For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ഇന്നത്തെ ഇന്ത്യന്‍ ടീം 1990ലെ ഓസ്‌ട്രേലിയയെപ്പോലെ'- പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് പേസര്‍

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം തുടരുകയാണ്. ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ ജയത്തോടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മൂന്നാം ടെസ്റ്റില്‍ സ്പിന്നിനെ പരിധിയിലധികം പിന്തുണയ്ക്കുന്ന പിച്ചെന്ന നിലയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്നാം ടെസ്റ്റ് രണ്ട് ദിവസംകൊണ്ട് അവസാനിച്ചതോടെ ഈ വിമര്‍ശനം ശക്തമാവുകയും ചെയ്തു.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് പേസ് ബൗളര്‍ ഡാരന്‍ ഗഫ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ മനോഭാവം 1990ലെ ഓസ്‌ട്രേലിയന്‍ ടീമിനെപ്പോലെയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'ഈ ഇംഗ്ലണ്ട് ടീം തുടര്‍ച്ചയായി മത്സരങ്ങള്‍ തോറ്റതിനാല്‍ തിരിച്ചുവരവ് പ്രയാസമാണ്. ടീമിന്റെ മാനസിക നിലയെന്തെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനുമല്ലോ. ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ ചിന്താഗതി 1990ലെ ഓസ്‌ട്രേലിയന്‍ ടീമിനെപ്പോലെയാണ്. ജയിക്കുക,ജയിക്കുക,ജയിക്കുക എന്ന ചിന്താഗതി മാത്രമാണ് അവര്‍ക്കുള്ളത്'-ഗഫ് പറഞ്ഞു.

darrengough

ഇംഗ്ലണ്ട് ടീമിന്റെ റൊട്ടേഷന്‍ പോളിസി ടീമിനെ ബാധിച്ചതായും ഗഫ് പറഞ്ഞു. 'ഞാനായിരുന്നു ജോ റൂട്ടിന്റെ സ്ഥാനത്തെങ്കില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു. പരിമിത ഓവറിന് അവര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പരിമിത ഓവര്‍ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന് ടെസ്റ്റ് പരമ്പരയെക്കാള്‍ പ്രാധാന്യം ലഭിച്ചുവെന്ന് തോന്നുന്നു'-ഗഫ് പറഞ്ഞു.

ജോസ് ബട്‌ലര്‍,മോയിന്‍ അലി തുടങ്ങിയവരെ റൊട്ടേഷന്‍ പദ്ധതിയുടെ പേരില്‍ വിശ്രമം അനുവദിച്ചതിനെതിരെയാണ് ഗഫ് പ്രതികരിച്ചത്. ടീമിന്റെ സാഹചര്യം മനസിലാക്കി താരങ്ങള്‍ക്ക് വിശ്രമം നല്‍കണമെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. ഇംഗ്ലണ്ട് ടീമില്‍ നിലവില്‍ നിര്‍ബന്ധിത റൊട്ടേഷന്‍ പോളിസിയുള്ളതിനാല്‍ താരങ്ങള്‍ക്ക് നിര്‍ബന്ധിത വിശ്രമം നല്‍കുന്നുണ്ട്. അതിനാലാണ് ആദ്യ ടെസ്റ്റിന് ശേഷം ജോസ് ബട്‌ലര്‍ക്ക് വിശ്രമം നല്‍കിയത്.

ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും കളിക്കും. ഇന്ത്യയില്‍ ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ടി20 പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇരു ടീമും കാണുന്നത്. ടി20 പരമ്പര അഹമ്മാദാബാദിലും ഏകദിന പരമ്പര പൂനെയിലുമാവും നടക്കും. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം മാര്‍ച്ച് നാലിന് ആരംഭിക്കും.

Story first published: Sunday, February 28, 2021, 10:52 [IST]
Other articles published on Feb 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+