IND vs ENG: ഇന്ത്യക്ക് അടിത്തറ ലഭിച്ചാല്‍ അവനെ കരുതിയിരിക്കുക, മുന്നറിയിപ്പുമായി ഇയാന്‍ ബെല്‍
ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ അഞ്ചാം ദിനം ബാറ്റിങ് തുടരുകയാണ്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 363 റണ്‍സ് കൂടി വേണം. ശുബ്മാന്‍ ഗില്ലും ചേതേശ്വര്‍ പുജാരയുമാണ് ക്രീസിലുള്ളത്. ജയം ആര്‍ക്കൊപ്പം വേണമെങ്കിലും നില്‍ക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇപ്പോഴിതാ അഞ്ചാം ദിനം ഇംഗ്ലണ്ടിന് ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരം ആരാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍.
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ കരുതിയിരിക്കാനാണ് ഇയാന്‍ ബെല്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യക്ക് അടിത്തറ ലഭിച്ചാല്‍ റിഷഭ് അപകടകാരിയാകുമെന്നും ബെല്‍ ഓര്‍മിപ്പിക്കുന്നു. 'ഇംഗ്ലണ്ടിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ഇന്ത്യക്ക് അടിത്തറ ലഭിച്ചാല്‍ റിഷഭ് അപകടകാരിയായ ബാറ്റ്‌സ്മാനായി മാറും.

മികച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചാല്‍ പരമ്പരയിലുടനീളം പന്ത് ഇംഗ്ലണ്ടിനെ വേട്ടയാടും. ആക്രമണോത്സുക മനോഭാവത്തോടെയാണ് പന്ത് കളിക്കാനിറങ്ങാറ്. വെറുതേ ആക്രമിക്കലല്ല. വ്യക്തമായ പദ്ധതികളോടെ ബൗളര്‍മാരെ തിരഞ്ഞുപിടിച്ചാണ് പന്ത് കളിക്കുന്നത്. ബൗണ്ടറി നേടുക മാത്രമല്ല കൃത്യമായി സ്‌ട്രൈക്ക് മാറാനും അവന്‍ ശ്രദ്ധിക്കുന്നുണ്ട്'-ബെല്‍ പറഞ്ഞു.
ഒന്നാം ഇന്നിങ്‌സില്‍ 91 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. ഇംഗ്ലണ്ട് സ്പിന്നര്‍മാരെ കടന്നാക്രമിച്ച റിഷഭ് 88 പന്തില്‍ 9 ഫോറും 5 സിക്‌സുമാണ് പറത്തിയത്. ഡോം ബെസ്സിനെയും ജാക്് ലീച്ചിനെയുമെല്ലാം അടിച്ചുപറത്താന്‍ റിഷഭിന് സാധിച്ചു. ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് റിഷഭായിരുന്നു. എതിര്‍ ബൗളര്‍മാരെ കടന്നാക്രമിക്കുന്നതോടെ സഹതാരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാനുള്ള അവസരവും റിഷഭ് നല്‍കുന്നു.
ഇംഗ്ലണ്ടിനെതിരെയും റിഷഭിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.വമ്പന്‍ വിജയലക്ഷ്യം തന്നെ മുന്നിലുള്ളതിനാല്‍ ജയിക്കാന്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതുണ്ട്. ഏത് വശത്തേക്കും ഒരുപോലെ ഷോട്ട് കളിക്കാന്‍ മികവുള്ള റിഷഭിന്റെ പ്രകടനം തന്നെയാവും ഇംഗ്ലണ്ടിന് തലവേദനയാവുക. മോശം ഫോമിലുള്ള നായകന്‍ വിരാട് കോലിക്കും മികച്ച പ്രകടനത്തോടെ തിരിച്ചുവരവ് നടത്തേണ്ടതുണ്ട്.
മധ്യനിരയില്‍ വാഷിങ്ടണ്‍ സുന്ദര്‍ തിളങ്ങുന്നുണ്ട്. എന്നാല്‍ വാലറ്റത്ത് പിന്തുണ നല്‍കുന്നവര്‍ കുറവാണ്. അതിനാല്‍ത്തന്നെ ടോപ് ഓഡര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ഇന്ത്യക്ക് ചെന്നൈയില്‍ നാണംകെടേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications