IND vs ENG: രണ്ടാം ടെസ്റ്റ് നാല് ദിവസം കൊണ്ട് അവസാനിക്കും- ആകാശ് ചോപ്ര
ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാളെ നടക്കാനിരിക്കെ തന്റെ പ്രവചനം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. രണ്ടാം ടെസ്റ്റ് നാല് ദിവസം കൊണ്ട് അവസാനിക്കുമെന്നാണ് ആകാശ് പറയുന്നത്. പിച്ചിന്റെ പ്രശ്‌നത്തെ പഴിക്കാതെ കളിച്ച് റണ്‍സ് നേടണമെന്ന നിലപാടാണ് ആകാശിനുള്ളത്. ടോസ് നിര്‍ണ്ണായകമാണെങ്കിലും ആദ്യ ടെസ്റ്റിലെ പോലെയാകില്ല കാര്യങ്ങളെന്നും ആകാശ് ചൂണ്ടിക്കാട്ടുന്നു.
'ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്. അഞ്ച് ദിന ടെസ്റ്റ് മൂന്നോ നാലോ ദിവസം കൊണ്ട് അവസാനിക്കുന്നു. രണ്ടാം ടെസ്റ്റില്‍ ടോസ് നിര്‍ണ്ണായകമാണെങ്കിലും അത് രണ്ടര ദിവസം ബാറ്റ് ചെയ്യാനുള്ള വഴിയൊരുക്കില്ല. ഈ പിച്ച് കാണുമ്പോള്‍ എന്റെ വിശ്വാസം മൂന്നര അല്ലെങ്കില്‍ നാല് ദിവസം കൊണ്ട് മത്സരം അവസാനിക്കുമെന്നാണ്. അവസാന മത്സരത്തിലേപ്പോലെയാകില്ല കാര്യങ്ങള്‍'-ആകാശ് പറഞ്ഞു.

ആദ്യ മത്സരത്തില്‍ രണ്ട് ദിവസത്തിന് ശേഷം പിച്ചിന് തകരാറ് സംഭവിച്ചു. പിന്നീട് ബാറ്റിങ് വളരെ ദുഷ്‌കരമായി മാറി. അവസാന രണ്ട് ദിവസം ബൗളര്‍മാര്‍ക്ക് പൂര്‍ണ്ണ ആധിപത്യമായിരുന്നു. അതിനാല്‍ത്തന്നെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൈതാനം അറിഞ്ഞ് കളിച്ചതോടെ 227 റണ്‍സിന്റെ ജയവും സ്വന്തമാക്കാനായി. പൊടി പാറുന്ന പിച്ചിനെക്കുറിച്ച് വിമര്‍ശനം ശക്തമായതോടെ ആദ്യ മത്സരത്തിലെ പിച്ച് ക്യൂറേറ്ററെ ബിസിസി ഐ രണ്ടാം മത്സരത്തില്‍ പിച്ചൊരുക്കുന്നതില്‍ നിന്ന് മാറ്റിയിരുന്നു.
'10ല്‍ 9 തവണയും ഇന്ത്യയില്‍ കളിക്കാന്‍ ലഭിക്കുന്നത് ഇത്തരം പിച്ചുകളാണ്. മെല്ലെ തുടങ്ങുകയും അവസാന 4-5 ദിവസങ്ങളില്‍ ഇതൊരു 100 മീറ്റര്‍ ഓട്ടം പോലെയാവുകയും ചെയ്യും. അങ്ങനെയാണ് അഞ്ചാം ദിനത്തിന്റെ രണ്ടാം സെക്ഷനില്‍ത്തന്നെ കളി അവസാനിച്ചത്. അതിന് പിച്ചിനെ കുറ്റം പറയുന്നത് ന്യായം ആണോ? ആദ്യ പന്ത് മുതല്‍ ടേണ്‍ ചെയ്യുകയും ബൗണ്‍സ് ചെയ്യുകയും ചെയ്യുന്ന പിച്ചിനെ എന്തിനാണ് പ്രതീക്ഷിക്കുന്നത്. എന്തിനാണ് ഇത്തരം പ്രതലം ആവിശ്യപ്പെടുന്നത്. നന്നായി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഭിനന്ദനം അര്‍ഹിക്കുന്നു'-ആകാശ് ചോപ്ര പറഞ്ഞു.
അവസാന പര്യടനത്തിലുള്‍പ്പടെ നിരവധി തവണ ഇംഗ്ലണ്ട് ടോസ് നേടിയിട്ടുണ്ട്. എന്നാല്‍ 4-0ന് തോല്‍ക്കുകയാണ് ചെയ്തത്. അതിനാല്‍ ടോസ് മാത്രമല്ല റണ്‍സ് നേടുകയെന്നതിലാണ് കാര്യം. ഇന്ത്യന്‍ ടീമിനൊപ്പം നിന്ന് നോല്‍ക്കുമ്പോള്‍ ശക്തമായി മത്സരിക്കേണ്ടതുണ്ട്. 240 റണ്‍സ് ലീഡ് വഴങ്ങാന്‍ പാടില്ലായിരുന്നു. കാരണം അവസാന ദിനങ്ങളില്‍ ബാറ്റിങ് പ്രയാസമാവുമെന്ന് മനസിലാക്കണമായിരുന്നുവെന്നും ആകാശ് പറഞ്ഞു.
രണ്ടാം ടെസ്റ്റിന് സ്പിന്‍ കെണിയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ഇന്ത്യയ്ക്ക് ആധിപത്യം ലഭിച്ചേക്കും. എന്നാല്‍ ആര്‍ അശ്വിന് വാഷിങ്ടണ്‍ സുന്ദറും അക്‌സര്‍ പട്ടേലും മികച്ച പിന്തുണ നല്‍കിയാല്‍ മാത്രമെ ഇത് സാധിക്കുകയുള്ളു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications