Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വിക്കറ്റിന് പിന്നില്‍ ധോണി, മൈതാനത്ത് സച്ചിന്‍, അരങ്ങേറ്റ ഓര്‍മ പങ്കുവെച്ച് ജോ റൂട്ട്

ചെന്നൈ: ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട്. ക്ലാസിക് ശൈലി കൈമുതലായുള്ള റൂട്ട് തന്റെ 100ാം ടെസ്റ്റ് മത്സരം ചെന്നൈയില്‍ ഇന്ത്യക്കെതിരേ കളിക്കാനൊരുങ്ങുകയാണ്. ഇന്ത്യക്കെതിരേ അരങ്ങേറ്റ ടെസ്റ്റ് കളിച്ച റൂട്ട് ഇന്ത്യക്കെതിരെ തന്നെയാണ് 100ാം ടെസ്റ്റും കളിക്കുന്നതെന്നതാണ് ശ്രദ്ധേയം. നാളെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിന്റെ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് ജോ റൂട്ട്.

'എനിക്ക് ചിരി നിര്‍ത്താന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ എന്റെ ചുറ്റമുള്ള ഫീല്‍ഡിലേക്ക് നോക്കി. എംഎസ് ധോണി സ്റ്റംപിന് പിറകില്‍,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫീല്‍ഡിങ്ങില്‍. എന്റെ ചിന്ത ശരിയാണെങ്കില്‍ ഞാന്‍ ജനിക്കുന്നതിന് മുമ്പ് അദ്ദേഹം അരങ്ങേറ്റം നടത്തിയതാണ്. അത് ശരിക്കും അതിശയകരമായ വിചിത്രമായ ഒരു ആഴ്ചയായിരുന്നു. ഞാന്‍ എപ്പോഴും സ്‌നേഹപൂര്‍വം ഓര്‍ക്കുന്ന ഒന്ന്'-റൂട്ട് പറഞ്ഞു.

joeroot

2012 ഡിസംബര്‍ 13നായിരുന്നു റൂട്ടിന്റെ അരങ്ങേറ്റം. 229 പന്തുകള്‍ നേരിട്ട് 73 റണ്‍സ് നേടിയാണ് താരം പുറത്തായത്. ആദ്യ ടെസ്റ്റില്‍ത്തന്നെ തന്റെ മികവ് കാട്ടാന്‍ റൂട്ടിന് സാധിച്ചു. ഈ മത്സരം സമനിലയിലാണ് അവസാനിച്ചത്. ജോ റൂട്ടിന്റെ പ്രതിഭക്കൊത്ത് ഉയരാന്‍ ആദ്യ ടെസ്റ്റിലൂടെത്തന്നെ സാധിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് റൂട്ട് ക്യാപ്റ്റാനായി എത്തുന്നത്. അതിനാല്‍ത്തന്നെ താരത്തെ സംബന്ധിച്ച് അഭിമാന പരമ്പര കൂടിയാണിത്.

99 ടെസ്റ്റില്‍ നിന്ന് 49.1 ശരാശരിയില്‍ 8249 റണ്‍സ് റൂട്ടിന്റെ പേരിലുണ്ട്. ഇതില്‍ 19 സെഞ്ച്വറിയും 49 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇംഗ്ലണ്ട് താരങ്ങളുടെ ഒട്ടുമിക്ക റെക്കോഡുകളും വരും കാലങ്ങളില്‍ മറികടക്കുമെന്ന് കരുതപ്പെടുന്ന താരമാണ് റൂട്ട്. ശ്രീലങ്കയ്‌ക്കെതിരായ അവസാന പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 426 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്. ഇതില്‍ ഒരു ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും ഉള്‍പ്പെടും.

ഇന്ത്യക്കെതിരേ ശക്തമായ താരനിരയുമായാണ് ഇംഗ്ലണ്ട് എത്തുന്നത്. ജോ റൂട്ടിനൊപ്പം ബെന്‍ സ്റ്റോക്‌സ്,ജോസ് ബട്‌ലര്‍ എന്നിവരാണ് ബാറ്റിങ്ങില്‍ പ്രമുഖര്‍. സ്റ്റുവര്‍ട്ട് ബ്രോഡ്,ജെയിംസ് ആന്‍ഡേഴ്‌സന്‍,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെല്ലാം പേസ് നിരയിലുണ്ട്. എന്നാല്‍ പരിചയസമ്പന്നനായ സ്പിന്‍ ബൗളറുടെ അഭാവം ഇംഗ്ലണ്ട് നിരയിലുണ്ട്. മോയിന്‍ അലി മാത്രമാണ് ഇന്ത്യയില്‍ കളിച്ച് പരിചയസമ്പത്തുള്ള നിലവിലെ ടീമിലെ സ്പിന്നര്‍.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിന്റെ എതിരാളികളാന്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും പരമ്പര ജയം നിര്‍ണ്ണായകമാണ്. വമ്പന്‍ മാര്‍ജിനില്‍ ജയിക്കാത്ത പക്ഷം ഇന്ത്യയേയും ഇംഗ്ലണ്ടിനേയും മറികടന്ന് ഓസ്‌ട്രേലിയ ഫൈനലിലെത്തും.

Story first published: Thursday, February 4, 2021, 16:58 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+