Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബൂംറയെ ടീമില്‍ ഉള്‍പ്പെടുത്തുമോയെന്ന് ഉറപ്പില്ല- ഗൗതം ഗംഭീര്‍

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഇംഗ്ലണ്ടിന്റെ 578 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെതിരേ ഇന്ത്യ പൊരുതുകയാണ്. ആദ്യ ഇന്നിങ്‌സില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. സ്പിന്‍ നിരയും പേസര്‍മാരും ഒരുപോലെ നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റുമായിജസ്പ്രീത് ബൂംറയും ആര്‍ അശ്വിനുമാണ് ഭേദപ്പെട്ട ബൗളിങ് കാഴ്ചവെച്ചത്. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ബൂംറയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തുമോയെന്ന് ഉറപ്പില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ബൂംറയുടെ അമിത ജോലിഭാരത്തെയാണ് ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്. ബൂംറയുടെ അമിത ജോലിഭാരത്തെ ടീം മാനേജ്‌മെന്റ് പരിഗണിക്കണമെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. 'രണ്ടാം ടെസ്റ്റില്‍ ബൂംറെയെ ഇന്ത്യ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ എനിക്കുറപ്പില്ല. കാരണം പിങ്ക് ബോള്‍ ടെസ്റ്റില്‍ ബൂംറയുടെ സേവനം വളരെ പ്രധാനപ്പെട്ടതാണ്.

bumrahandgambhir

ബൂംറ ടെസ്റ്റ് പരമ്പരയിലെ നിര്‍ണ്ണായക താരമാണ്. ബൂംറയെക്കൊണ്ട് ഇത്തരത്തില്‍ അതികം പന്തെറിയിക്കരുത്. ഇടവേളകള്‍ നല്‍കി വിക്കറ്റുകള്‍ നേടാന്‍ ശ്രമിക്കണം. ദീര്‍ഘ സ്‌പെല്ലുകള്‍ എറിയിക്കുമ്പോള്‍ ബൂംറ പരമ്പരയിലെ നിര്‍ണ്ണായക താരമാണെന്ന് ഓര്‍ക്കണം. ബൂംറയ്ക്ക് പരിക്കേറ്റാല്‍ പരമ്പരയില്‍ ഇന്ത്യ വലിയ കുഴപ്പത്തിലാവും'-ഗംഭീര്‍ പറഞ്ഞു.

ഇന്ത്യയുടെ നിര്‍ണ്ണായക പേസറായ ബൂംറ തുടര്‍ച്ചയായി കളിക്കുന്നത് അദ്ദേഹത്തിന് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ ബൂംറ കളിച്ചിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ അദ്ദേഹം കളിച്ചു. ബൂംറയ്ക്ക് പരിക്കേറ്റാല്‍ ഇന്ത്യയെ സംബന്ധിച്ച് അത് നികത്താനാവാത്ത വിടവാകും. ഇംഗ്ലണ്ടിനെതിരായ നാല് മത്സര ടെസ്റ്റിന് ശേഷം മൂന്ന് മത്സര ഏകദിനവും അഞ്ച് മത്സര ടി20യും നടക്കാനുണ്ട്.

അതിലും ബൂംറ ഇന്ത്യയ്ക്കുവേണ്ടി കളിച്ചേക്കും. അതിന് ശേഷം ഐപിഎല്‍ നടക്കാനുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ നിര്‍ണ്ണായക താരമായ ബൂംറ എന്തായാലും ഐപിഎല്‍ കളിക്കും. ഒക്ടോബറില്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ബൂംറയ്ക്ക് പരിക്കേറ്റാല്‍ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്കത് കടുത്ത തിരിച്ചടി നല്‍കിയേക്കും. അതിനാല്‍ത്തന്നെ ഇടവേള നല്‍കേണ്ടത് അത്യാവശ്യ കാര്യമാണ്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ബൂംറ മൂന്ന് വിക്കറ്റുമായി തിളങ്ങി. എന്നാല്‍ 578 എന്ന കൂറ്റന്‍ സ്‌കോര്‍ ഇംഗ്ലണ്ട് നേടിയിട്ടുണ്ട്. മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 45 റണ്‍സിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. രോഹിത് ശര്‍മ (6),ശുബ്മാന്‍ ഗില്‍ (29) എന്നിവരെ ജോഫ്രാ ആര്‍ച്ചറാണ് പുറത്താക്കിയത്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ജയം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

Story first published: Sunday, February 7, 2021, 12:41 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+