Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഫീല്‍ഡിങ്ങിലും റൂട്ട് തന്നെ പുലി, രഹാനെയെ പുറത്താക്കിയത് ഒറ്റ കൈ ക്യാച്ചില്‍

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ കൈയടി നേടുന്നത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ്. ബാറ്റുകൊണ്ട് ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയ റൂട്ട് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഫീല്‍ഡിങ്ങിലും താന്‍ തന്നെയാണ് കേമനെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ പുറത്താക്കാന്‍ റൂട്ട് ഒറ്റകൈകൊണ്ട് എടുത്ത ക്യാച്ചിന് കൈയടിക്കുകയാണ് ആരാധകര്‍.

ഡോം ബെസ്സിന്റെ ഓവറിലാണ് റൂട്ടിന്റെ തകര്‍പ്പന്‍ ക്യാച്ച്. ഓഫ്‌സൈഡിലേക്ക് വന്ന പന്തിനെ രഹാനെ മനോഹരമായിത്തന്നെ കവറിലേക്ക് കളിച്ചു. ബാറ്റിന്റെ മധ്യത്തില്‍ തന്നെ പന്ത് കൊണ്ടെങ്കിലും റൂട്ടിന്റെ മനോഹര ഫീല്‍ഡിങ്ങിന് മുമ്പില്‍ രഹാനെയ്ക്ക് തലകുനിക്കേണ്ടി വന്നു. ഇടം കൈകൊണ്ട് ഡൈവിങ് ക്യാച്ചിലൂടെയാണ് റൂട്ട് രഹാനെയെ മടക്കിയത്. വെറും 1 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് നേടാനയത്.

indvsengtest

ഇംഗ്ലണ്ടിന്റെ 578 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. നാല് വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകരേക്കാള്‍ 321 റണ്‍സിന് പിന്നിലാണ് ആതിഥേയര്‍. വാഷിങ്ടണ്‍ സുന്ദര്‍ (33),ആര്‍ അശ്വിന്‍ (8) എന്നിവരാണ് ക്രീസില്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ 200 റണ്‍സിലധികം ലീഡ് നേടാനുള്ള സാധ്യത കൂടുതലാണ്.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയതാണ് ടീമിന് തിരിച്ചടിയായത്. രോഹിത് ശര്‍മ(6)യാണ് ആദ്യം മടങ്ങിയത്. തൊട്ടുപിന്നാലെ ശുബ്മാന്‍ ഗില്ലും (29) പുറത്തായി. ജോഫ്രാ ആര്‍ച്ചറാണ് ഇരുവരെയും പുറത്താക്കിയത്. മറ്റുള്ളവരെല്ലാം ഡോം ബെസിന്റെ സ്പിന്‍ കെണിയിലാണ് വീണത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും (11) തിളങ്ങാനായില്ല. 48 പന്തുകള്‍ കോലി ചെറുത്തുനിന്നെങ്കിലും വലിയൊരു ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സാധിച്ചില്ല.

ചേതേശ്വര്‍ പുജാര (73),റിഷഭ് പന്ത് (91) എന്നിവര്‍ മാത്രമാണ് ഇന്ത്യക്കുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ആഞ്ഞടിച്ച് കളിച്ച റിഷഭ് 88 പന്തുകള്‍ നേരിട്ട് 9 ഫോറും 5 സിക്‌സും പറത്തി. പുജാര 143 പന്തുകള്‍ നേരിട്ട് 11 ഫോറാണ് പറത്തിയത്. വാഷിങ്ടണ്‍ സുന്ദര്‍-അശ്വിന്‍ കൂട്ടുകെട്ട് നാലാം ദിനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും പരമ്പര നേട്ടം നിര്‍ണ്ണായകമാണ്.

Story first published: Sunday, February 7, 2021, 19:02 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+