Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ബൗളിങ് നിരയെ തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി അഞ്ചിന് ചെന്നൈയില്‍ ആരംഭിക്കുകയാണ്. കോവിഡ് പരിശോധനാ ഫലത്തില്‍ ആര്‍ക്കും പോസിറ്റീവ് ആകാത്തതിനാല്‍ ഇന്ന് മുതല്‍ ടീമുകള്‍ നെറ്റ്‌സ് പരിശീലനം ആരംഭിക്കും. ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ മുട്ടുകുത്തിച്ച് പരമ്പര നേടിയാണ് ഇന്ത്യ നാട്ടില്‍ പോരിനിറങ്ങുന്നത്. ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത കരുത്തിലാണ് ഇംഗ്ലണ്ടിന്റെ വരവ്.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ യുവതാരങ്ങളെല്ലാം തിളങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ പ്ലേയിങ് ഇലവനെ കണ്ടെത്തുക ഏറെ പ്രയാസമുള്ള കാര്യം തന്നെയാണ്. ഇപ്പോഴിതാ ഒന്നാം ടെസ്റ്റിനായുള്ള ഇന്ത്യയുടെ ബൗളിങ് നിരയെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും കളിപ്പിക്കണമെന്നാണ് ഹോഗ് അഭിപ്രായപ്പെടുന്നത്.

mohammedsirajtest

'ഇന്ത്യന്‍ നിരയില്‍ പേസര്‍മാരായ ജസ്പ്രീത് ബൂംറ,മുഹമ്മദ് സിറാജ്,ഇഷാന്ത് ശര്‍മ എന്നിവരെയാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. മൂന്ന് പേരും ഒന്നിനൊന്ന് മികച്ച ബൗളര്‍മാരാണ്. ബൂംറക്ക് മികച്ച വേഗമുണ്ട്. സ്റ്റംപില്‍ ആക്രമിക്കാന്‍ മികവ് മാത്രമല്ല പന്തില്‍ വ്യതിയാനം ഉണ്ടാക്കാനും സാധിക്കും. ഇഷാന്ത് ശര്‍മ എക്‌സ്ട്രാ ബൗണ്‍സര്‍ എറിയാന്‍ മിടുക്കനാണ്. വ്യത്യസ്തമായ ആംഗിള്‍ ഉള്ള താരമാണ് സിറാജ്'-ബ്രാഡ് ഹോഗ് പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ ബൂംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. പരിക്കേറ്റ ഇഷാന്ത് ശര്‍മക്ക് ഓസ്‌ട്രേലിയന്‍ പര്യടനം നഷ്ടമായിരുന്നു. ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റം കുറിച്ച സിറാജ് 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. അതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. മുഹമ്മദ് ഷമി,ഉമേഷ് യാദവ് എന്നിവര്‍ പരിക്കേറ്റതിനാല്‍ ഇന്ത്യന്‍ നിരയിലില്ല.

സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജയുടെ അഭാവമാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് ജഡേജയുടെ പേരിലാണ്. 'ഇന്ത്യന്‍ നിരയിലെ രണ്ട് സ്പിന്നര്‍മാരായി ആര്‍ അശ്വിനെയും അക്‌സര്‍ പട്ടേലിനെയും തിരഞ്ഞെടുക്കും. അശ്വിന്‍ വളരെയേറെ പരിചയസമ്പന്നനായ താരമാണ്. വലം കൈയന്‍ മാരെ ടേണിങ്ങുകൊണ്ട് നേരിടാന്‍ അക്‌സറിന് സാധിക്കും. ഹര്‍ദികിന് 20 ഓവറെങ്കിലും സാധിക്കാന്‍ സാധിക്കില്ലെങ്കില്‍ ടീമില്‍ ഉള്‍പ്പെടുന്നതിനോട് യോജിപ്പില്ല'-ഹോഗ് പറഞ്ഞു.

അക്‌സര്‍ പട്ടേലിനോ ഓസ്‌ട്രേലിയയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച വാഷിങ്ടണ്‍ സുന്ദറിനെ അവസരം നല്‍കുകയെന്ന് കണ്ടറിയണം. നിലവിലെ സാഹചര്യത്തില്‍ സുന്ദറിന് തന്നെയാണ് മുന്‍തൂക്കം. ഏറെ നാളായി ടീമിന് പുറത്തുള്ള അക്‌സര്‍ അവസാന ഐപിഎല്ലിലും വലിയ മികവ് കാട്ടിയിരുന്നില്ല. സ്പിന്നര്‍ കുല്‍ദീപ് യാദവിന് വീണ്ടും പുറത്തിരിക്കേണ്ടി വന്നേക്കും. ഓസ്‌ട്രേലിയയിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

Story first published: Tuesday, February 2, 2021, 12:26 [IST]
Other articles published on Feb 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+