For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യക്ക് പ്രതീക്ഷ, ശസ്ത്രക്രിയക്ക് ശേഷം രവീന്ദ്ര ജഡേജ പരിശീലനം പുനരാരംഭിച്ചു

ബംഗളൂരു: കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിശീലനം പുനരാരംഭിച്ചു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ വിരലിന് പരിക്കേറ്റ അദ്ദേഹം പരിശീലനം നടത്തുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും വിശ്രമം വേണ്ടിവരുമെന്നതിനാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര പുര്‍ണ്ണമായും ജഡേജയ്ക്ക് നഷ്ടമായേക്കും.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ജഡേജയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഏകദിന പരമ്പരയിലും അദ്ദേഹത്തിന് വിശ്രമം നല്‍കിയേക്കും. ഇനി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാവും ജഡേജ കളിക്കാന്‍ സാധ്യത. മാര്‍ച്ച് 11ന് സിഎസ്‌കെ ക്യാംപ് ആരംഭിക്കുന്നുണ്ട്. എന്നാല്‍ മാര്‍ച്ച് പകുതിയോടെയാവും ജഡേജ ടീമിനൊപ്പം ചേരുകയെന്നാണ് വിവരം.

ravindrajadeja

ജഡേജയുടെ അഭാവത്തില്‍ ടെസ്റ്റ് ടീമിലെത്തിയ അക്ഷര്‍ പട്ടേല്‍ അവസരം നന്നായി മുതലെടുക്കുന്നുണ്ട്. അവസാന മൂന്ന് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അക്ഷറിനായി. എന്നാല്‍ ബാറ്റുകൊണ്ട് കാര്യമായ സംഭാവന ചെയ്യാന്‍ അക്ഷറിന് സാധിച്ചിട്ടില്ല. ജഡേജ തിരിച്ചെത്തുമ്പോള്‍ അക്ഷറിനെ പുറത്തിരുത്തേണ്ടി വന്നേക്കും.

ടി20 ടീമില്‍ ജഡേജയുടെ അഭാവം നികത്താനാണ് രാഹുല്‍ തെവാത്തിയയെ ഇന്ത്യ പരിഗണിച്ചത്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഐപിഎല്ലില്‍ തിളങ്ങിയിട്ടുള്ള താരത്തിന് ആദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

സമീപകാലത്തായി മികച്ച ഫോമിലാണ് ജഡേജയുള്ളത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങുന്ന ജഡേജ നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ്. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ജഡേജയ്ക്ക് പരിക്കേല്‍ക്കാതെ നോക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനാല്‍ത്തന്നെ ആവിശ്യത്തിന് വിശ്രമം നല്‍കിയ ശേഷം ജഡേജയെ തിരികെ ടീമിലെത്തിച്ചാല്‍ മതിയെന്ന നിലപാടിലാണ് ടീം മാനേജ്‌മെന്റുള്ളത്.

പരിക്കിന് ശേഷം മടങ്ങിയെത്തുമ്പോള്‍ യോ യോ ടെസ്റ്റില്‍ അദ്ദേഹത്തിന് ഫിറ്റ്‌നസ് തെളിയിക്കേണ്ടതായിട്ടുണ്ട്. മികച്ച കായിക ക്ഷമത കാത്തുസൂക്ഷിക്കുന്നതിനാല്‍ ഫിറ്റ്‌നസ് ടെസ്റ്റ് അദ്ദേഹം അനായാസമായി പൂര്‍ത്തിയാക്കുമെന്ന് തന്നെ കരുതാം. ഇന്ത്യക്കുവേണ്ടി 51 ടെസ്റ്റില്‍ നിന്ന് 1954 റണ്‍സും 220 വിക്കറ്റും 168 ഏകദിനത്തില്‍ നിന്ന് 2411 റണ്‍സും 188 വിക്കറ്റും 50 ടി20യില്‍ നിന്ന് 217 റണ്‍സും 39 വിക്കറ്റും 32കാരനായ ജഡേജയുടെ പേരിലുണ്ട്. 184 ഐപിഎല്ലില്‍ നിന്ന് 2159 റണ്‍സും 114 വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Wednesday, March 3, 2021, 9:45 [IST]
Other articles published on Mar 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+