Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അഞ്ച് വിക്കറ്റ്, ചരിത്ര നേട്ടവുമായി അക്ഷര്‍ പട്ടേല്‍

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന് തെറ്റി. പിങ്ക് ബോളില്‍ പുല്ലിന്റെ അംശമുള്ള പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി. വെറും 112 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. ആറ് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലാണ് ഇംഗ്ലണ്ടിന്റെ പതനം വേഗത്തിലാക്കിയത്. അശ്വിന്‍ മൂന്നും ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.

അക്ഷര്‍

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അക്ഷര്‍ രണ്ടാം ടെസ്റ്റിലും മികവ് ആവര്‍ത്തിച്ചിരിക്കുകയാണ്. ടെസ്റ്റ് കരിയറില്‍ തുടക്കമിട്ട രണ്ട് മത്സരത്തിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ അക്ഷറിന് സാധിച്ചു. 21.4 ഓവറില്‍ വെറും 38 റണ്‍സിനാണ് അക്ഷറിന്റെ ആറ് വിക്കറ്റ് പ്രകടനം.തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയതോടെ ചരിത്ര റെക്കോഡിന്റെ ഭാഗമായിരിക്കുകയാണ് അക്ഷര്‍ പട്ടേല്‍. 36 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ തന്റെ ടെസ്റ്റ് കരിയറിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായ രണ്ട് മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്.

അക്ഷര്‍

1933ല്‍ മുഹമ്മദ് നിസാറാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. 1988ല്‍ നരേന്ദ്ര ഹിര്‍വാനിയും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. പിന്നീട് ആദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ക്ക് ഈ നേട്ടത്തിലെത്താനാവുന്നത്. സാധാരണ പരിമിത ഓവര്‍ പരമ്പരയില്‍ മാത്രമാണ് അക്ഷറിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിരുന്നത്. ഏറെ വൈകി ടെസ്റ്റ് ടീമിലേക്കെത്തിയ വിളി ശരിക്കും മുതലാക്കാന്‍ താരത്തിന് സാധിച്ചു.

അക്ഷര്‍

കൂടാതെ ഡേ നൈറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറാവാനും അക്ഷറിന് സാധിച്ചു. നേരത്തെ ബംഗ്ലാദേശിനെതിരേ 2019ലാണ് നാട്ടില്‍ ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചത്. ഈ പരമ്പരയില്‍ ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും ഇന്ത്യക്കുവേണ്ടി അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ ഈ നേട്ടത്തിലെത്തുന്നത്.

അക്ഷര്‍

ഡേ നൈറ്റ് ടെസ്റ്റിലെ മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനം നടത്താനും അക്ഷറിനായി. 2016ല്‍ പാകിസ്താനെതിരേ വെസ്റ്റ് ഇന്‍ഡീസിന്റെ ദേവേന്ദ്ര ബിഷു 49 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ടാം സ്ഥാനം മൊട്ടേറയില്‍ 38 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അക്ഷറിനാണ്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താന്റെ യാസിര്‍ ഷാ 184 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മൂന്നാം സ്ഥാനത്ത്.

Story first published: Wednesday, February 24, 2021, 19:29 [IST]
Other articles published on Feb 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+