For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പ്രശ്‌നം ടോസ്, ആദ്യം ബാറ്റ് ചെയ്താല്‍ കോലി 250 റണ്‍സ് നേടും- ആശിഷ് നെഹ്‌റ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ വമ്പന്‍ തോല്‍വി ഇന്ത്യന്‍ ടീമിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. സ്വന്തം തട്ടകത്തില്‍ 227 റണ്‍സിന് തലകുനിക്കേണ്ടി വന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. വിരാട് കോലിയുള്‍പ്പെടെയുള്ള ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല എന്നതാണ് പ്രധാന തിരിച്ചടിയായത്. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം ടോസാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ.

ഇന്ത്യ

ഇന്ത്യക്ക് ടോസ് ലഭിച്ചാല്‍ വിരാട് കോലി 250 റണ്‍സെങ്കിലും നേടുമെന്നാണ് നെഹ്‌റ അഭിപ്രായപ്പെടുന്നത്. 'നിങ്ങള്‍ ഒന്നോ രണ്ടോ സെഞ്ച്വറിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഇന്ത്യക്ക് ടോസ് ലഭിച്ചാല്‍ കോലി 250 റണ്‍സെങ്കിലും നേടും. അശ്വിന്‍ പുറത്തായതോടെ കളി കൈവിട്ടുവെന്ന് കോലിക്ക് മനസിലായി. എന്നാല്‍ ഒരു തവണ പോലും അനാവശ്യ ഷോട്ടിന് കോലി ശ്രമിച്ചില്ല. അതാണ് അവന്റെ സവിശേഷത.അവന്‍ ഓരോ റണ്‍സ് നേടുന്നതിലും അഭിമാനം കൊള്ളുന്നു. അവന്‍ പുറത്തായ പന്തില്‍ ആരായാലും പുറത്തായി പോകും. അത്രയും താഴ്ന്നാണ് ആ പന്ത് എത്തിയത്'-നെഹ്‌റ പറഞ്ഞു.

കോലി

ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 420 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയും (72) ശുബ്മാന്‍ ഗില്ലും (50) മാത്രമാണ് തിളങ്ങിയത്. ബെന്‍ സ്റ്റോക്‌സിന്റെ മനോഹരമായ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് കോലി പുറത്തായത്. വളരെ താഴുന്നവന്ന പന്തിന്റെ ദിശ മനസിലാക്കുന്നതിന് മുമ്പ് തന്നെ കോലിയുടെ കുറ്റി തെറിച്ചു. കോലിക്ക് പിടിച്ചുനിന്നിരുന്നെങ്കിലും ഇന്ത്യയുടെ തോല്‍വി ഭാരം ഇനിയും കുറക്കാന്‍ സാധിക്കുമായിരുന്നു.

കോലി

2019 നവംബറിന് ശേഷം വിരാട് കോലിക്ക് ഒരു തവണ പോലും മൂന്നക്കം കാണാനായിട്ടില്ല. അതിനാല്‍ത്തന്നെ കോലിയുടെ പ്രകടനം വളരെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആദ്യ ഇന്നിങ്‌സില്‍ വെറും 11 റണ്‍സ് മാത്രമാണ് കോലി നേടിയത്. സ്പിന്നര്‍ക്ക് മുന്നിലാണ് കോലി വീണത്. ചെന്നൈയില്‍ ആദ്യ രണ്ട് ദിവസവും സ്പിന്നര്‍മാര്‍ക്ക് പ്രതീക്ഷിച്ച ടേണ്‍ ലഭിച്ചിരുന്നില്ല.

കോലി

എന്നാല്‍ അവസാന മൂന്ന് ദിവസവും പന്ത് നന്നായി ടേണ്‍ ചെയ്തതോടെ ഇന്ത്യക്ക് കാലിടറി. എന്നാല്‍ ടോസ് ലഭിച്ച ഇംഗ്ലണ്ട് ആദ്യ രണ്ട് ദിവസത്തെ പിച്ചിന്റെ ആനുകൂല്യം നന്നായി മുതലാക്കുകയും ചെയ്തു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് (218) ഇരട്ട സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഡോം സിബ്ലിയും (87),ബെന്‍ സ്‌റ്റോക്‌സും (82) ഒന്നാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു.

കോലി

രണ്ടാം മത്സരവും ഇതേ വേദിയില്‍ത്തന്നെയാണ്. കോലിക്ക് ടോസ് ഭാഗ്യം പൊതുവേ കുറവാണ്. രണ്ടാം ടെസ്റ്റിലും ടോസ് ഇന്ത്യയെ തുണയ്ക്കാതെ വന്നാല്‍ പിച്ചിന്റെ ആനുകൂല്യം വീണ്ടും ഇംഗ്ലണ്ട് മുതലാക്കിയേക്കും. അവസാന രണ്ട് ദിനം ബാറ്റ് ചെയ്യുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതിനാല്‍ രണ്ടാം ടെസ്റ്റിലും ടോസ് വളരെ നിര്‍ണ്ണായകമാവും.

Story first published: Wednesday, February 10, 2021, 14:26 [IST]
Other articles published on Feb 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+