വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്, പോണ്ടിങ്ങിനെ കടത്തിവെട്ടാം... എന്നാല്‍ കടുപ്പം

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് കളം ഒരുങ്ങുകയാണ്. നാല് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി അഞ്ചിന് ചെന്നൈയില്‍ നടക്കും. കോവിഡിന്റെ സാഹചര്യത്തില്‍ ആദ്യ രണ്ട് ടെസ്റ്റും ചെന്നൈയിലും അവശേഷിക്കുന്ന രണ്ട് ടെസ്റ്റ് അഹമ്മദാബാദിലും ആവും നടത്തുക. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. വമ്പന്‍ റെക്കോഡാണ് കോലിയെ ഇംഗ്ലണ്ട് പരമ്പയില്‍ കാത്ത് ഇരിക്കുന്നത്. അത് എന്താണെന്ന് നോക്കാം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് കോലിക്ക് മുന്നിലുള്ളത്. നിലവില്‍ കോലിയും മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങും 41 സെഞ്ച്വറികള്‍ വീതം നേടി റെക്കോഡ് പങ്കിടുകയാണ്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ ഈ റെക്കോഡില്‍ പോണ്ടിങ്ങിനെ മറികടന്ന് ഒന്നാമതെത്താന്‍ കോലിക്ക് സാധിക്കും. നാല് മത്സരങ്ങള്‍ ഉള്ളതിനാല്‍ കോലി ഈ റെക്കോഡ് മറികടക്കാനുള്ള സാധ്യത കൂടുതലാണ്.

kohlitest

ഇംഗ്ലണ്ടിനെതിരേ മികച്ച ടെസ്റ്റ് റെക്കോഡാണ് കോലിക്കുള്ളത്. 2012-2018 കാലയളവിലായി 19 മത്സരങ്ങള്‍ അദ്ദേഹം ത്രീ ലയണ്‍സിനെതിരേ കളിച്ചു. 49.06 ശരാശരിയില്‍ 1570 റണ്‍സാണ് നേടിയത്.അഞ്ച് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 235 റണ്‍സാണ്. ഇന്ത്യയിലാണ് മത്സരം എന്നത് കോലിയെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കുന്നു.

വെറും 191 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 41 സെഞ്ച്വറി നേടിയത്. പോണ്ടിങ്ങിന് ഈ നേട്ടത്തിലെത്താന്‍ 376 ഇന്നിങ്‌സുകള്‍ വേണ്ടി വന്നു. നായകനെന്ന നിലയിലെ കോലിയുടെ 41 സെഞ്ച്വറികളില്‍ 20 സെഞ്ച്വറി ടെസ്റ്റിലും 21 സെഞ്ച്വറി ഏകദിനത്തിലുമാണ്. വിശാഖപട്ടണം,മുംബൈ,ബ്രിമ്മിങ്ഹാം വേദികളിലാണ് കോലി ഇംഗ്ലണ്ടിനെതിരേ സെഞ്ച്വറി നേടിയത്.

മറ്റൊരു റെക്കോഡും കോലിക്ക് കീഴടക്കാനുള്ള അവസരമുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരം വിജയിച്ച ഇന്ത്യന്‍ നായകനെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് കോലിക്ക് മുന്നിലുള്ളത്. നിലവില്‍ 21 ജയം സ്വന്തമാക്കിയ എംഎസ് ധോണിയാണ് ഈ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലി 20 മത്സരങ്ങളിലാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ഒരു ജയം സമ്മാനിച്ചാല്‍ ഈ റെക്കോഡില്‍ ധോണിക്കൊപ്പമെത്താനും രണ്ട് ജയം നേടിയാല്‍ ധോണിയെ മറികടക്കാനും കോലിക്ക് സാധിക്കും.

നിലവില്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നിലുള്ള ഇന്ത്യക്ക് ഫൈനലില്‍ സീറ്റുറപ്പിക്കാന്‍ ഇംഗ്ലണ്ട് പരമ്പര നേട്ടം നിര്‍ണ്ണായകമാണ്. ജൂണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്.

Story first published: Sunday, January 31, 2021, 11:25 [IST]
Other articles published on Jan 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X