For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഒന്നാം ടെസ്റ്റ് മറന്നു, പോസിറ്റീവായി കളിച്ചു, പ്രകടനത്തെക്കുറിച്ച് മനസ് തുറന്ന് രഹാനെ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ ടീമിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 എന്ന മികച്ച നിലയിലാണ്. റിഷഭ് പന്തിനൊപ്പം (33) അക്ഷര്‍ പട്ടേലാണ് ക്രീസില്‍. അക്കൗണ്ട് തുറക്കും മുമ്പെ ശുഭ്മാന്‍ ഗില്ലിനെയും ചെറിയ ഇടവേളയില്‍ ചേതേശ്വര്‍ പുജാരയേയും (21) വിരാട് കോലിയേയും (0) നഷ്ടമായിട്ടും ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് അജിന്‍ക്യ രഹാനെയുടെയും (67) രോഹിത് ശര്‍മയുടെയും കൂട്ടുകെട്ടാണ് (161). അഞ്ചാം വിക്കറ്റില്‍ 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ഇന്ത്യക്ക് സമ്മാനിച്ചത്.

അജിന്‍ക്യ രഹാനെ

ഇപ്പോഴിതാ രോഹിത് ശര്‍മയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചും ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് അജിന്‍ക്യ രഹാനെ. 'ആദ്യ ദിനം വഴിത്തിരിവാകുമെന്ന് ഞങ്ങള്‍ക്ക് അറിയാം. ടോസ് നേടാനായത് തീര്‍ച്ചയായും നല്ല കാര്യമാണ്. രോഹിതും പുജാരയും തമ്മിലുള്ള കൂട്ടുകെട്ടും ഞാനും രോഹിതും തമ്മിലുണ്ടാക്കിയ കൂട്ടുകെട്ടും പ്രധാനപ്പെട്ടതായിരുന്നു. ഈ വിക്കറ്റില്‍ പോസിറ്റീവായ ക്രിക്കറ്റ് കളിക്കണമെന്ന് രോഹിത് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ സംഭവിച്ചത് കഴിഞ്ഞിരിക്കുന്നു. പോസിറ്റീവായി കളിക്കാനാണ് ഞാന്‍ ചിന്തിച്ചത്. മികച്ച ഫുട് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു.

അജിന്‍ക്യ രഹാനെ

സ്വീപ് ഷോട്ടില്‍ കൃത്യമായ സ്ട്രാറ്റജി ഉണ്ടായിരുന്നു. ഈ പദ്ധതിയെക്കുറിച്ച് ഞങ്ങള്‍ നേരത്തെ തന്നെ സംസാരിച്ചിരുന്നു. ആദ്യ 20-30 പന്തുകള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു. അപ്പോള്‍ മാത്രമെ പിച്ചിന്റെ വേഗവും ബൗണ്‍സും മനസിലാക്കാന്‍ സാധിക്കൂ. ഇവിടെ നിന്നും 50-60 റണ്‍സ് നേടുകയെന്നത് പോസിറ്റീവായ കാര്യമാണ്. റിഷഭ് അവിടെയുണ്ട്. അടുത്തൊരു കൂട്ടുകെട്ടുണ്ടായാല്‍ നന്നായിരിക്കും. വേഗത്തിലെത്തുന്ന പന്തുകള്‍ നേരിടാന്‍ വളരെ പ്രയാസമാണ്. ഈ പ്രതലത്തില്‍ വേഗത്തില്‍ വരുത്തുന്ന വ്യത്യാസങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്'-രഹാനെ പറഞ്ഞു.

അജിന്‍ക്യ രഹാനെ

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്പിന്നര്‍മാരാണ് ഇന്ത്യയെ തകര്‍ത്തത്. അതിനാല്‍ത്തന്നെ കൂടുതലും സ്വീപ് ഷോട്ടുകളിലൂടെ റണ്‍സ് നേടാനാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിച്ചത്. രോഹിത് 231 പന്തുകള്‍ നേരിട്ട് 18 ബൗണ്ടറിയും രണ്ട് സിക്‌സുമാണ് നേടിയത്. ജാക്ക് ലീച്ചിനെ സ്വീപ് ഷോട്ടിന് ശ്രമിച്ചാണ് രോഹിത് പുറത്തായത്. മോയിന്‍ അലിയെ സ്വീപ് ഷോട്ടിന് ശ്രമിച്ചാണ് രഹാനെ ക്ലീന്‍ ബൗള്‍ഡായത്. 149 പന്തുകള്‍ നേരിട്ട് ഒമ്പത് ബൗണ്ടറിയാണ് രഹാനെ നേടിയത്.

അജിന്‍ക്യ രഹാനെ

ആദ്യ ടെസ്റ്റില്‍ മോശം പ്രകടനം നടത്തി വിമര്‍ശനം നേരിട്ട രോഹിതും രഹാനെയുമാണ് രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകരായതെന്നതാണ് ശ്രദ്ധേയം. റിഷഭ് പന്തും അക്‌സര്‍ പട്ടേലും ക്രീസില്‍ നില്‍ക്കുന്നതിനാല്‍ സ്‌കോര്‍ 400 കടത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. സ്പിന്നര്‍മാരുടെ ബൗളിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

Story first published: Saturday, February 13, 2021, 18:37 [IST]
Other articles published on Feb 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+