വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പകരക്കാരായി മൂന്ന് പേര്‍ ഇംഗ്ലണ്ടിലേക്ക്, പൃഥ്വിക്കും ജയന്തിനുമൊപ്പം സൂര്യകുമാറും

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കെ പരിക്ക് ഇന്ത്യയെ വലച്ചിരിക്കുകയാണ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍,സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍,യുവ പേസര്‍ ആവേഷ് ഖാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതോടെ ഇവര്‍ പരമ്പരക്കുണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. അഞ്ച് മത്സര പരമ്പരകളാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ കളിക്കുന്നത്. ഇംഗ്ലണ്ടിലെ വേഗ പിച്ചില്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്.

bcci

ഇത് മുന്നില്‍ക്കണ്ട് അടിയന്തരമായി താരങ്ങളെ അനുവദിക്കണമെന്ന് ടീം മാനേജ്‌മെന്റ് ബിസിസി ഐയോട് ആവിശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ശുഭ്മാന്‍ ഗില്ലിന്റെ പകരക്കാരനെ അനുവദിക്കാന്‍ ബിസിസി ഐ തയ്യാറായിരുന്നില്ല. എന്നാല്‍ മൂന്ന് താരങ്ങള്‍ക്ക് പരിക്കേറ്റതോടെ പകരക്കാരെ അനുവദിക്കാന്‍ ബിസിസി ഐ നിര്‍ബന്ധിതരായിരിക്കുകയാണ്. സ്‌പോര്‍ട്‌സ്‌കീഡയുടെ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പകരക്കാരായി പോകും. അത് ആരൊക്കെയാണെന്ന് നോക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ എത്തി ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയും കളിച്ച് പരമ്പരയിലെ താരമാവുകയും ചെയ്ത സൂര്യകുമാറിനെ ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പരിഗണിക്കുന്നുവെന്നത് കൗതുകകരമാണ്. പരിമിത ഓവറില്‍ ശോഭിക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാണ് സൂര്യകുമാര്‍. ഇംഗ്ലണ്ടില്‍ കളിച്ച് വലിയ അനുഭവസമ്പത്തില്ല. എന്നാല്‍ സ്പിന്നിനെയും പേസിനെയും മികച്ച ടൈമിങ്ങിലൂടെ അനായാസമായി നേരിടാന്‍ സൂര്യകുമാറിന് മികവുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലേക്ക് പരിഗണിക്കുമോയെന്ന് കണ്ടറിയണം.

ജയന്ത് യാദവ്

ജയന്ത് യാദവ്

പരിക്കേറ്റ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് പകരം ജയന്ത് യാദവിനെ പരിഗണിക്കുന്നുവെന്നതും ആശ്ചര്യം ഉണ്ടാക്കുന്ന റിപ്പോര്‍ട്ടാണ്. കാരണം ഒരു ഫോര്‍മാറ്റിലും സജീവമല്ലാത്ത താരമാണ് ജയന്ത്. 2017ലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹം അരങ്ങേറിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

നാല് ടെസ്റ്റില്‍ നിന്ന് 228 റണ്‍സും 11 വിക്കറ്റും ഒരു ഏകദിനത്തില്‍ നിന്ന് 1 റണ്‍സും 1 വിക്കറ്റുമാണ് ജയന്തിന്റെ പേരിലുള്ളത്. അതേ സമയം പരിക്കേറ്റ പേസര്‍ക്ക് പകരക്കാരനെ വേണ്ടെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്. ബുംറ,ഷമി,ഇഷാന്ത്,സിറാജ്,ശര്‍ദുല്‍ തുടങ്ങിയവരെല്ലാം പേസര്‍മാരായി ടീമിലുണ്ട്.

Story first published: Saturday, July 24, 2021, 12:24 [IST]
Other articles published on Jul 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X