Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മുഹമ്മദ് ഷമി പരിശീലനം ആരംഭിച്ചു, മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്ക് മടങ്ങിയെത്തും

ചെന്നൈ: ഇംഗ്ലണ്ട് പരമ്പര കളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സന്തോഷവാര്‍ത്ത. പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന പേസ് ബൗളര്‍ മുഹമ്മദ് ഷമി പരിശീലനം പുനരാരംഭിച്ചു. മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്ക് ഷമി മടങ്ങിയെത്തുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ഷമി പരിശീലനം ആരംഭിച്ചത്. വേഗത്തില്‍ കായിക ക്ഷമത വീണ്ടെടുക്കാന്‍ താരത്തിന് സാധിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ അവസാന രണ്ട് മത്സരത്തിലും ഷമിയുടെ സേവനം ഇന്ത്യക്ക് ലഭ്യമായേക്കും.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ഷമിക്ക് പരിക്കേറ്റത്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈക്ക് കൊണ്ടതിനെത്തുടര്‍ന്നാണ് ഷമി പരിക്കിന്റെ പിടിയിലായത്. പിന്നീടുള്ള മൂന്ന് മത്സരങ്ങളും ഷമിക്ക് നഷ്ടമായിരുന്നു. ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നവദീപ് സൈനിക്കൊപ്പം പന്തെറിയുന്ന വീഡിയോ ഷമി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

mohammedshami

'ഷമിയുടെ കൈയുടെ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമായിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കുറച്ച് നെറ്റ്‌സ് പരിശീലനം കൂടി അവന്‍ നടത്തേണ്ടതുണ്ട്. 50-60 ശതമാനം അധ്വാനം നല്‍കി 18 പന്തുകള്‍ ഒരുദിവസം എറിയാനാണ് ഷമിയോട് നിര്‍ദേശിച്ചിരിക്കുന്നത്.ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വന്നതിന്റെ ശാരീരിക പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ മൂന്നാം ടെസ്റ്റ് ആരംഭിക്കാന്‍ ഇനിയും രണ്ടാഴ്ച സമയമുള്ളതിനാല്‍ ഷമിക്ക് കളിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.'-നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മുതിര്‍ന്ന വൃത്തങ്ങളിലൊരാള്‍ പിടി ഐയോട് പറഞ്ഞു.

നിലവില്‍ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. സീനിയര്‍ പേസര്‍മാരായി ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബൂംറയും ഇന്ത്യന്‍ നിരയിലുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ പരിക്കേറ്റ ഉമേഷ് യാദവിന്റെ മടങ്ങിവരവ് ഇനിയും വൈകിയേക്കും. ആദ്യ രണ്ട് ടെസ്റ്റ് ചെന്നൈയിലും മൂന്നും നാലും ടെസ്റ്റ് അഹമ്മദാബാദിലുമാണ് നടക്കുന്നത്.

ഇന്ത്യയില്‍ പേസ് ബൗളര്‍മാരേക്കാള്‍ പ്രധാനം സ്പിന്നര്‍മാര്‍ക്കായതിനാല്‍ മടങ്ങിയെത്തിയാലും ഷമിക്ക് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയും കളിപ്പിക്കുന്ന സമീപനം ഇന്ത്യ തുടര്‍ന്നേക്കും. അതിനാല്‍ത്തന്നെ ബൂംറയ്ക്കും ഇഷാന്തിനും തന്നെ പേസര്‍മാരെന്ന നിലയില്‍ മുഖ്യ പരിഗണന ലഭിച്ചേക്കും. ബൂംറ തുടര്‍ച്ചയായി മത്സരം കളിക്കുന്നതിനാല്‍ വിശ്രമം അനുവദിച്ചാല്‍ ഷമിക്ക് അവസരം ലഭിച്ചേക്കും.

ഇന്ത്യക്കുവേണ്ടി 50 ടെസ്റ്റില്‍ നിന്ന് 180 വിക്കറ്റും 79 ഏകദിനത്തില്‍ നിന്ന് 148 വിക്കറ്റും 12 ടി20യില്‍ നിന്ന് 12 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. വിദേശ മൈതാനങ്ങളില്‍ ഷോര്‍ട്ട് ബോളുകളിലൂടെ എതിരാളികളെ വിറപ്പിക്കാന്‍ അസാമാന്യ മികവാണ് ഷമിക്കുള്ളത്.

Story first published: Sunday, February 7, 2021, 11:42 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+