഫാസ്റ്റ് ബൗളര്‍മാര്‍ ഇപ്പോള്‍ ഇന്ത്യക്കൊപ്പമുണ്ട്. മികച്ച താരങ്ങള്‍ ബെഞ്ചിലുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങിയതിന് ബിസിസിഐക്ക് നന്ദി പറയണമെന്നും ഗാവ്രി പറയുന്നു.

നിലവില്‍ എല്ലാം അവന്റെ നിയന്ത്രണത്തില്‍

നിലവില്‍ എല്ലാം അവന്റെ നിയന്ത്രണത്തില്‍

തുടക്കത്തിലെ ഇഷാന്ത് അല്ല ഇപ്പോഴത്തേതെന്നാണ് സന്ധു അഭിപ്രായപ്പെട്ടത്. വരുന്ന സമയത്ത് ലൈനും ലെങ്തും കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്ന ഇഷാന്ത് ഏറെ മെച്ചപ്പെട്ടുവെന്നും സന്ധു ചൂണ്ടിക്കാട്ടുന്നു. 'കരിയറിന്റെ തുടക്കത്തില്‍ പിറകിലെ കാല്‍ ലാന്‍ഡ് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായിരുന്നു. സാങ്കേതികമായി പ്രശ്‌നമുണ്ടായിരുന്നു. പന്ത് റിലീസ് ചെയ്യുന്ന സമയത്ത് പൊസിഷന്‍ കൃത്യമായിരുന്നില്ല. ആദ്യ 50 മത്സരത്തോളം ഈ പ്രശ്‌നം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടവന്‍ ഈ പ്രശ്‌നം പരിഹരിച്ചു. ഇപ്പോള്‍ മികച്ച ലൈനും ലെങ്തും അവനുണ്ട്. ഇത് അവന്റെ വിക്കറ്റ് നേട്ടത്തിലും പ്രതിഫലിക്കുന്നുണ്ട്'-സന്ധു പറഞ്ഞു.

ഒരിക്കല്‍ പരിക്കേറ്റാല്‍ പഴയ ശക്തമായ നിലയിലേക്ക് തിരിച്ചുവരിക പ്രയാസമാണ്. എന്നാല്‍ ഇഷാന്തിനത് സാധിക്കുന്നുണ്ട്. പന്തിന്റെ പിച്ചിങ്ങില്‍ വ്യത്യാസം വരുത്തുന്നത് ബാറ്റ്‌സ്മാന് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

12ാം ഇന്ത്യന്‍ താരം

12ാം ഇന്ത്യന്‍ താരം

ഇന്ത്യന്‍ ജഴ്‌സിയില്‍ 100 ടെസ്റ്റ് കളിക്കുന്ന 12ാമത്തെ ഇന്ത്യന്‍ താരമാകാനുള്ള തയ്യാറെടുപ്പിലാണ് ഇഷാന്ത് ശര്‍മ. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (200),രാഹുല്‍ ദ്രാവിഡ് (163),സുനില്‍ ഗവാസ്‌കര്‍ (125),വിവിഎസ് ലക്ഷ്മണ്‍ (134),വീരേന്ദര്‍ സെവാഗ് (103),സൗരവ് ഗാംഗുലി (113),ദിലീപ് വെങ്‌സര്‍ക്കാര്‍ (116),കപില്‍ ദേവ് (131),അനില്‍ കുംബ്ലെ (132),ഹര്‍ഭജന്‍ സിങ് (103) എന്നിവരാണ് ഇഷാന്തിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

ഇഷാന്തിന്റെ കരിയര്‍

ഇഷാന്തിന്റെ കരിയര്‍

ഇന്ത്യക്കുവേണ്ടി 99 ടെസ്റ്റില്‍ നിന്ന് 302 വിക്കറ്റാണ് ഇഷാന്ത് വീഴ്ത്തിയത്. ഇതില്‍ 11 അഞ്ച് വിക്കറ്റും ഒരു 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.74 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 80 ഏകദിനത്തില്‍ നിന്ന് 115 വിക്കറ്റും 14 ടി20യില്‍ നിന്ന് 8 വിക്കറ്റും 90 ഐപിഎല്ലില്‍ നിന്ന് 71 വിക്കറ്റും ഇഷാന്തിന്റെ പേരിലുണ്ട്.

Story first published: Sunday, February 21, 2021, 11:43 [IST]
Other articles published on Feb 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+