For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പ്രശ്‌നം മൊട്ടേറ പിച്ചിന്റെയല്ല, ബാറ്റ്‌സ്മാന്‍മാരുടെ; പിഴവ് ചൂണ്ടിക്കാട്ടി വിരാട് കോലി

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചതോടെ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. സ്പിന്‍ കെണിയൊരുക്കിയ ഇന്ത്യക്കെതിരേ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. 10 വിക്കറ്റിന് ഇന്ത്യ അനായാസ ജയം നേടുകയും ചെയ്തതോടെ മുന്‍ താരങ്ങളടക്കം ഇന്ത്യക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തി. ഇപ്പോഴിതാ മൊട്ടേറയിലെ ശരിയായ പ്രശ്‌നം പിച്ചിന്റെയല്ലെന്നും ബാറ്റ്‌സ്മാന്‍മാരുടെയാണെന്നും വിലയിരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

'ഇരു ടീമിന്റെയും ബാറ്റിങ് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. ആദ്യ ദിനത്തേക്കാള്‍ രണ്ടാം ദിനം പന്ത് ടേണ്‍ ചെയ്തു. ഇരു ടീമിന്റെയും ബാറ്റിങ് ശരാശരിക്കും താഴെയാണ്. 30 വിക്കറ്റുകളില്‍ 21 എണ്ണവും നേരെ എത്തിയ പന്തുകളില്‍ നിന്നാണെന്നത് വിചിത്രമായ കാര്യമാണ്. ഇത് അശ്രദ്ധകൊണ്ട് സംഭവിച്ചതാണ്. ബാറ്റ്‌സ്മാന്‍ സ്വയം നിലവാരത്തിലേക്ക് ഉയരേണ്ടത്തതിന്റെ ഉത്തമ ഉദാഹരണമാണിത്'-കോലി പറഞ്ഞു.

kohlitest

ഇരു ടീമിലും പേരുകേട്ട ബാറ്റിങ് നിര ഉണ്ടായിരുന്നെങ്കിലും ഇതില്‍ മിക്കവരും തീര്‍ത്തും നിരാശപ്പെടുത്തി. ജോ റൂട്ട്,ബെന്‍ സ്‌റ്റോക്‌സ്,ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് ഇംഗ്ലണ്ട് നിരയിലെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍. എന്നാല്‍ ഇവര്‍ക്കാര്‍ക്കും തിളങ്ങാനായില്ല. ഇന്ത്യയുടെ വിരാട് കോലി,അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര,റിഷഭ് പന്ത് തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി.

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് മാത്രമാണ് ആശ്വസിക്കാനായുള്ളത്. ആദ്യ ഇന്നിങ്‌സില്‍ 66 റണ്‍സ് നേടിയ രോഹിത് രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ 25 റണ്‍സും സ്വന്തമാക്കി. ടേണിങ് പിച്ചില്‍ അനായാസം റണ്‍സുയര്‍ത്താന്‍ രോഹിതിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ഇംഗ്ലണ്ടിന്റെ സാക്ക് ക്രോളി ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

അക്ഷര്‍ പട്ടേല്‍,ആര്‍ അശ്വിന്‍ എന്നിവരുടെ സ്പിന്‍ ബൗളിങ്ങാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സില്‍ അഞ്ച് പ്രകടനം നടത്തിയതോടെ ചരിത്രനേട്ടത്തിന്റെ ഭാഗമാവാനും അശ്വിനായി. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ 400 ടെസ്റ്റ് വിക്കറ്റുകളും പൂര്‍ത്തിയാക്കി.

പരമ്പരയില്‍ 2-1ന് മുന്നിലെത്തിയതോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യത ഉയര്‍ന്നു. അവസാന ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്തുറപ്പിക്കാം. ന്യൂസീലന്‍ഡാവും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളാവുക.

Story first published: Friday, February 26, 2021, 11:32 [IST]
Other articles published on Feb 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+