വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG Test: പരമ്പര ആര് നേടും? രാഹുല്‍ ദ്രാവിഡിന്റെ പ്രവചനം ഇതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്നില്‍ വലിയ ടൂര്‍ണമെന്റുകളാണ് ഇനി കളിക്കാനുള്ളത്. ആദ്യം ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കും. ജൂണ്‍ 18നാണ് ഈ മത്സരം. ഇതിന് ശേഷം ആഗസ്റ്റില്‍ ഇന്ത്യയും-ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും നടക്കും. ഇന്ത്യയില്‍ ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ കോലിക്കും സംഘത്തിനും സാധിച്ചിരുന്നു. ഇതിന് മറുപടി പറയാനുറച്ചാവും ഇംഗ്ലണ്ട് തട്ടകത്തില്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ആര് ജയിക്കുമെന്നതിനെക്കുറിച്ച് തന്റെ പ്രവചനം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും എന്‍സിഎ ഡയറക്ടറുമായ രാഹുല്‍ ദ്രാവിഡ്.

Rahul Dravid Predicts India-Eng Winner | Oneindia Malayalam

അഞ്ച് മത്സര പരമ്പര 3-2ന് ഇന്ത്യ നേടുമെന്നാണ് രാഹുല്‍ ദ്രാവിഡിന്റെ പ്രവചനം.'ഇത്തവണ ഇന്ത്യക്ക് പരമ്പര നേടാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിന്റെ ബൗളിങ് പ്രകടനത്തെക്കുറിച്ച് യാതൊരു സംശയവും വേണ്ട. ഇംഗ്ലണ്ടിന്റെ പേസ് നിര വളരെ ശക്തമാണ്. പ്രതിഭാശാലികളായ ഒരുപാട് താരങ്ങള്‍ ഇംഗ്ലണ്ടിനൊപ്പമുണ്ട്. എന്നാല്‍ ഇതിനെയെല്ലാം നേരിടാന്‍ ഇന്ത്യ തയ്യാറാണെന്നാണ് ഞാന്‍ കരുതുന്നത്.

dravid

ഓസ്‌ട്രേലിയയിലെ ജയത്തോടെ ലഭിച്ച ആത്മവിശ്വാസം വളരെ വലുതാണ്. ഈ നിരയില്‍ അവര്‍ക്ക് വലിയ വിശ്വാസമുണ്ട്. ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കുണ്ട്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടില്‍ പരമ്പര നേടാനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച അവസരമാണിത്. 3-2ന് ഇന്ത്യ ജയിച്ചേക്കും. ഇത്തവണ ഇംഗ്ലണ്ടില്‍ ഇന്ത്യ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കും'-ദ്രാവിഡ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

ഒന്നോ രണ്ടോ മത്സരത്തില്‍ ടോസ് ഇന്ത്യക്ക് നേടാനായാല്‍ അത് ഗുണകരമാവും. ഇന്ത്യക്ക് മികച്ച രണ്ട് സ്പിന്നര്‍മാരുണ്ട്. ഇത് ഇംഗ്ലണ്ടില്‍ ഗുണം ചെയ്യും. ഇന്ത്യയുടെ പേസ് കരുത്ത് അറിയുന്നതിനാല്‍ പൂര്‍ണ്ണമായും പേസിന് അനുകൂലമായിട്ടായിരിക്കില്ല അവര്‍ പിച്ച് തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ കളിച്ചുള്ള അനുഭവസമ്പത്തില്‍ നിന്ന് പറഞ്ഞാല്‍ നാലാം ദിവസവും അഞ്ചാം ദിവസവും പന്ത് ടേണ്‍ ചെയ്യും'-ദ്രാവിഡ് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ അവസാന ഇന്ത്യന്‍ പര്യടനത്തില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയാണ് അവര്‍ നാട്ടിലേക്ക് പോയത്. അതിനാല്‍ത്തന്നെ ഇതിന് മറുപടി പറയാനുറച്ചാവും ജോ റൂട്ടും സംഘവുമുള്ളത്. ജോസ് ബട്‌ലര്‍,ജോണി ബെയര്‍‌സ്റ്റോ,ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയവര്‍ ബാറ്റിങ് കരുത്തേകുമ്പോള്‍ ജോഫ്രാ ആര്‍ച്ചര്‍,സ്റ്റുവര്‍ട്ട് ബ്രോഡ്,ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവരുടെ പന്തുകള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.

Story first published: Monday, May 10, 2021, 12:29 [IST]
Other articles published on May 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X