Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: നാലാം ടെസ്റ്റില്‍ ഞങ്ങള്‍ക്ക് ഫ്‌ളാറ്റ് പിച്ച് വേണം, ആവിശ്യവുമായി ഇംഗ്ലണ്ട് കോച്ച്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നാലാം മത്സരത്തിലേക്ക് കടക്കുമ്പോള്‍ പിന്നാലെ വിവാദവും പുകയുകയാണ്. മൂന്നാം മത്സരത്തില്‍ സ്പിന്‍ പിച്ചൊരുക്കി ഇംഗ്ലണ്ടിന് നാണംകെടുത്തിയതോടെ പ്രമുഖ താരങ്ങളെല്ലാം ശക്തമായ ഭാഷയില്‍ പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ട് ടീം മൂന്നാം മത്സരത്തിനൊരുക്കിയ പിച്ചിനെക്കുറിച്ചുള്ള അതൃപ്തി പരസ്യമായി രേഖപ്പെടുത്തിയിരുന്നു. നാലാം ടെസ്റ്റിലും മൊട്ടേറ തന്നെയാണ് വേദിയാവുന്നത്.

അതിനാല്‍ ഇന്ത്യ വീണ്ടും സ്പിന്‍ പിച്ചൊരുക്കുമോയെന്ന് കണ്ട് തന്നെ അറിയണം. ഇപ്പോഴിതാ നാലാം മത്സരത്തില്‍ ഫ്‌ളാറ്റ് പിച്ചൊരുക്കണമെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ്. ഇംഗ്ലണ്ടിന്റെ ഗെയിം പദ്ധതികള്‍ക്ക് ഫ്‌ളാറ്റ് പിച്ചുകള്‍ അനുകൂലമാണെന്നാണ് അദ്ദേഹം പറയുന്നത്. ' നാലാം ടെസ്റ്റിലെ പിച്ച് ഫ്‌ളാറ്റായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് ഞങ്ങളുടെ മത്സര പദ്ധതികള്‍ക്ക് അനുയോജ്യമാണ്. എന്നാല്‍ എങ്ങനെയാണ് പിച്ചെന്ന് വരും ദിവസങ്ങള്‍ക്കുള്ളില്‍ നമുക്ക് കാണാം'-സില്‍വര്‍വുഡ് പറഞ്ഞു.

chrissilverwood

നാലാം മത്സരത്തില്‍ ഫ്‌ളാറ്റ് പിച്ചൊരുക്കാനുള്ള സാധ്യത വളരെ കുറവാണ്. സ്പിന്നിന് മുന്‍തൂക്കം നല്‍കുന്ന രീതിയിലാവും നാലാം മത്സരത്തിലും പിച്ചൊരുക്കാന്‍ സാധ്യത. പിച്ചില്‍ പൊടിയുടെ അളവ് കൂടുതലാണ്. ഇത് സ്പിന്നര്‍മാരെ പന്ത് കൂടുതല്‍ ടേണ്‍ ചെയ്യിക്കാന്‍ സഹായിക്കുന്നു. മൂന്നാം ടെസ്റ്റിന് മുമ്പ് പിച്ചില്‍ പച്ച് പുല്ലിന്റെ അംശം കൂടുതലായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തിന് മുമ്പായി പിച്ച് സ്പിന്നിന് അനുകൂലമായി മാറ്റുകയായിരുന്നു.

ഫ്‌ളാറ്റ് പിച്ചൊരുക്കിയാല്‍ ഇംഗ്ലണ്ടിന് ഇന്ത്യയെ വിറപ്പിക്കാന്‍ സാധിക്കും. കാരണം ജെയിംസ് ആന്‍ഡേഴ്‌സന്‍,സ്റ്റുവര്‍ട്ട് ബ്രോഡ്,ജോഫ്രാ ആര്‍ച്ചര്‍ തുടങ്ങിയ ഇംഗ്ലണ്ട് പേസര്‍മാര്‍ക്കെല്ലാം മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കാനാവും. ഇംഗ്ലണ്ട് നിരയിലെ ഒട്ടുമിക്ക താരങ്ങളും പേസ് ബൗളിങ്ങിനെ നന്നായി നേരിടുന്നവരാണ്. അതിനാല്‍ത്തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.

ഫ്‌ളാറ്റ് പിച്ചൊരുക്കിയാല്‍ ബാറ്റ്‌സ്മാന്‍മാരുടെ പോരാട്ടമായി മത്സരം മാറും. ഇത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കില്ല. നിലവില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. നാലാം മത്സരത്തില്‍ സമനില പിടിക്കാനായാല്‍പ്പോലും ഇന്ത്യക്ക് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താം. തോറ്റാല്‍ ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ ഫൈനല്‍ ടിക്കറ്റെടുക്കും. ഇംഗ്ലണ്ടിന്റെ ഫൈനല്‍ സാധ്യത മൂന്നാം മത്സരത്തിലെ തോല്‍വിയോടെ അവസാനിച്ചിരുന്നു. ന്യൂസീലന്‍ഡ് ഫൈനലില്‍ കടന്നിട്ടുണ്ട്.

Story first published: Saturday, February 27, 2021, 12:52 [IST]
Other articles published on Feb 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+