For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യയില്‍ നേര്‍ക്കുനേര്‍ എത്തിയ അവസാന അഞ്ച് പരമ്പരകളുടെ ഫലം ഇതാ

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി രണ്ട് നാള്‍ ദൂരം. അഞ്ചാം തീയ്യതിയാണ് പരമ്പര ആരംഭിക്കുന്നത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം പിടിക്കാന്‍ പരമ്പരയില്‍ വമ്പന്‍ ജയം ഇരു കൂട്ടര്‍ക്കും അനിവാര്യമാണ്. അതിനാല്‍ത്തന്നെ വമ്പന്‍ പോരാട്ടമാണ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്കാണ് പരമ്പരയില്‍ മുന്‍തൂക്കം. എന്നാല്‍ താരസമ്പന്നമായ ഇംഗ്ലണ്ട് നിസാരരായ നിരയല്ല. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യയില്‍ നടന്ന ഇരു ടീമും തമ്മിലുള്ള അവസാന അഞ്ച് ടെസ്റ്റ് പരമ്പരകളുടെ ഫലങ്ങള്‍ പരിശോധിക്കാം.

2001-ഇന്ത്യ1-0 ഇംഗ്ലണ്ട്

2001-ഇന്ത്യ1-0 ഇംഗ്ലണ്ട്

2001ല്‍ നടന്ന മൂന്ന് മത്സരം ടെസ്റ്റ് പരമ്പര 1-0ന് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ദീപ് ദശഗുപ്തയുടെ സെഞ്ച്വറിയും അനില്‍ കുംബ്ലെയുടെ ആറ് വിക്കറ്റ് പ്രകടവും ഇന്ത്യക്ക് ജയമൊരുക്കിയപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരവും സമനിലയിലാണ് കലാശിച്ചത്. 307 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടോപ് സ്‌കോറര്‍ ആയപ്പോള്‍ 19 വിക്കറ്റുമായി കുംബ്ലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതായി. ഹര്‍ഭജന് സിങ് 13 വിക്കറ്റും വീഴ്ത്തി തിളങ്ങി.

2006-ഇന്ത്യ1-1ഇംഗ്ലണ്ട്

2006-ഇന്ത്യ1-1ഇംഗ്ലണ്ട്

2006ലെ ഇന്ത്യ-ഇംഗ്ലണ്ട് മൂന്ന് മത്സര ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലാണ് അവസാനിച്ചത്. നാഗ്പൂരില്‍ നടന്ന ആദ്യ മത്സരം സമനിലയായപ്പോള്‍ ചണ്ഡീഗഡില്‍ ഇന്ത്യയും മുംബൈയില്‍ ഇംഗ്ലണ്ടും ജയിച്ച് പരമ്പര 1-1 സമനിലയിലാക്കി. 309 റണ്‍സുമായി രാഹുല്‍ ദ്രാവിഡ് പരമ്പരയിലെ ടോപ് സ്‌കോററായപ്പോള്‍ 16 വിക്കറ്റുമായി കുംബ്ലെയും തിളങ്ങി. 264 റണ്‍സും 11 വിക്കറ്റുമായി ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ഓള്‍റൗണ്ട് പ്രകടനവും കാഴ്ചവെച്ചു.

2008-ഇന്ത്യ 1-0 ഇംഗ്ലണ്ട്

2008-ഇന്ത്യ 1-0 ഇംഗ്ലണ്ട്

രണ്ട് മത്സര പരമ്പര 1-0നാണ് ഇന്ത്യ വിജയിച്ചത്. ചെപ്പോക് സ്‌റ്റേഡിയത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരം സമനിലയില്‍ അവസാനിച്ചു. 361 റണ്‍സുമായി ഗൗതം ഗംഭീര്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയപ്പോള്‍ സഹീര്‍ ഖാന്‍,ഹര്‍ഭജന്‍ സിങ്,ഗ്രെയിം സ്വാന്‍ എന്നിവര്‍ എട്ട് വിക്കറ്റ് വീതം പങ്കിട്ടു. കെവിന്‍ പീറ്റേഴ്‌സണും പരമ്പരയില്‍ ഇംഗ്ലണ്ടിനായി തിളങ്ങി.

2012-ഇന്ത്യ 1-2 ഇംഗ്ലണ്ട്

2012-ഇന്ത്യ 1-2 ഇംഗ്ലണ്ട്

2012ല്‍ ഇന്ത്യയെ ഞെട്ടിച്ച് 2-1ന് ഇംഗ്ലണ്ട് പരമ്പര നേടി. അഹമ്മദാബാദില്‍ നടന്ന ആദ്യ മത്സരം ഇന്ത്യ ജയിച്ചു. എന്നാല്‍ മുംബൈയില്‍ നടന്ന രണ്ടാം മത്സരത്തില്‍ കെവിന്‍ പീറ്റേഴ്‌സണിന്റെ ബാറ്റിങ് കരുത്തില്‍ ജയം ഇംഗ്ലണ്ടിന്. കൊല്‍ക്കത്തയില്‍ നടന്ന മൂന്നാം മത്സരത്തില്‍ അലെസ്റ്റര്‍ കുക്ക് സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ജയം ഇംഗ്ലണ്ടിന്. നാലാം മത്സരം സമനിലയിലും അവസാനിച്ചു. 562 റണ്‍സുമായി കുക്ക് ടോപ് സ്‌കോററായപ്പോള്‍ ചേതേശ്വര്‍ പുജാര 438 റണ്‍സും നേടി. സ്വാന്‍,ഓജ എന്നിവര്‍ 20 വിക്കറ്റുകള്‍ വീതം വീഴ്ത്തി.

2016-ഇന്ത്യ 4-0 ഇംഗ്ലണ്ട്

2016-ഇന്ത്യ 4-0 ഇംഗ്ലണ്ട്

2016ലാണ് ഇരു ടീമും അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. 4-0നാണ് ആതിഥേയരായ ഇന്ത്യ വിജയിച്ചത്. വിരാട് കോലിയുടെ നായകത്വത്തിന് കീഴിലാണ് ഇന്ത്യയുടെ ജയം. വിരാട് കോലി,ചേതേശ്വര്‍ പുജാര,ജോ റൂട്ട്,മുരളി വിജയ് എന്നിവരെല്ലാം ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ അശ്വിന്‍ 28ഉും ജഡേജ 26ഉും വിക്കറ്റുകള്‍ സ്വന്തമാക്കി. ആദ്യ ടെസ്റ്റില്‍ സമനില നേടിയത് മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനുണ്ടായിരുന്നത്.

Story first published: Wednesday, February 3, 2021, 12:54 [IST]
Other articles published on Feb 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+