Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഒന്നാം ടെസ്റ്റ് ചെന്നൈയില്‍, അറിയാം മൈതാനത്തെ റെക്കോഡുകള്‍

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഫെബ്രുവരി അഞ്ചിന് ആരംഭിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ചെന്നൈയിലും അവസാന രണ്ട് മത്സരങ്ങള്‍ അഹമ്മദാബാദിലുമാണ് നടക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് രണ്ട് വേദികളിലായി മത്സരം ചുരുക്കിയത്. ഇന്ത്യയ്ക്ക് മികച്ച റെക്കോഡുള്ള സ്‌റ്റേഡിയമാണ് ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയം. മൈതാനത്തെ ഇന്ത്യയുടെ കളിക്കണക്കുകളും റെക്കോഡുകളും പരിശോധിക്കാം.

വിജയ കണക്കുകള്‍

വിജയ കണക്കുകള്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഒമ്പത് ടെസ്റ്റ് മത്സരങ്ങളാണ് ഈ മൈതാനത്ത് കളിച്ചിട്ടുള്ളത്. ഇതില്‍ അഞ്ച് തവണയും ജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മൂന്ന് തവണ ഇംഗ്ലണ്ടും വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയിലായി. ചെന്നൈയില്‍ 32 ടെസ്റ്റ് മത്സരങ്ങളാണ്ഇന്ത്യ ആകെ കളിച്ചത്. ഇതില്‍ 14 മത്സരങ്ങളിലും ഇന്ത്യ ജയിച്ചപ്പോള്‍ 6 മത്സരം തോറ്റു. 11 മത്സരങ്ങള്‍ സമനിലയായി. ഇന്ത്യയുടെ ഭാഗ്യ മൈതാനങ്ങളിലൊന്നാണ് ചെന്നൈയിലേത്.

കൂടുതല്‍ റണ്‍സ്

കൂടുതല്‍ റണ്‍സ്

മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറിന്റെ പേരിലാണ് ഈ മൈതാനത്ത് കൂടുതല്‍ ടെസ്റ്റ് റണ്‍സ്. 12 മത്സരത്തില്‍ നിന്ന് 59.88 ശരാശരിയില്‍ 1018 റണ്‍സ് അദ്ദേഹം നേടി. ഇതില്‍ മൂന്ന് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 10 മത്സരത്തില്‍ നിന്ന് 970 റണ്‍സും നേടിയിട്ടുണ്ട്. ഇതില്‍ അഞ്ച് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

കൂടുതല്‍ റണ്‍സ്

ഇംഗ്ലണ്ട് നിരയില്‍ മൈക്ക് ഗാറ്റിങ്ങാണ് മുന്നില്‍. മൂന്ന് മത്സരത്തില്‍ നിന്ന് 238 റണ്‍സാണ് താരം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറി ഉള്‍പ്പെടും. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ കെ എല്‍ രാഹുലാണ് കേമന്‍. 1 മത്സരത്തില്‍ നിന്ന് 199 റണ്‍സാണ് രാഹുല്‍ നേടിയത്.

കൂടുതല്‍ വിക്കറ്റ്

കൂടുതല്‍ വിക്കറ്റ്

സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന മൈതാനമാണ് ചെന്നൈയിലേത്. അനില്‍ കുംബ്ലെയാണ് മൈതാനത്തെ വിക്കറ്റ് വേട്ടക്കാരില്‍ കേമന്‍. 8 മത്സരത്തില്‍ നിന്ന് 48 വിക്കറ്റാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വീഴ്ത്തിയത്. മുന്‍ താരം ഹര്‍ഭജന്‍ സിങ്ങിന്റെ പേരില്‍ 42 വിക്കറ്റുമുണ്ട്. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ 2 മത്സരത്തില്‍ നിന്ന് 15 വിക്കറ്റുള്ള ജഡേജയാണ് കേമന്‍. എന്നാല്‍ പരിക്കേറ്റ താരം പരമ്പര കളിക്കുന്നില്ല. 2 മത്സരങ്ങളില്‍ നിന്ന് ആര്‍ അശ്വിന്‍ 13 വിക്കറ്റും വീഴ്ത്തി. നിലവിലെ ഇംഗ്ലണ്ട് താരങ്ങളിലാരും ഇവിടെ ഏഴ് വിക്കറ്റിന് മുകളില്‍ നേടിയിട്ടില്ല.

ഉയര്‍ന്ന ടോട്ടല്‍-കുറഞ്ഞ ടോട്ടല്‍

ഉയര്‍ന്ന ടോട്ടല്‍-കുറഞ്ഞ ടോട്ടല്‍

ചെന്നൈയിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് ഇന്ത്യയുടെ പേരിലാണ്. 2016ല്‍ ഇംഗ്ലണ്ടിനെതിരേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അടിച്ചെടുത്തത് 759 റണ്‍സാണ്. ഇംഗ്ലണ്ടും മോശമില്ല. 1985ല്‍ ഇവിടെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 652 റണ്‍സ് ഇംഗ്ലണ്ടും നേടിയിട്ടുണ്ട്.

ഇവിടെ കുറഞ്ഞ സ്‌കോറെന്ന റെക്കോഡും ഇന്ത്യയുടെ പേരിലാണ്. 1977ല്‍ ഇംഗ്ലണ്ടിനെതിരേ 83 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ഇംഗ്ലണ്ടിന്റെ ചെന്നൈയിലെ കുറഞ്ഞ സ്‌കോര്‍ 159 റണ്‍സാണ്.

Story first published: Monday, February 1, 2021, 15:20 [IST]
Other articles published on Feb 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+