Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റുമായി അക്ഷര്‍, ദോഷിക്ക് ശേഷം ഇതാദ്യം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 317 റണ്‍സ് ജയത്തോടെ ഇന്ത്യ പരമ്പരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 227 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ വമ്പന്‍ ജയത്തോടെ നാല് മത്സര പരമ്പരയില്‍ 1-1 എന്ന നിലയിലേക്കെത്തിയിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ആര്‍ അശ്വിന്‍ ഇന്ത്യക്കുവേണ്ടി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അക്ഷര്‍ പട്ടേലാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ചില റെക്കോഡുകളും അക്ഷര്‍ സ്വന്തം പേരിലാക്കി. അരങ്ങേറ്റ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ സ്പിന്നറാണ് അക്ഷര്‍ പട്ടേല്‍. ദിലീപ് ദോഷിക്ക് ശേഷം അരങ്ങേറ്റ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇടം കൈയന്‍ സ്പിന്നര്‍ കൂടിയാണ് അക്ഷര്‍.

axarpateltest

ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ദിലീഷ് ദോഷി ഈ നേട്ടം സ്വന്തമാക്കിയത്. 1961ല്‍ വമന്‍ കുമാര്‍,1979ല്‍ ദോഷി,1988ല്‍ ഹിര്‍വാണി,2008ല്‍ അമിത് മിശ്ര,2011ല്‍ അശ്വിന്‍ എന്നിവരാണ് അക്ഷറിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നേടിയ അക്ഷര്‍ രണ്ടാം ഇന്നിങ്‌സിലാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

രണ്ട് ഇന്നിങ്‌സിലും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ പുറത്താക്കാന്‍ അക്ഷറിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത് റൂട്ടായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ അക്ഷറിന് ബൗളിങ്ങിന് മുന്നില്‍ റൂട്ടിന് കാലിടറുകയായിരുന്നു. ഡോം സിബ്ലി,ജാക്ക് ലീച്ച്,ജോ റൂട്ട്,ഒലി പോപ്പ്,ഒല്ലി സ്‌റ്റോണ്‍ എന്നിവരാണ് രണ്ടാം ഇന്നിങ്‌സിലെ അക്ഷറിന്റെ ഇരകള്‍.

രണ്ടാം ഇന്നിങ്‌സില്‍ വെറും 164 റണ്‍സിന് ഇംഗ്ലണ്ട് ഒതുങ്ങിയത്. ആര്‍ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനവും അശ്വിന്‍ നടത്തിയിരുന്നു. രണ്ട് വിക്കറ്റ് കൂടി വീഴ്ത്താന്‍ അശ്വിന് സാധിച്ചിരുന്നെങ്കിലും ഒരു മത്സരത്തില്‍ തന്നെ സെഞ്ച്വറിയും 10 വിക്കറ്റ് പ്രകടനവും നടത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും അന്താരാഷ്ട്ര ക്രിക്കറ്റിലെ നാലാമത്തെ താരവുമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ അശ്വിന് സാധിക്കുമായിരുന്നു.

അക്ഷര്‍ തിളങ്ങിയതോടെ വാഷിങ്ടണ്‍ സുന്ദറിനും രവീന്ദ്ര ജഡേജയ്ക്കും വെല്ലുവിളിയായി. അക്ഷറിന് ബാറ്റിങ്ങില്‍ കൂടി തിളങ്ങാന്‍ സാധിച്ചാല്‍ ഇടം കൈയന്‍ ഓള്‍റൗണ്ടര്‍ തന്നെയായ രവീന്ദ്ര ജഡേജയ്ക്കത് വലിയ വെല്ലുവിളിയാവും. ഓസ്‌ട്രേലിയയില്‍ തിളങ്ങിയ ജഡേജക്ക് പരിക്കിനെത്തുടര്‍ന്നാണ് ഇംഗ്ലണ്ട് പരമ്പര നഷ്ടമായത്.

Story first published: Tuesday, February 16, 2021, 13:11 [IST]
Other articles published on Feb 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+