For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ആദ്യ ദിനം രോഹിത് ഷോ, ഹിറ്റ്മാന്‍ സ്വന്തമാക്കിയ റെക്കോഡുകള്‍ ഇതാ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ബാറ്റിങ്ങില്‍ ഇന്ത്യക്ക് കരുത്തായത് രോഹിത് ശര്‍മയുടെ (57) പ്രകടനമാണ്. മുന്‍ നിരയിലെ മറ്റുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഒരുവശത്ത് രോഹിത് സ്‌കോര്‍ ഉയര്‍ത്തി. 82 പന്തുകള്‍ നേരിട്ട് 9 ബൗണ്ടറികളാണ് രോഹിത് നേടിയത്. രണ്ടാം ദിനത്തിലും ഇന്ത്യയുടെ പ്രതീക്ഷ രോഹിത്തിലാണ്. രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പിന്നാലെയാണ് മൂന്നാം ടെസ്റ്റിലും രോഹിത് ഇന്ത്യയുടെ രക്ഷകനായത്.

ആദ്യ ദിനത്തെ പ്രകടനത്തോടെ ചില റെക്കോഡുകളിലും രോഹിത് ഭാഗമായിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 6000 റണ്‍സ് മറികടക്കാന്‍ രോഹിത് ശര്‍മയ്ക്കായി. ഈ നേട്ടത്തിലെത്തുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ. മൂന്ന് ഫോര്‍മാറ്റിലും നിലവിലെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് അദ്ദേഹം.

indvseng3retest

മൂന്ന് ഫോര്‍മാറ്റിലും 2500ലധികം റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാവാനും രോഹിതിനായി. രോഹിത്തിന് മുമ്പ് വിരാട് കോലി,ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. 37 ടെസ്റ്റില്‍ നിന്ന് 2532 റണ്‍സും 224 ഏകദിനത്തില്‍ നിന്ന് 9115 റണ്‍സും 108 ടി20യില്‍ നിന്ന് 2773 റണ്‍സുമാണ് രോഹിതിന്റെ പേരിലുള്ളത്. 200 ഐപിഎല്ലില്‍ നിന്ന് 5230 റണ്‍സും രോഹിതിന്റെ പേരിലുണ്ട്. മുംബൈ ഇന്ത്യന്‍സിന് അഞ്ച് കിരീടം സമ്മാനിച്ച നായകനാണ് അദ്ദേഹം.

ടെസ്റ്റില്‍ ഓപ്പണറെന്ന നിലയിലേക്ക് രോഹിത് എത്തിയിട്ട് അധികനാളായില്ല. കരിയറിന്റെ തുടക്കത്തില്‍ മധ്യനിരയില്‍ കളിച്ചിരുന്ന രോഹിതിന് സ്ഥിരം സാന്നിധ്യമാവാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഓപ്പണിങ്ങില്‍ സ്ഥിരം സാന്നിധ്യമായി മാറിയ ശേഷം ടെസ്റ്റില്‍ ഓപ്പണര്‍മാരില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങളില്‍ രോഹിത് ശര്‍മ ടോം ലാദത്തിന്റെയും ഡോം സിബ്ലിയുടെയും റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ്. ആറ് അര്‍ധ സെഞ്ച്വറികളാണ് മൂവരും നേടിയത്.

33കാരനായ രോഹിത് ടീമിലെ മറ്റ് താരങ്ങളെ അപേക്ഷിച്ച് കളിച്ച ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം കുറവാണ്. 7 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയുമാണ് അദ്ദേഹം നേടിയത്. അമിത പ്രതിരോധത്തിലേക്ക് പോകാതെ തന്റേതായ ശൈലിയില്‍ തന്നെ കളിക്കുന്ന രോഹിതില്‍ നിന്ന് ട്രിപ്പിള്‍ സെഞ്ച്വറികളാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഓപ്പണറെന്ന നിലയില്‍ ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള രോഹിതിന് ഓസ്‌ട്രേലിയയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു.

Story first published: Thursday, February 25, 2021, 12:06 [IST]
Other articles published on Feb 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+