IND vs ENG: ഇംഗ്ലണ്ട് 578 റണ്‍സിന് പുറത്ത്, ബാറ്റിങ്ങില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഇന്ത്യ
ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 578ന് പുറത്ത്. മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 555 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകരെ 578 എന്ന സ്‌കോറില്‍ ഇന്ത്യ പിടിച്ചുനിര്‍ത്തുകയായിരുന്നു. വാലറ്റത്ത് പിടിച്ചുനിന്ന ഡോം ബെസ്സിനെ (34) ജസ്പ്രീത് ബൂംറ പുറത്താക്കിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സനെ (1) ആര്‍ അശ്വിനും പുറത്താക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി ബൂംറയും അശ്വിനും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ഇഷാന്ത് ശര്‍മ,ഷഹബാസ് നദീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് കൂറ്റന്‍ റണ്‍സ് മുന്നോട്ട് വെച്ചതോടെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം നിര്‍ണ്ണായകമാവും. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടണമെങ്കില്‍ മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് സാധിക്കില്ല. മത്സരം മൂന്നാം ദിനത്തിലേക്ക് കടന്നതിനാല്‍ വിജയ സാധ്യത നിലനിര്‍ത്തണമെങ്കില്‍ അതിവേഗം ഇന്ത്യ റണ്‍സുയര്‍ത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം സമനിലയിലേക്ക് മത്സരം നീണ്ടേക്കും.

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ (218) ബാറ്റിങ് പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് കരുത്തായത്. ഒരു വശത്ത് നിലയുറപ്പിച്ച് കളിച്ച റൂട്ട് 377 പന്തുകള്‍ നേരിട്ട് 19 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയത്. ഇന്ത്യയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇംഗ്ലണ്ട് നായകന്‍,100ാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരം,100ാം ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ തുടങ്ങിയ നിരവധി റെക്കോഡുകളാണ് ജോ റൂട്ട് നേടിയത്.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടാന്‍ റൂട്ടിന് സാധിച്ചു. ശ്രീലങ്കയ്‌ക്കെതിരേ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടിയെത്തിയാണ് റൂട്ട് ഇന്ത്യക്കെതിരേ ആദ്യ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടിയത്. ഓപ്പണര്‍ ഡോം സിബ്ലി (87),ബെന്‍ സ്റ്റോക്‌സ് (82) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനവും ഇംഗ്ലണ്ടിന് കരുത്തായി. സിബ്ലി റൂട്ടിനൊപ്പം 200 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ സൃഷ്ടിച്ചത്.

എന്നാല്‍ മധ്യനിരയില്‍ തല്ലിത്തകര്‍ത്ത ബെന്‍ സ്റ്റോക്‌സ് ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുന്ന ബാറ്റിങ്ങാണ് പുറത്തെടുത്തത്. 118 പന്തുകള്‍ നേരിട്ട് 10 ഫോറും മൂന്ന് സിക്‌സും സ്‌റ്റോക്‌സ് പറത്തി. ഷഹബാസ് നദീമിനെ തിരഞ്ഞാക്രമിച്ച സ്റ്റോക്‌സ് ഒടുവില്‍ നദീമിനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. എന്നാല്‍ മധ്യനിരയില്‍ ജോസ് ബട്‌ലറും (30) ഒലി പോപ്പും (34) പ്രതീക്ഷയ്്‌ക്കൊത്ത് ഉയരാതെ പോയി. ഇഷാന്ത് ശര്‍മയുടെ മനോഹര പന്തിലാണ് ബട്‌ലര്‍ പുറത്തായത്. ജോഫ്ര ആര്‍ച്ചറെ ആദ്യ പന്തില്‍ത്തന്നെ ഇഷാന്ത് ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

ഇന്ത്യക്കുവേണ്ടി ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബൂംറ, ആര്‍ അശ്വിന്‍, ഷഹബാസ് നദീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡോം ബെസിനെ രോഹിത് ശര്‍മ ഒരു തവണ കൈവിട്ടുകളഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. മൂന്നാം ദിനം തുടക്കത്തിലേ തന്നെ ഇംഗ്ലണ്ടിനെ പുറത്താക്കി ബാറ്റിങ്ങ് ആരംഭിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. കോലി,രോഹിത്,പുജാര,രഹാനെ,റിഷഭ്,ഗില്‍ തുടങ്ങിയവരിലെല്ലാം ടീമിന് പ്രതീക്ഷയുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈയില്‍ ആദ്യ രണ്ട് ദിവസവും പ്രതീക്ഷിച്ച ടേണ്‍ പന്തിന് ലഭിച്ചിരുന്നില്ല.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ പരമ്പര നേട്ടം ഇരു കൂട്ടര്‍ക്കും അനിവാര്യമാണ്. പരമ്പര സമനിലയിലായാല്‍ ഓസ്‌ട്രേലിയ ഫൈനല്‍ ടിക്കറ്റെടുക്കും. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇംഗ്ലണ്ട് ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications