For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അഡ്ലെയ്ഡിലെ തകര്‍ച്ച ആവര്‍ത്തിക്കില്ല- പിങ്ക് ബോള്‍ ടെസ്റ്റിനെക്കുറിച്ച് പുജാര

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് 24ന് അഹമ്മദാബാദില്‍ ആരംഭിക്കുകയാണ്. പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനം ഇരു ടീമും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. രാത്രി-പകലായി നടക്കുന്ന മത്സരത്തില്‍ ജയിക്കേണ്ടത് പരമ്പര നേട്ടത്തില്‍ വളരെ നിര്‍ണ്ണായകമാണ്. 2-1,3-1 എന്ന നിലയില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനാവു. ഇപ്പോഴിതാ പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായി മത്സരത്തെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് ചേതേശ്വര്‍ പുജാര.

'പിങ്ക് ബോള്‍ ടെസ്റ്റ് വ്യത്യസ്തമായ ഒന്നാണ്. ഓസ്‌ട്രേലിയയില്‍ കളിച്ചപ്പോള്‍ പന്തിന് നല്ല വേഗം ഉണ്ടായിരുന്നു. ഒരു മോശം സെക്ഷന്‍ ഞങ്ങള്‍ക്കുണ്ടായി. ഒന്നര മണിക്കൂറിലെ മോശം ബാറ്റിങ്ങാണ് വലിയ തകര്‍ച്ചയിലേക്കെത്തിച്ചത്. എന്നാല്‍ മത്സരത്തിലെ ആദ്യ ഇന്നിങ്‌സ് നോക്കുമ്പോള്‍ ആധിപത്യം ഞങ്ങള്‍ക്കായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് അല്‍പ്പം കൂടി സുപരിചിതമായ സാഹചര്യത്തിലാണ് കളിക്കുന്നത്. അതിനാല്‍ത്തന്നെ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. മുമ്പ് സംഭവിച്ചതെന്തെന്ന് ആലോചിക്കുന്നേയില്ല. നിലവിലെ സാഹചര്യവും മുന്നോട്ടുള്ള കാര്യങ്ങളും ചിന്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്'-പുജാര പറഞ്ഞു.

pujara

വലിയ ഇടവേളയ്ക്ക് ശേഷമാണ് മൊട്ടേറ സ്റ്റേഡിയത്തില്‍ ഒരു മത്സരം നടക്കുന്നത്. ഇന്ത്യന്‍ ടീം 12 ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് ഇവിടെ കളിച്ചിട്ടുള്ളത്. പുജാരയും കോലിയും ഉമേഷും അശ്വിനുമെല്ലാം ഒരു മത്സരം ഇവിടെ കളിച്ചിട്ടുണ്ടെങ്കിലും സ്റ്റേഡിയം പുനര്‍നിര്‍മ്മിച്ചതോടെ പിച്ചിന്റെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്. നിലവില്‍ പേസ് ബൗളിങ്ങിന് അനുകൂലമായാണ് മൈതാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിന് മുമ്പ് ഇന്ത്യ ബംഗ്ലാദേശിനെതിരെയാണ് പിങ്ക് ബോള്‍ ടെസ്റ്റ് നാട്ടില്‍ കളിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരവും പിങ്ക് ബോളിലായിരുന്നു. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും 36 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായിരുന്നു. പിങ്ക് ബോളിലെ സ്വിങ് ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ തലവേദനയായിരുന്നു. ഇത് മൊട്ടേറയിലും ആവര്‍ത്തിക്കുമോയെന്ന ആശങ്ക ആരാധകര്‍ക്കുമുണ്ട്.

ഇംഗ്ലണ്ട് പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡിനും മൊട്ടേറയില്‍ കളിച്ച് പരിചയസമ്പത്തുമുണ്ട്. പിങ്ക് ബോളില്‍ പ്രവചനം നടത്തുക എളുപ്പമല്ലെന്നും പുജാര അഭിപ്രായപ്പെട്ടു. 'ഇന്ത്യന്‍ ടീമില്‍ പിങ്ക് ബോളില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുണ്ട്. അവര്‍ യുവതാരങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നു. എന്നാല്‍ എത്രത്തോളം പന്ത് സ്വിങ് ചെയ്യുമെന്നോ മറ്റ് കാര്യങ്ങളോ ഒന്നും പ്രവചിക്കുക വളരെ പ്രയാസമാണ്'-പുജാര കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, February 21, 2021, 12:11 [IST]
Other articles published on Feb 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+