For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്: മൊട്ടേറയില്‍ പിറന്ന അഞ്ച് വമ്പന്‍ റെക്കോഡുകളിതാ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് രണ്ട് ദിവസംകൊണ്ട് അവസാനിച്ചിരിക്കുകയാണ്. 10 വിക്കറ്റിന്റെ വിജയത്തോടെ ആതിഥേയരായ ഇന്ത്യ നാല് ന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനും സാധിക്കും. സ്പിന്നര്‍മാര്‍ കളം വാണ മൊട്ടേറയില്‍ പിറന്ന അഞ്ച് വമ്പന്‍ റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. പന്തുകളുടെ എണ്ണത്തില്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച ടെസ്റ്റ്

1. പന്തുകളുടെ എണ്ണത്തില്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച ടെസ്റ്റ്

ആദ്യ ദിനം മുതല്‍ സ്പിന്നര്‍മാരെ തുണച്ച പിച്ചില്‍ രണ്ട് ദിനം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിലെ പന്തുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച ടെസ്റ്റാണിത്. 842 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ എറിഞ്ഞത്. 1945-46ല്‍ നടന്ന ഓസ്‌ട്രേലിയ-ന്യൂസീലന്‍ഡ് മത്സരം 872 പന്തുകളില്‍ അവസാനിച്ചിരുന്നു. ഈ റെക്കോഡാണ് മൊട്ടേറയില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം മറികടന്നത്. 1999ല്‍ ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരം 883 പന്തിലും 2002-03ലെ ഓസ്‌ട്രേലിയ-പാകിസ്താന്‍ മത്സരം 893 പന്തിലും അവസാനിച്ചിരുന്നു.

2. വിരാട് കോലി ടെസ്റ്റിലെ ഇന്ത്യയുടെ വീര നായകന്‍

2. വിരാട് കോലി ടെസ്റ്റിലെ ഇന്ത്യയുടെ വീര നായകന്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയം നേടിയ ക്യാപ്റ്റനെന്ന റെക്കോഡ് വിരാട് കോലി സ്വന്തം പേരിലാക്കിയത് മൊട്ടേറയിലെ വിജയത്തോടെയാണ്. 22 ജയമാണ് കോലിയുടെ പേരിലുള്ളത്. 21 ജയം നേടിയ എം എസ് ധോണിയുടെ റെക്കോഡാണ് കോലി മറികടന്നത്. 10 ജയം നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് മൂന്നാം സ്ഥാനത്ത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറിയുള്ള നായകനെന്ന റെക്കോഡ് സ്വന്തമാക്കാന്‍ കോലിക്ക് ഒരു സെഞ്ച്വറി കൂടി വേണം.

3. മുരളിക്ക് പിന്നാലെ അശ്വിനും

3. മുരളിക്ക് പിന്നാലെ അശ്വിനും

മൊട്ടേറയില്‍ ഏഴ് വിക്കറ്റ് പ്രകടനത്തോടെ 400ടെസ്റ്റ് വിക്കറ്റ് നേട്ടം പിന്നിട്ടിരിക്കുകയാണ് അശ്വിന്‍.മുത്തയ്യ മുരളീധരന് ശേഷം ഈ നേട്ടം വേഗത്തില്‍ സ്വന്തമാക്കുന്ന ബൗളറാണ് അശ്വിന്‍.മുരളി 72 ടെസ്റ്റില്‍ നിന്നും അശ്വിന്‍ 77 ഇന്നിങ്‌സില്‍ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യന്‍ താരങ്ങളില്‍ വേഗത്തില്‍ 100, 200,300,400 വിക്കറ്റ് പൂര്‍ത്തിയാക്കിയത് ആര്‍ അശ്വിനാണ്. 400 വിക്കറ്റ് ക്ലബ്ബിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറാണ് അശ്വിന്‍.

4. അക്ഷറിന്റെ ചരിത്ര റെക്കോഡ്

4. അക്ഷറിന്റെ ചരിത്ര റെക്കോഡ്

പിങ്ക് ബൗളിലെ ഒരു മത്സരത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. 11 വിക്കറ്റാണ് അക്ഷര്‍ നേടിയത്. കൂടാതെ തുടര്‍ച്ചയായി കൂടുതല്‍ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനക്കാരുടെ പട്ടികയിലെത്താനും അക്ഷറിനായി. അവസാന മൂന്ന് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അക്ഷറിന് സാധിച്ചിരുന്നു.

5. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ചരിത്ര നേട്ടം

5. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ചരിത്ര നേട്ടം

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനത്തിനും മൊട്ടേറ സാക്ഷിയായി. 8 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. റിഷഭ് പന്ത്,ആര്‍ അശ്വിന്‍,വാഷിങ്ടണ്‍ സുന്ദര്‍,അക്ഷര്‍ പട്ടേല്‍,ജസ്പ്രീത് ബുംറ എന്നിവരെയാണ് റൂട്ട് പുറത്താക്കിയത്. 6.2 ഓവറുകളാണ് റൂട്ട് എറിഞ്ഞത്.

Story first published: Friday, February 26, 2021, 11:47 [IST]
Other articles published on Feb 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+