Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വിരാട് കോലി അംപയറെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു, നായകനെതിരേ ഡേവിഡ് ലോയ്ഡ്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കളി കൈവിട്ടുകൊണ്ടിരിക്കുകയാണ്. സന്ദര്‍ശകര്‍ മുന്നോട്ടുവെച്ച 276 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 എന്ന നിലയിലാണ്. വിരാട് കോലിയും ആര്‍ അശ്വിനുമാണ് ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 178 എന്ന സ്‌കോറിലേക്ക് എറിഞ്ഞൊതുക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ്ങില്‍ അടിപതറി.

മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി അംപയറെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. ഇന്ത്യന്‍ നായകന്റെ അമിത അപ്പീലിങ്ങിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്. 'ഓസ്‌ട്രേലിയയില്‍ അജിന്‍ക്യ രഹാനെ മനോഹരമായി ടീമിനെ നയിച്ചു.എന്നാല്‍ നാട്ടില്‍ കോലി ഇപ്പോള്‍ സമ്മര്‍ദ്ദം നേരിടുകയാണ്.

davidlloydandkohli

നാലാം ദിനം തുടര്‍ച്ചയായി കോലി അപ്പീല്‍ ചെയ്യുകയായിരുന്നു. മധ്യ സെക്ഷനില്‍ അനാവശ്യമായി രണ്ട് റിവ്യൂകള്‍ കോലിയെടുത്തു. കമന്റേറ്റര്‍മാര്‍ കോലി ടീമിനെ ഉയര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ കോലി അംപയര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് എനിക്ക് തോന്നിയത്'-ഡേവിഡ് ലോയ്ഡ് പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ഇന്ത്യ വീരോചിത പ്രകടനം കാഴ്ചവെച്ചിട്ടും നാട്ടില്‍ നാണംകെട്ട പ്രകടനമാണ് ഇംഗ്ലണ്ടിനെതിരേ കാഴ്ചവെക്കുന്നത്. പേരുകേട്ട ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയുടെ ബാറ്റിങ് നിര മോശം പ്രകടനം തുടരുകയാണ്. ശുബ്മാന്‍ ഗില്‍ (50) അര്‍ധ സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. രോഹിത് ശര്‍മ (6),ചേതേശ്വര്‍ പുജാര (15),അജിന്‍ക്യ രഹാനെ (0),റിഷഭ് പന്ത് (11),വാഷിങ്ടണ്‍ സുന്ദര്‍ (0) എന്നിവരെല്ലാം നിലയുറപ്പിക്കും മുമ്പെ മടങ്ങി.

രണ്ടാം ഇന്നിങ്‌സില്‍ ജെയിംസ് ആന്‍ഡേഴ്‌സണാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഗില്ലിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത ആന്‍ഡേഴ്‌സന്‍ അതേ ഓവറില്‍ രഹാനെയുടെയും സ്റ്റംപ് പിഴുതു. അപകടകാരിയായ റിഷഭ് പന്തിനെയും പുറത്താക്കിയത് ആന്‍ഡേഴ്‌സനാണ്. വിരാട് കോലി മാത്രമാണ് പ്രതീക്ഷ നല്‍കി ക്രീസിലുള്ളത്. ആര്‍ അശ്വിനെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയ തീരത്തെത്തിക്കാന്‍ കോലിക്ക് സാധിക്കുമോയെന്ന് കണ്ടറിയണം.

നേരത്തെ ജോ റൂട്ട് (21) ഡോം സിബ്ലി (87) ബെന്‍സ്‌റ്റോക്‌സ് (82) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് 578 എന്ന കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ ഇംഗ്ലണ്ട് നേടിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 337 റണ്‍സില്‍ അവസാനിച്ചിരുന്നു.

Story first published: Tuesday, February 9, 2021, 12:33 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+