വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'നിങ്ങള്‍ ഉദ്ദേശിക്കുന്ന മസാല ഇവിടെ ലഭിക്കില്ല', മാധ്യമ പ്രവര്‍ത്തകന് രഹാനെയുടെ മറുപടി

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കുകയാണ്. ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചതിനാല്‍ രണ്ടാം മത്സരത്തില്‍ വിജയത്തോടെ തിരിച്ചുവരേണ്ടത് ഇന്ത്യയുടെ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ഉപനായകന്‍ അജിന്‍ക്യ രഹാനെ.

ആദ്യ മത്സരത്തിന് ശേഷം താരങ്ങളുടെ ശരീര ഭാഷയെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലി അഭിപ്രായപ്പെട്ടിരുന്നു. ക്യാപ്റ്റന്‍സി മാറ്റംകൊണ്ടാണോ താരങ്ങള്‍ ഉന്മേഷമില്ലാതെ മൈതാനത്ത് കാണപ്പെട്ടതെന്ന തരത്തിലായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. 'അത് കോലി പറഞ്ഞത് സത്യമാണ്. ചില സമയങ്ങളില്‍ മൈതാനത്ത് താരങ്ങള്‍ക്ക് ഉന്മേഷം ഉണ്ടായിരിക്കില്ല. അത് ക്യാപ്റ്റന്‍ മാറിയതുകൊണ്ടല്ല. നിങ്ങള്‍ മസാലയാണ് ഉദ്ദേശിക്കുന്നതെങ്കിലും ഇവിടെ നിന്ന് നിങ്ങള്‍ക്കത് കിട്ടാന്‍ പോകുന്നില്ല'-രഹാനെ പറഞ്ഞു.

ajinkyarahane

'തുടക്ക സമയത്ത് ഞങ്ങളുടെ ശരീര ഭാഷ അത്ര മികച്ചതായിരുന്നില്ല. രണ്ടാം ഇന്നിങ്‌സില്‍ അത് മെച്ചപ്പെട്ടു. ഒന്നാം ഇന്നിങ്‌സിന്റെ രണ്ടാം സെക്ഷനില്‍ അല്‍പ്പംകൂടി ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെക്കാനായില്ല. ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരല്ല'-എന്നായിരുന്നു കോലി അഭിപ്രായപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമ പ്രവര്‍ത്തകന്‍ രഹാനെയോട് ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ച് ചോദിച്ചത്.

കോലിയുടെ അഭാവത്തില്‍ രഹാനെ ഇന്ത്യയെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചിരുന്നു. ഇതിന് പിന്നാലെ കോലിക്ക് പകരം രഹാനെ ഇന്ത്യയുടെ ടെസ്റ്റ് നായകനാകണമെന്ന തരത്തില്‍ ആവിശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ കോലിയാണ് ഇന്ത്യയുടെ നായകനെന്നും അദ്ദേഹത്തെ സഹായിക്കുകയാണ് തന്റെ ജോലിയെന്നുമാണ് നേരത്തെ രഹാനെ പ്രതികരിച്ചിരുന്നത്.

ആദ്യ മത്സരത്തില്‍ വെറും 1 റണ്‍സാണ് രഹാനെയ്ക്ക് നേടാനയത്. സമീപകാലത്തെ താരത്തിന്റെ മോശം ബാറ്റിങ്ങിനെതിരേ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പിന്തുണയ്ക്കുന്ന നിലപാടാണ് വിരാട് കോലി സ്വീകരിച്ചത്. ചേതേശ്വര്‍ പുജാരയെപ്പോലെ ടെസ്റ്റിലെ നിര്‍ണ്ണായക താരമാണ് രഹാനെയെന്നുമാണ് കോലി പറഞ്ഞത്. എന്നാല്‍ രണ്ടാം ടെസ്റ്റിലും മോശം ഫോം തുടര്‍ന്നാല്‍ രഹാനെയ്ക്ക് ടീമിലെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്.

രണ്ടാം ടെസ്്റ്റില്‍ ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റം ഉണ്ടാകാനാണ് സാധ്യത. ഷഹബാസ് നദീമിന് പകരം അക്‌സര്‍ പട്ടേല്‍ ടീമിലേക്ക് എത്തിയേക്കും. പരിക്കിന് ശേഷമാണ് ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്‌സര്‍ പട്ടേല്‍ ടെസ്റ്റ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Friday, February 12, 2021, 18:00 [IST]
Other articles published on Feb 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X