For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രണ്ട് ദിവസത്തിനുള്ളില്‍ ടെസ്റ്റ് കഴിഞ്ഞു, വേഗത്തില്‍ അവസാനിച്ച ടെസ്റ്റിന്റെ പട്ടിക ഇതാ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചിരിക്കുകയാണ്. സ്പിന്നര്‍മാര്‍ അരങ്ങുതകര്‍ത്ത മത്സരത്തില്‍ രണ്ട് ദിവസംകൊണ്ടാണ് ആതിഥേയരായ ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 49 റണ്‍സ് വിജയലക്ഷ്യത്തെ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ മറികടക്കുകയായിരുന്നു. രോഹിത് ശര്‍മ(25),ശുബ്മാന്‍ ഗില്‍ (15) പുറത്താവാതെ നിന്നു.

രണ്ട് ദിവസംകൊണ്ട് ജയം നേടിയതോടെ ഏറ്റവും വേഗത്തില്‍ ടെസ്റ്റ് അവസാനിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയും ഇംഗ്ലണ്ടും പങ്കാളികളായി. 2000ല്‍ ഇംഗ്ലണ്ട് -വെസ്റ്റ് ഇന്‍ഡീസ്,2002ല്‍ പാകിസ്താന്‍-ഓസ്‌ട്രേലിയ,2005ല്‍ സിംബാബ് വെ-ന്യൂസീലന്‍ഡ്, 2017ല്‍ ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ,2018ല്‍ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍,2021ല്‍ ഇന്ത്യ-ഇംഗ്ലണ്ട് എന്നീ മത്സരങ്ങളാണ് ഈ പട്ടികയിലുള്ളത്. ഈ മത്സരങ്ങളെല്ലാം രണ്ട് ദിവസംകൊണ്ടാണ് അവസാനിച്ചത്.

indvseng3retest

സ്പിന്‍ കെണിയൊരുക്കി ഇംഗ്ലണ്ടിനെ വരവേറ്റ ഇന്ത്യയുടെ തന്ത്രം ഫലിക്കുകയായിരുന്നു. പിങ്ക് ബോളില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 112 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മറുപടിക്കിറങ്ങിയ ഇന്ത്യ 145 റണ്‍സിന് പുറത്തായതോടെ ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 81 റണ്‍സിനാണ് സന്ദര്‍ശകരെ കൂടാരം കയറ്റിയത്. ഇതോടെ 49 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍. ആക്രമിച്ച് കളിച്ച ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അനായാസം വിജയം കണ്ടു.

ജയത്തോടെ നാല് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലെത്തി. നാലാം ടെസ്റ്റില്‍ സമനില പിടിക്കാനായാല്‍ ഇന്ത്യക്ക് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ സാധിക്കും. അഹമ്മദാബാദില്‍ത്തന്നെ നടക്കുന്ന നാലാം മത്സരം നിര്‍ണ്ണായകമായി മാറും. എങ്കിലും പിങ്ക് ബോളിലെ ഇംഗ്ലണ്ടിന്റെ വെല്ലുവിളി അനായാസമായി മറികടക്കാന്‍ ഇന്ത്യക്കായി.

ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേല്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും സ്വന്തമാക്കി. അശ്വിന്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് ഏഴ് വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാനായി. ഇംഗ്ലണ്ടിനെ സംബന്ധിച്ച് വളരെ നാണക്കേടുണ്ടാക്കുന്ന പ്രകടനമായിരുന്നു ഇത്.

ജയത്തോടെ ധോണിയെ മറികടന്ന് ഇന്ത്യയില്‍ കൂടുതല്‍ ടെസ്റ്റ് ജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ വിരാട് കോലിക്ക് സാധിച്ചു. 21 ടെസ്റ്റ് ജയം നാട്ടില്‍ നേടിയ എം എസ് ധോണിയുടെ റെക്കോഡാണ് കോലി മറികടന്നത്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡിലെത്താന്‍ കോലിക്ക് ഇനിയും കാത്തിരിക്കണം.

Story first published: Friday, February 26, 2021, 8:57 [IST]
Other articles published on Feb 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+