IND vs ENG: രഹാനെയ്ക്ക് ഭയമാണ്, കോലി തന്നെ ഇന്ത്യയുടെ നായകനായി തുടരണം- ബ്രാഡ് ഹോഗ്
സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വി ഇന്ത്യന്‍ ടീമിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. സന്ദര്‍ശകരായ ഇംഗ്ലണ്ട് ടീം ഗംഭീര പ്രകടനം കാഴ്ചവെച്ചപ്പോള്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് തിളങ്ങാനായില്ല. 227 റണ്‍സിനാണ് സന്ദര്‍ശകര്‍ ഇന്ത്യയെ നാണം കെടുത്തിയത്. നായകനെന്ന നിലയില്‍ വിരാട് കോലിക്ക് അവസാന നാല് ടെസ്റ്റിലും തോല്‍വി വഴങ്ങേണ്ടി വന്നു. ബാറ്റിങ്ങിലും കാര്യമായി തിളങ്ങാന്‍ കഴിയാതെ വന്നതോടെ കോലിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോഴിതാ കോലിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്.
അജിന്‍ക്യ രഹാനെ അല്‍പ്പം ഭയമുള്ളവനാണെന്നും കോലി തന്നെ ഇന്ത്യന്‍ നായകനായി തുടരുമെന്നുമാണ് കരുതുന്നതെന്നുമാണ് ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടത്. 'ഒന്നാം ടെസ്റ്റില്‍ ടോസാണ് നിര്‍ണ്ണായകമായത്. കോലിക്ക് ടോസ് നേടാനയില്ല. അവസാന രണ്ട് ദിനവും ബാറ്റിങ് വളരെ ദുഷ്‌കരമായിരുന്നു. അതിനാല്‍ത്തന്നെ കോലിയുടെ ക്യാപ്റ്റന്‍സിയെ കുറ്റം പറയാനാവില്ല. അജിന്‍ക്യ രഹാനെയുടെ സ്‌കോറുകള്‍ നോക്കുക. 10നും 20നുമിടയിലാണ് കൂടുതല്‍ റണ്‍സുകള്‍. അത് വ്യക്തമാക്കുന്നത് രഹാനെയ്ക്ക് തുടക്കത്തില്‍ ഭയമുണ്ടെന്നാണ്. ഈ ഭയത്തെ നിയന്ത്രിച്ചാലേ വലിയ ഇന്നിങ്‌സ് കളിക്കാനാവു'-ഹോഗ് പറഞ്ഞു.

കോലിയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിക്കാന്‍ രഹാനെയ്ക്ക് സാധിച്ചിരുന്നു. മെല്‍ബണിലെ സെഞ്ച്വറി പ്രകടനം ഒഴിച്ച് ബാറ്റുകൊണ്ട് വലിയ സംഭാവന ചെയ്യാന്‍ അടുത്തകാലത്തൊന്നും രഹാനെയ്ക്ക് സാധിച്ചിട്ടില്ല. നാട്ടില്‍ രഹാനെയുടെ പ്രകടനം വളരെ മോശമാണ്. ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്നും 1 റണ്‍സാണ് അദ്ദേഹം നേടിയത്.
എന്നാല്‍ രഹാനെ പുജാരയെപ്പോലെ വളരെ പ്രധാനപ്പെട്ട താരമാണെന്നാണ് കോലി അഭിപ്രായപ്പെട്ടത്. രണ്ടാം ടെസ്റ്റിനും ചെന്നൈ തന്നെയാണ് വേദി. അതിനാല്‍ ഇന്ത്യക്ക് വിജയത്തോടെ തിരിച്ചെത്താന്‍ തകര്‍പ്പന്‍ പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതുണ്ട്. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. ആദ്യ ടെസ്റ്റില്‍ പിച്ചിന്റെ പ്രശ്‌നം വളരെ ചര്‍ച്ചയായിരുന്നു. ആദ്യ രണ്ട് ദിവസത്തിന് ശേഷം തകര്‍ന്ന പിച്ചില്‍ ക്രീസില്‍ നിന്ന് പൊടി ഉയര്‍ന്ന് പന്ത് കാണാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.
2019 നവംബറിന് ശേഷം സെഞ്ച്വറി നേടാന്‍ സാധിക്കാത്ത കോലിക്ക് മൂന്നക്കം നേടി തിരിച്ചുവരേണ്ടതും അത്യാവശ്യമാണ്. മൂന്ന് മത്സരങ്ങള്‍ പരമ്പരയില്‍ അവസാനിക്കുന്നുണ്ട്. മോശം പ്രകടനത്തെത്തുടര്‍ന്ന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ കോലി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications