
ചെന്നൈയിലെ തോല്‍വി നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് വലിയ നാണക്കേടാണ് സമ്മാനിച്ചിരിക്കുന്നത്. നായകനെന്ന നിലയില്‍ വിരാട് കോലി നാട്ടില്‍ തോല്‍ക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ഇന്ത്യയില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച റെക്കോഡുള്ള കോലി 2017ലാണ് ഇതിന് മുമ്പ് പരാജയപ്പെടുന്നത്. അന്ന് സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് കരുത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

അന്ന് സ്മിത്ത് കോലിയുടെ പ്രതീക്ഷ തട്ടിത്തെറിപ്പിച്ചപ്പോള്‍ ഇന്നത് ജോ റൂട്ടാണെന്ന വ്യത്യാസം മാത്രം. ആദ്യ ഇന്നിങ്‌സില്‍ (218) ഇരട്ട സെഞ്ച്വറി നേടിയ റൂട്ടാണ് 578 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 40 റണ്‍സുമായി ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോററായതും റൂട്ടാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ തലകുനിച്ചിടത്താണ് ഇംഗ്ലണ്ട് നിരയുടെ തകര്‍പ്പന്‍ പ്രകടനം.

ഇന്ത്യയുടെ ബൗളര്‍മാര്‍ ആദ്യ ഇന്നിങ്‌സിലെ പിഴവ് രണ്ടാം ഇന്നിങ്‌സില്‍ നികത്തിയെങ്കിലും രണ്ട് ഇന്നിങ്‌സിലും ഇന്ത്യയുടെ ബാറ്റിങ് നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 337 റണ്‍സാണ് ഇന്ത്യ നേടിയത്. ഒരു താരത്തിന് പോലും സെഞ്ച്വറി നേടാന്‍ സാധിച്ചില്ല. രോഹിത് ശര്‍മ രണ്ട് ഇന്നിങ്‌സില്‍ നിന്ന് നേടിയത് 18 റണ്‍സാണ്. ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായ ചേതേശ്വര്‍ പുജാര ആദ്യ ഇന്നിങ്‌സില്‍ (73,15) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി.

വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (1,0) രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് നേടിയത് വെറും 1 റണ്‍സാണ്. വാഷിങ്ടണ്‍ സുന്ദര്‍ (0),റിഷഭ് പന്ത് (11) എന്നിവര്‍ക്കും രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങാനായില്ല. ബാറ്റിങ് നിരയിലാണ് തോല്‍വിയുടെ ഉത്തരവാദിത്തം. നായകന്‍ വിരാട് കോലി രണ്ടാം ഇന്നിങ്‌സില്‍ (72) അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ മൂന്നക്ക ദൗര്‍ബല്യം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല.

ഡോം ബെസ്,ജാക്ക് ലീച്ച് എന്നീ സ്പിന്നര്‍മാരാണ് ഇന്ത്യയെ വട്ടം കറക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ലീച്ച് നാല് വിക്കറ്റും ആന്‍ഡേഴ്‌സന്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ആര്‍ച്ചറും ബെസും സ്‌റ്റോക്‌സും ഓരോ വിക്കറ്റും പങ്കിട്ടു. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെതിരേ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.


Click it and Unblock the Notifications