Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സ്പിന്നില്‍ ഇന്ത്യ പുലികള്‍,ആ മികവിന് കൃത്യമായ കാരണമുണ്ട്, വെങ്‌സര്‍ക്കാര്‍ പറയുന്നു

മുംബൈ: ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ഒട്ടുമിക്ക ടീമുകള്‍ക്കും വെല്ലുവിളി ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരാണ്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ എന്നും എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു. എന്നാല്‍ സ്പിന്‍ പിച്ചില്‍ മികച്ച സ്പിന്നര്‍മാരെക്കൊണ്ട് സന്ദര്‍ശകര്‍ കളിക്കുമ്പോഴും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മനോഹരമായി ബാറ്റ് ചെയ്യും. സ്പിന്നിനെ നേരിടുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സവിശേഷ മികവ് തന്നെയാണുള്ളത്. ഇപ്പോഴിതാ സ്പിന്‍ ബൗളിങ്ങിനെതിരേ ഇന്ത്യയുടെ മികവിന് കൃത്യമായ കാരണമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍.

'സ്പിന്‍ ബൗളിങ്ങിനെതിരേ ഇന്ത്യക്ക് മുന്‍തൂക്കം ലഭിക്കാറുണ്ട്. അതിന് കാരണം ആഭ്യന്തര ക്രിക്കറ്റിലും പ്രാദേശിക ക്രിക്കറ്റിലും താരങ്ങള്‍ മികച്ച സ്പിന്നര്‍മാര്‍ക്കെതിരേ കളിക്കുന്നതിനാലാണ്. അത് ഇന്ത്യന്‍ താരങ്ങളെ വലിയ രീതിയില്‍ സഹായിക്കുന്നുണ്ട്. പന്തിന് വേഗവും ടേണും നന്നായി ലഭിക്കുമ്പോള്‍ റണ്‍സിനായി നിങ്ങള്‍ കഠിനമായി പ്രയ്തനിക്കേണ്ടതുണ്ട്. സ്പിന്നിനെതിരേ പ്രതിരോധത്തിനായി എപ്പോഴും സജ്ജമായിരിക്കണം'-വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

dilipvengsarkar

ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് രണ്ട് ദിവസംകൊണ്ട് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ മൊട്ടേറയിലെ പിച്ചിനെതിരേ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്പിന്നിനെ അമിതമായി പിന്തുണച്ച പിച്ചില്‍ 10 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ഇംഗ്ലണ്ട് ക്യാപ്റ്റനും പരിശീലകനുമെല്ലാം പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പല താരങ്ങളും പിച്ചിനെ പിന്തുണയ്ക്കുകയും ബാറ്റ്‌സ്മാന്റെ പിഴവുകളെ ചൂണ്ടിക്കാട്ടുകയും ചെയ്തു.

മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മ തിളങ്ങിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ രോഹിത് രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെയും നിന്നു. ഇപ്പോഴിതാ രോഹിതിന്റെ ബാറ്റിങ്ങിനെയും വെങ്‌സര്‍ക്കാര്‍ പ്രശംസിച്ചു. 'ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് രോഹിത്. അതില്‍ യാതൊരു സംശയവുമില്ല. വേഗവും ബൗണ്‍സും നിറയുന്ന പിച്ചില്‍ ഫാസ്റ്റ് ബൗളര്‍മാരെ അവന്‍ നന്നായി നേരിടും. സ്പിന്നര്‍മാര്‍ക്കെതിരായ മികവ് അവസാന രണ്ട് ടെസ്റ്റിലും നോക്കുക. അവന്റെ ബാറ്റിങ് കാണുന്നത് വലിയൊരു ആഘോഷമാണ്'-വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

പരമ്പരയിലെ റണ്‍വേട്ടക്കില്‍ ജോ റൂട്ടിന് താഴെ രണ്ടാം സ്ഥാനത്താണ് രോഹിത്. നാലാം ടെസ്റ്റില്‍ ബിസിസി ഐ ബാറ്റിങ് പിച്ചൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ മറ്റൊരു തകര്‍പ്പന്‍ പ്രകടനം രോഹിതില്‍ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Monday, March 1, 2021, 12:24 [IST]
Other articles published on Mar 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+