Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 11 വര്‍ഷത്തെ ഇന്ത്യന്‍ കുതിപ്പിന് കടിഞ്ഞാണ്‍, ഇന്ത്യയില്‍ ഇംഗ്ലണ്ടിന് അഭിമാന നേട്ടം

ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം പുരോഗമിക്കെ നിലവില്‍ ആധിപത്യം സന്ദര്‍ശകരായ ഇംഗ്ലണ്ടിനാണ്. തട്ടകത്തിലെ ഇന്ത്യയുടെ മേല്‍ക്കോയ്മയെ തല്ലിത്തളര്‍ത്തിയ ഇംഗ്ലണ്ട് നിര കൂറ്റന്‍ ലീഡിലേക്ക് കുതിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 397 റണ്‍സിന്റെ ലീഡുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ 241 റണ്‍സിന്റെ ലീഡ് നേടാന്‍ സാധിച്ചതാണ് സന്ദര്‍ശകര്‍ക്ക് കരുത്തായത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 578 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ 337 എന്ന സ്‌കോറിലേക്ക് ഇന്ത്യയെ ചുരുക്കാനും ഇംഗ്ലണ്ടിനായി. ഇതോടെ വമ്പന്‍ ലീഡും സന്ദര്‍ശകര്‍ അക്കൗണ്ടിലാക്കി. ഇന്ത്യക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ അഭിമാന നേട്ടം കൂടിയാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുന്നത്. 11 വര്‍ഷക്കാലം ഇന്ത്യന്‍ ടീം കൈയടക്കിവെച്ചിരുന്ന കുത്തക നേട്ടം തകര്‍ക്കാന്‍ ജോ റൂട്ടിനും സംഘത്തിനുമായി.

indvsengtest

ഇന്ത്യയില്‍ പരമ്പരയ്‌ക്കെത്തിയ ഒരു ടീം ആതിഥേയര്‍ക്കെതിരേ ഫോളോ ഓണിന് യോഗ്യമായ ഇന്നിങ്‌സ് ലീഡ് നേടുന്നത് 11 വര്‍ഷത്തിന് ശേഷമാണ്. 200 റണ്‍സാണ് എതിര്‍ ടീമിനെ ഫോളോ ഓണിന് ക്ഷണിക്കാനുള്ള അടിസ്ഥാന സ്‌കോര്‍. ഇത്തരത്തിലൊരു ഇന്നിങ്‌സ് ലീഡ് കഴിഞ്ഞ 11 വര്‍ഷമായി നേടാന്‍ സന്ദര്‍ശക ടീമിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ട് ആ നേട്ടം സാധ്യമാക്കി.

241 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയെങ്കിലും ഇന്ത്യയെ ഫോളോ ഓണിന് ക്ഷണിക്കാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് തയ്യാറായില്ല. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മുന്നില്‍ 450ന് മുകളില്‍ വിജയ ലക്ഷ്യം ഉയര്‍ത്താനുറച്ചാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഇന്ന് മുഴുവന്‍ ബാറ്റ് ചെയ്താല്‍ വമ്പന്‍ ലക്ഷ്യം മുന്നോട്ട് വെച്ചാല്‍ അവസാന ദിനം ഇന്ത്യയെ പിടിച്ചുകെട്ടാമെന്നാണ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍.

ഇംഗ്ലണ്ടിന് മുമ്പ് ഇന്ത്യയില്‍ ഇത്തരമൊരു ലീഡ് നേടിയത് ദക്ഷിണാഫ്രിക്കയാണ്. 2010 ഫെബ്രുവരിയിലായിരുന്നു സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക ഇന്ത്യയെ വിറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് 558 എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തപ്പോള്‍ ഇന്ത്യയുടെ മറുപടി 233 റണ്‍സില്‍ അവസാനിച്ചു. 325 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഫോളോ ഓണിന് ക്ഷണിച്ചപ്പോള്‍ ഇന്ത്യ 319 റണ്‍സിനുള്ളില്‍ കൂടാരം കയറി. ഇന്നിങ്‌സിനും 6 റണ്‍സിനും ജയം ദക്ഷിണാഫ്രിക്കയ്ക്ക്.

നിലവില്‍ ഇംഗ്ലണ്ടിനെതിരേ ഇന്നിങ്‌സ് തോല്‍വി ഇന്ത്യക്ക് ഭയക്കേണ്ടതില്ല. എന്നാല്‍ 450ന് മുകളിലേക്ക് വിജയ ലക്ഷ്യമെത്തിയാല്‍ മറികടക്കുക ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാവും. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ പരമ്പര നേട്ടം ഇരു കൂട്ടര്‍ക്കും അനിവാര്യമായതിനാല്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.

Story first published: Monday, February 8, 2021, 16:15 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+