Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'വാഴ്ത്തപ്പെടാത്ത നായകന്‍'- ഇഷാന്ത് ശര്‍മയുടെ ബൗളിങ്ങിനെ പ്രശംസിച്ച് പീറ്റേഴ്‌സന്‍

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് ദിനങ്ങള്‍ പൂര്‍ത്തിയായപ്പോഴും ഡ്രൈവിങ് സീറ്റില്‍ ഇംഗ്ലണ്ടായിരുന്നു. ജോ റൂട്ടിന്റെ (218) ഇരട്ട സെഞ്ച്വറി പ്രകടനമടക്കം കളിക്കളം കീഴടക്കുന്ന ബാറ്റിങ്ങാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ കാഴ്ചവെച്ചത്. ഇന്ത്യന്‍ മൈതാനങ്ങള്‍ സാധാരണയായി സ്പിന്നിനെ കൂടുതലായി തുണയ്ക്കുന്നതാണെങ്കിലും ഇത്തവണ ഇന്ത്യയുടെ സ്പിന്‍ തന്ത്രങ്ങള്‍ പ്രതീക്ഷിച്ചപോലെ ഏറ്റില്ല. പേസ് നിരയ്ക്കും മൂര്‍ച്ചയില്ലായിരുന്നു. എന്നാല്‍ ഇഷാന്ത് ശര്‍മയുടെ ബൗളിങ് പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്‍.

വാഴ്ത്തപ്പെടാത്ത നായകനെന്നാണ് ഇഷാന്തിനെ പീറ്റേഴ്‌സന്‍ വിശേഷിപ്പിച്ചത്. 'മനോഹരമായ സ്‌പെല്ലാണ് ഇഷാന്തില്‍ നിന്നുണ്ടായത്. അത്യുഗ്രന്‍ എന്നാണ് ഞാന്‍ അതിനെ വിശേഷിപ്പിക്കുന്നത്. വാഴ്ത്തപ്പെടാത്ത നായകനാണവന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഫാസ്റ്റ് ബൗളറെന്ന നിലയില്‍ അവന്‍ പ്രശംസ അര്‍ഹിക്കുന്നു'-പീറ്റേഴ്‌സന്‍ പറഞ്ഞു.

indvsengtest

27 ഓവര്‍ ഇതിനോടകം എറിഞ്ഞ ഇഷാന്ത് 52 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. ജോസ് ബട്‌ലര്‍,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെ അടുത്തടുത്ത പന്തുകളിലാണ് ഇഷാന്ത് മടക്കിയത്. രണ്ട് പേരെയും ഇഷാന്ത് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ആദ്യ ദിനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ദിനം അദ്ദേഹം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.ഏഴ് മെയ്ഡന്‍ ഓവറടക്കം 52 റണ്‍സ് വഴങ്ങിയാണ് ഇഷാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

ഇഷാന്തിന്റെ ബൗളിങ്ങിനെ ഷഹബാസ് നദീമും പ്രശംസിച്ചു. 'വളരെ നിര്‍ണ്ണായക സമയത്താണ് രണ്ട് പ്രധാന വിക്കറ്റുകള്‍ അവന്‍ നേടിയത്. ഇംഗ്ലണ്ടിനെ വളരെ വിലപ്പെട്ട വിക്കറ്റായിരുന്നു ഇഷാന്ത് വീഴ്ത്തിയത്. നിലവില്‍ രണ്ട് ബൗളര്‍മാരാണ് ക്രീസിലുള്ളത്. അതിനാല്‍ ആധിപത്യം ഞങ്ങള്‍ക്കൊപ്പമാണ്'-ഷഹബാസ് നദീം അഭിപ്രായപ്പെട്ടു.

കുല്‍ദീപ് യാദവിനെ തഴഞ്ഞ് ഇന്ത്യ നദീമിനെ പരിഗണിച്ചത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. 44 ഓവറില്‍ 167 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് നദീം വീഴ്ത്തിയത്. ജോ റൂട്ട്,ബെന്‍ സ്‌റ്റോക്‌സ് എന്നീ നിര്‍ണ്ണായക വിക്കറ്റുകളാണ് നദീം സ്വന്തമാക്കിയത്. എന്നാല്‍ നന്നായി തല്ലുവാങ്ങിയത് നദീമിന്റെ അടുത്ത മത്സരത്തിലെ സ്ഥാനത്തെ സ്വാധീനിച്ചേക്കും.

രണ്ടാം ദിനം എട്ട് വിക്കറ്റിന് 555 എന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട്. ഡോം ബെസ് (28),ജാക്ക് ലീച്ച് (6) എന്നിവരാണ് ക്രീസില്‍. മൂന്നാം ദിനം നേരത്തെ ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കി ബാറ്റിങ് ആരംഭിക്കാന്‍ ലക്ഷ്യമിട്ടാവും ഇന്ത്യ ഇറങ്ങുക. ഇംഗ്ലണ്ട് വാലറ്റം ഏറെ നേരം പിടിച്ചുനിന്നാല്‍ ഇന്ത്യക്കത് കടുത്ത തിരിച്ചടിയാവും.

Story first published: Monday, March 29, 2021, 13:43 [IST]
Other articles published on Mar 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+