Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'സ്റ്റംപിന് ആക്രമിക്കൂ'- ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് ഉപദേശവുമായി മുന്‍ ബൗളിങ് കോച്ച്

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ചെന്നൈയില്‍ ആരംഭമാവുകയാണ്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ജയം ഇരു കൂട്ടര്‍ക്കും ഒരുരപോലെ നിര്‍ണ്ണായകമാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ വമ്പന്‍ മാര്‍ജിനില്‍ ഇരു ടീമിനും പരമ്പര നേടേണ്ടതുണ്ട്. എന്നാല്‍ ശക്തരായ ഇന്ത്യയെ തട്ടകത്തില്‍ വീഴ്ത്തുക എന്നത് ഏത് എതിരാളികള്‍ക്കും അത്ര എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല.

ഡാരന്‍ ഗോഫ്

വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അണിനിരക്കുമ്പോള്‍ ഇംഗ്ലണ്ട് ബൗളിങ് നിര നന്നായി വെള്ളം കുടിക്കേണ്ടി വരുമെന്നുറപ്പാണ്. ഇപ്പോഴിതാ ഇന്ത്യയെ വീഴ്ത്താന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് പേസ് ബൗളറും ബൗളിങ് പരിശീലകനുമായ ഡാരന്‍ ഗോഫ്. പേസര്‍മാര്‍ സ്റ്റംപിന് ആക്രമിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഡാരന്‍ ഗോഫ്

ഡാരന്‍ ഗോഫ്

'ഞാന്‍ ബൂംറയുടെ വലിയൊരു ആരാധകനാണ്.കളിക്കാന്‍ വളരെ പ്രയാസമാണ്. കാരണം അവന്റെ ആക്ഷനും ആംഗിളുമാണ് അതിന് അവനെ സഹായിക്കുന്നത്. സ്വാഭാവികമായുള്ള വേരിയേഷന്‍ അവന്റെ പന്തിലുണ്ട്. കൃത്യമായ സ്ഥലത്ത് പന്തെറിയാന്‍ സാധിക്കുന്നതാണ് ഇഷാന്തിനെ വിക്കറ്റ് ടേക്കര്‍ ബൗളറാക്കുന്നത്. വിശാല ഹൃദയമുള്ള താരമാണ് സിറാജ്'-ഡാരന്‍ പറഞ്ഞു.

ഡാരന്‍ ഗോഫ്

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ജോഫ്രാ ആര്‍ച്ചറുടെ വളരെ പ്രധാനപ്പെട്ട പരമ്പരയാവും ഇത്. ഐപിഎല്ലിലെ പരിചയം വെച്ച് ഇന്ത്യയില്‍ എവിടെ എങ്ങനെ പന്തെറിയണമെന്ന് അവന് നന്നായി അറിയാം. സ്റ്റോക്‌സ് പ്രതിഭയുള്ള ബൗളറാണ്. അവനെ വിക്കറ്റ് ടേക്കറായി ഉപയോഗിക്കണം. 1000 വിക്കറ്റുകളില്‍ അധികം വീഴ്ത്തിയിട്ടുള്ള കൂട്ടുകെട്ടാണ് സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സനും. അതിനാല്‍ത്തന്നെ പുതിയതായൊന്നും അവരെ പഠിപ്പിക്കാനില്ല. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ബ്രോഡിനെയും ആന്‍ഡേഴ്‌സണെയും ഒരുമിച്ച് കളിപ്പിക്കണം. രണ്ട് സ്പിന്നര്‍മാരെയും ആദ്യ ടെസ്റ്റില്‍ ഉപയോഗിക്കണം. രണ്ടാം ടെസ്റ്റില്‍ വേണമെങ്കില്‍ മൂന്ന് സ്പിന്നര്‍മാരെ ഉപയോഗിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ഡാരന്‍ ഗോഫ്

ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിരയ്‌ക്കെതിരേ എങ്ങനെ പന്തെറിയണമെന്നും അദ്ദേഹം ഉപദേശിച്ചു. 'ന്യൂബോളിനെ നന്നായി ഉപയോഗിക്കാന്‍ പേസര്‍മാര്‍ക്ക് സാധിക്കണം. പന്തിനെ ആവിശ്യത്തിന് വേഗവും സ്വിങ്ങും ലഭിക്കുന്നില്ലെങ്കില്‍ സ്റ്റംപില്‍ ആക്രമിക്കുക. ഓഫ് സ്റ്റംപ് പന്തുകളില്‍ ഭാഗ്യം പരീക്ഷിക്കാന്‍ രോഹിതും ഗില്ലും ശ്രമിച്ചേക്കും. എന്നാല്‍ കോലിക്കും പുജാരയ്ക്കും രഹാനെയ്ക്കുമെതിരേ ഓഫ് സ്റ്റംപില്‍ പന്തെറിഞ്ഞ് സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ നോക്കിയിട്ട് കാര്യമില്ല.

ഡാരന്‍ ഗോഫ്

സ്റ്റംപിനെറിയുമ്പോള്‍ കൃത്യമായി ഫീല്‍ഡിങ്ങും സെറ്റ് ചെയ്യണം. അല്ലെങ്കില്‍ റണ്‍സ് വഴങ്ങേണ്ടി വരും. പന്ത് പഴയത് ആയാല്‍ പിച്ചില്‍ ശക്തിയായി പന്ത് കുത്തി ഉയര്‍ത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മൈതാനങ്ങളില്‍ ആതിഥേയര്‍ക്ക് മികച്ച ടെസ്റ്റ് റെക്കോഡാണുള്ളത്. എന്നാല്‍ അട്ടിമറിക്കാന്‍ കെല്‍പ്പുള്ള നിരയാണ് ഇംഗ്ലണ്ടിന്റേത്.

Story first published: Thursday, February 4, 2021, 14:12 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+