For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടി20യിലെ ഇന്ത്യയുടെ കീപ്പര്‍ ആരാവണം? അനുയോജ്യനായ താരത്തെ നിര്‍ദേശിച്ച് ആകാശ്

മുംബൈ: ഇന്ത്യന്‍-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇരു ടീമും തമ്മില്‍ പരിമിത ഓവര്‍ പരമ്പര കളിക്കുന്നുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. കഴിഞ്ഞ ദിവസം ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ പരിമിത ഓവറില്‍ കെ എല്‍ രാഹുലാണ് കീപ്പര്‍. സഞ്ജു സാംസണിന് സ്ഥാനം നഷ്ടമായ സാഹചര്യത്തില്‍ റിഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇഷാന്‍ കിഷനേയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടി20

ഇപ്പോഴിതാ ടി20 പരമ്പരയില്‍ ഇന്ത്യക്കുവേണ്ടി ആര് കീപ്പ് ചെയ്യണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. രാഹുലിനെ മാറ്റി റിഷഭ് പന്ത് തന്നെ കീപ്പറാവണമെന്നാണ് ആകാശിന്റെ അഭിപ്രായം. ടീമിനും ഗുണം ചെയ്യുക അതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'റിഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അവന്‍ കളിക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ടി20യില്‍ അവനെ കളിപ്പിച്ചാല്‍ രാഹുലിന് പകരക്കാരനായി കീപ്പും ചെയ്യട്ടെ. അതാണ് ടീമിന് കൂടുതല്‍ അനുയോജ്യം'-റിഷഭ് പന്ത് പറഞ്ഞു.

ടി20

2019ലെ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം രാഹുലാണ് പരിമിത ഓവറില്‍ ഇന്ത്യയുടെ കീപ്പര്‍. ടോപ് ഓഡര്‍ താരമായ രാഹുല്‍ കീപ്പറാവുമ്പോള്‍ റിഷഭിന്റെ സ്ഥാനത്ത് മറ്റൊരു ഓള്‍റൗണ്ടറെ പരിഗണിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ നിലവില്‍ റിഷഭ് ഫോം വീണ്ടെടുത്തതോടെ താരം പ്ലേയിങ് 11വനില്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ വന്നാല്‍ രാഹുലിനെ കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റി ബാറ്റ്‌സ്മാനായി മാത്രമായാവും പരിഗണിക്കുക.

ടി20

കീപ്പറെന്ന നിലയില്‍ കെ എല്‍ രാഹുലിന് അത്ര മികവില്ല. എന്നാല്‍ ഓപ്പണിങ് ബാറ്റ്‌സ്മാനായി വെടിക്കെട്ട് പ്രകടനമാണ് സമീപകാലത്തായി രാഹുല്‍ കാഴ്ചവെക്കുന്നത്. രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടാവും ഇംഗ്ലണ്ടിനെതിരേ ഇറങ്ങാന്‍ സാധ്യത. മധ്യനിരയിലേക്ക് റിഷഭ് എത്തുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് സ്ഥാനം നഷ്ടമാവാനുള്ള സാധ്യത കൂടുതലാണ്.

ടി20

ഓപ്പണര്‍മാരായി രോഹിതും രാഹുലും എത്തുമ്പോള്‍ മൂന്നാം നമ്പറില്‍ കോലി കളിക്കും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും. അഞ്ചാം നമ്പറില്‍ റിഷഭ് എത്തുമ്പോള്‍ ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കും. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിങ്ടണ്‍ സുന്ദര്‍ തന്നെ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.

ടി20

ഭുവനേശ്വര്‍ കുമാര്‍,ദീപക് ചഹാര്‍,മുഹമ്മദ് സിറാജ്,യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരായും സ്ഥാനം പിടിച്ചേക്കും. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

Story first published: Monday, February 22, 2021, 19:16 [IST]
Other articles published on Feb 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+