Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: എന്റെ കരിയറിലെ ഏറ്റവും സംതൃപ്തി നല്‍കുന്ന വിക്കറ്റാണ് കോലിയുടേത്- ഡോം ബെസ്സ്

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഇംഗ്ലണ്ടിന്റെ 578 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 337 റണ്‍സിന് കൂടാരം കയറി. 241 റണ്‍സിന്റെ വമ്പന്‍ ലീഡും ഇംഗ്ലണ്ട് സ്വന്തമാക്കി. ഡോം ബെസ്സിന്റ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടതും ബെസ്സാണ്. ഇപ്പോഴിതാ കോലിയുടെ വിക്കറ്റ് കരിയറിലെ ഏറ്റവും സംതൃപ്തി നല്‍കുന്ന വിക്കറ്റാണെന്ന് പറഞ്ഞിരിക്കുകയാണ് ഡോം ബെസ്സ്.

'കോലിയുടെ വിക്കറ്റ് എന്റെ കരിയറിലെ ഏറ്റവും സംതൃപ്തി തരുന്ന വിക്കറ്റാണ്. ലോകത്തിലെ മികച്ച താരങ്ങളിലൊരാളാണ് കോലി. അതിനാല്‍ വളരെ സവിശേഷമായതാണത്. എന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായാണ് എനിക്ക് തോന്നുന്നത്. ഒരു വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മനോഹരമായി എനിക്ക് പന്തെറിയാന്‍ സാധിച്ചിരുന്നു. എന്നാല്‍ അധിക തയ്യാറെടുപ്പുകളോടെയല്ല ഞാന്‍ ഈ പരമ്പരയ്ക്ക് എത്തിയത്'-ഡോം ബെസ്സ് പറഞ്ഞു.

kohlianddombess

ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാര്‍ക്ക് പ്രതീക്ഷിക്കൊത്ത് ഉയരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സന്ദര്‍ശകനായെത്തിയ ഡോം ബെസ്സ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് ലക്ഷ്യമാക്കി പന്തെറിഞ്ഞ് കോലിയെക്കൊണ്ട് ബാറ്റുവെക്കാന്‍ നിര്‍ബന്ധിക്കുന്ന ബൗളിങ്ങാണ് ബെസ് കാഴ്ചവെച്ചത്. അപ്പ് ഫീല്‍ഡര്‍ ഒലി പോപ്പിന്റെ ക്യാച്ചിലാണ് ഇന്ത്യന്‍ നായകന്റെ മടക്കം.

ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ല് ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത് എന്നിവരെയെല്ലാം പുറത്താക്കിയത് ഡോം ബെസ്സാണ്. റിഷഭ് പല തവണ ബെസ്സിനെ കടന്നാക്രമിച്ചെങ്കിലും ഒടുവില്‍ റിഷഭിനെയും മടക്കാന്‍ ബെസ്സിനായി. ശ്രീലങ്കയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഇന്ത്യയിലേക്കെത്തിയത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇംഗ്ലണ്ട് താരങ്ങളെ സഹായിച്ചു.

ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ 578 റണ്‍സ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ 337 റണ്‍സിനും കൂടാരം കയറ്റി. ചേതേശ്വര്‍ പുജാര (73),റിഷഭ് പന്ത് (91),വാഷിങ്ടണ്‍ സുന്ദര്‍ (85) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇംഗ്ലണ്ടിനുവേണ്ടി ജോ റൂട്ട് (218) ഇരട്ട സെഞ്ച്വറി നേടി.

ഒന്നാം ഇന്നിങ്‌സില്‍ 241 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ 299 റണ്‍സ് ലീഡ് ഇംഗ്ലണ്ടിനുണ്ട്. നാലാം ദിനം വൈകീട്ടുവരെ ബാറ്റ് ചെയ്ത് അഞ്ചാം ദിനം ഇന്ത്യയെ ബാറ്റിങ്ങിനിറക്കാനാവും ഇന്ത്യയുടെ പദ്ധതി. 450ന് മുകളിലെങ്കിലും വിജയലക്ഷ്യം ഉയര്‍ത്താന്‍ സാധിക്കാതെ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് ഇറക്കിയേക്കില്ല.

Story first published: Monday, February 8, 2021, 13:32 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+