IND vs ENG: ടീം പ്രതിസന്ധിയിലാകുമ്പോള്‍ കൈകള്‍ ഉയര്‍ത്തി രഹാനെ രക്ഷക്കെത്തും- ദിനേഷ് കാര്‍ത്തിക്
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്കടുക്കുകയാണ്. 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 70 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ രോഹിത് ശര്‍മയുടെയും അജിന്‍ക്യ രഹാനെയുടെയും ബാറ്റിങ് മികവാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് കരുത്തായത്. ആദ്യ ടെസ്റ്റില്‍ 1 റണ്‍സ് മാത്രമെടുത്ത രഹാനെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 67 റണ്‍സാണ് നേടിയത്.
തകര്‍പ്പന്‍ പ്രകടനത്തിലൂടെ വിമര്‍ശകരുടെ വായടപ്പിച്ച രഹാനെയെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്. 'ഓരോ റോളുകള്‍ ചെയ്യാനും ഓരോ താരങ്ങള്‍ എല്ലാ ടീമിലുമുണ്ടാകും.ഇന്ത്യയില്‍ വിരാട് കോലിയും ചേതേശ്വര്‍ പുജാരയും ദീര്‍ഘനാളുകളായി സ്ഥിരതയോടെ കളിക്കുന്നു. മറ്റൊരു താരം അജിന്‍ക്യ രഹാനെയാണ്.

എപ്പോഴും സ്ഥിരതയോടെ കളിക്കുന്ന താരമല്ല അദ്ദേഹം. എന്നാല്‍ ടീം സമ്മര്‍ദ്ദത്തിലാകുമ്പോഴും പന്ത് വളരെ തിരിയുമ്പോഴും ടീമിന് വിജയം നല്‍കുന്ന പ്രകടനവുമായി രഹാനെ എത്താറുണ്ട്. ഇന്ത്യന്‍ ടീം പ്രതിസന്ധിയിലായ നിരവധി ഘട്ടങ്ങളില്‍ പ്രധാന പ്രകടനങ്ങള്‍ രഹാനെ നടത്തിയിട്ടുണ്ട്. രഹാനെ ഇത്തരത്തില്‍ നടത്തിയ പ്രകടനങ്ങളില്‍ മിക്കവയിലും ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുമുണ്ട്'-ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
രോഹിത് ശര്‍മ 161 റണ്‍സ് നേടി. എന്നാല്‍ രഹാനെ നല്‍കിയ കൂട്ടുകെട്ടാണ് ഇന്ത്യയെ ഡ്രൈവിങ് സീറ്റിലിരുത്തിയത്. ഇന്ത്യന്‍ ടീമിനെ അറിയുന്നവര്‍ക്ക് മനസിലാകും രഹാനെയുടെ ഈ പ്രകടനത്തിന്റെ പ്രാധാന്യം. പുറത്തിരുന്ന് വിമര്‍ശിക്കുന്നവര്‍ കരുതുന്നത് കളിക്കുന്നവരെക്കാള്‍ മികച്ച കളിക്കാര്‍ തങ്ങളാണെന്നാണ്. ഒരു ആഴ്ച മുമ്പുവരെ രഹാനെയെ അടുത്ത ക്യാപ്റ്റനായി പറഞ്ഞവരാണ് താരമെന്ന നിലയില്‍ രഹാനെയെ വിമര്‍ശിക്കുന്നതെന്നും കാര്‍ത്തിക് പറഞ്ഞു.
ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയതോടെ വലിയ വിമര്‍ശനം രഹാനെയ്ക്ക് നേരിടേണ്ടി വന്നിരുന്നു. സമീപകാലത്തെ രഹാനെയുടെ ബാറ്റിങ് പ്രകടനങ്ങള്‍ നിരത്തിയാണ് ആളുകള്‍ വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ ഇത്തരത്തില്‍ വിമര്‍ശിച്ചവരുടെ വായടപ്പിക്കാന്‍ രഹാനെയ്ക്ക് സാധിച്ചു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ആക്രമിച്ച് കളിക്കാനുള്ള ശ്രമത്തിനിടെ 10 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് നേടാനായത്.
രണ്ടാം ഇന്നിങ്‌സില്‍ ആര്‍ അശ്വിന്‍ ഇന്ത്യക്കുവേണ്ടി സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനവും അശ്വിന്‍ നടത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുമ്പേ മടങ്ങിയ വിരാട് കോലി രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications