IND vs ENG: 'ടോസ് നേടിയോ ഇന്ത്യ ജയിക്കും', 2013ന് ശേഷം ആര്‍ക്കും കീഴടക്കാനായിട്ടില്ല
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തുടരുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 45 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 157 എന്ന നിലയിലാണ് ഇന്ത്യ. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയ്‌ക്കൊപ്പം (109) അജിന്‍ക്യ രഹാനെയാണ് ക്രീസില്‍. ആദ്യ ദിനം മികച്ച സ്‌കോറിലേക്കാണ് ഇന്ത്യ കുതിക്കുന്നത്. ആദ്യ മത്സരത്തില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് പിച്ചിന്റെ സ്വഭാവമുള്ളത്. ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചതോടെ മത്സരം ജയിക്കാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുകയാണ്. അതിനുള്ള കാരണം ഈ കണക്കുകള്‍ തന്നെയാണ്.

2013ന് ശേഷം തോറ്റിട്ടില്ല
2013ന് ശേഷം നാട്ടില്‍ ഇന്ത്യക്ക് ടോസ് അനുകൂലമായ മത്സരങ്ങളിലൊന്നും ഇന്ത്യന് ടീം തോറ്റിട്ടില്ല. 17 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 15 മത്സരത്തിലും ഇന്ത്യ ജയിച്ചു. രണ്ട് മത്സരത്തില്‍ സമനില വഴങ്ങിയെങ്കിലും ഒരു തവണപോലും ഇന്ത്യയെ കീഴടക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചിട്ടില്ല. ഈ കളിക്കണക്കുകള്‍ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ഓസ്‌ട്രേലിയയിലെ ഗാബയില 32 വര്‍ഷത്തെ ആതിഥേയരുടെ വിജയ ചരിത്രം തിരുത്തിയ ഇന്ത്യക്ക് സ്വന്തം തട്ടകത്തില്‍ എട്ട് വര്‍ഷത്തിന് ശേഷം കാലിടറുമോയെന്ന് കണ്ടറിയണം.

സീറോയില്‍ നിന്ന് ഹീറോയിലേക്ക്
ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ പഴികേട്ട രോഹിത് ശര്‍മയാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ രക്ഷകനായത്. ശുബ്മാന്‍ ഗില്ലും വിരാട് കോലിയും പൂജ്യത്തിന് പുറത്തായിട്ടും ചേതേശ്വര്‍ പുജാര 21 റണ്‍സില്‍ മടങ്ങിയിട്ടും പിടിച്ചുനിന്ന് സെഞ്ച്വറിയോടെ ടീമിന് അടിത്തറ ഇടാന്‍ രോഹിതിന് സാധിച്ചു. 130 പന്തില്‍ 14 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നാലാം വിക്കറ്റിലെ രോഹിത് -രഹാനെ കൂട്ടുകെട്ട് എത്ര നേരം ക്രീസില്‍ തുടരുന്നുവോ അത്രയും ഇന്ത്യക്ക് കാര്യങ്ങള്‍ ഗുണകരമാവും.

കോലിക്ക് നാണക്കേട്
ആദ്യമായാണ് ടെസ്റ്റില്‍ സ്പിന്നര്‍ക്ക് മുന്നില്‍ കോലി പൂജ്യത്തിന് പുറത്താവുന്നത്. മറ്റൊരു നാണക്കേട് തുടര്‍ച്ചയായ രണ്ട് ഇന്നിങ്‌സിലും ക്ലീന്‍ ബൗള്‍ഡായി പുറത്തായി എന്നതാണ്. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ കോലി ക്ലീന്‍ ബൗള്‍ഡായപ്പോള്‍ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ മോയിന്‍ അലിയുടെ പന്തിലാണ് ഇന്ത്യന്‍ നായകന്റെ വിക്കറ്റ് തെറിച്ചത്. അവസാന 25 മത്സരത്തില്‍ നിന്ന് ഒരു സെഞ്ച്വറി പോലും കോലിക്ക് നേടാനായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications