Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: കോലിക്ക് ഓപ്പണിങ് ഇറങ്ങാന്‍ ആത്മവിശ്വാസം നല്‍കിയത് സൂര്യകുമാര്‍- സഹീര്‍ ഖാന്‍

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര വിജയിയെ തീരുമാനിക്കുന്ന അഞ്ചാം മത്സരത്തില്‍ എല്ലാവരെയും ഞെട്ടിച്ച് രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയത് നായകന്‍ വിരാട് കോലിയായിരുന്നു. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നില്‍ക്കാനും കോലിക്കായി. ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കോലിക്ക് ഓപ്പണിങ് ഇറങ്ങാന്‍ ആത്മവിശ്വാസം നല്‍കിയത് സൂര്യകുമാര്‍ യാദവാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍.

മൂന്നാം നമ്പറില്‍ സൂര്യകുമാറിനെപ്പോലൊരു താരം ഉള്ളതിന്റെ ധൈര്യത്തിലാണ് കോലി ഓപ്പണ്‍ ചെയ്തതെന്നാണ് സഹീര്‍ ഖാന്‍ പറഞ്ഞത്. 'എങ്ങനെയാണ് വിരാട് കോലി ഓപ്പണ്‍ ചെയ്യാനുള്ള സാധ്യത ഉണ്ടായതെന്ന് ചോദിച്ചാല്‍ സൂര്യകുമാറിനെപ്പോലൊരു ബാറ്റ്‌സ്മാന്‍ ടീമില്‍ ഉള്ളതിനാലാണെന്ന് പറയേണ്ടി വരും. സൂര്യകുമാര്‍ ടീമിലെത്തി മൂന്നാം നമ്പറില്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് കാട്ടിത്തന്നു. സൂര്യ മൂന്നാം നമ്പറില്‍ ഇറങ്ങുന്നതോടെ കോലിക്ക് ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങേണ്ടി വരും. ആ സാഹചര്യത്തിലാവാം ഓപ്പണ്‍ ചെയ്യുന്നതാണ് നല്ലതെന്ന് കോലിക്ക് തോന്നിയതെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു.

zaheerkhan-virat

ഐപിഎല്ലില്‍ ആര്‍സിബിക്കുവേണ്ടി നിരവധി മത്സരങ്ങളില്‍ കോലി ഓപ്പണറായി എത്തിയിട്ടുണ്ട്. ഇന്ത്യക്കുവേണ്ടിയും ഓപ്പണര്‍ റോളില്‍ ഇതിന് മുമ്പ് കളിച്ചിട്ടുണ്ട്. രോഹിത് ശര്‍മയോടൊപ്പം ഓപ്പണറായി ഇറങ്ങാന്‍ ഇനിയും താല്‍പര്യമുണ്ടെന്നാണ് കോലി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ കെ എല്‍ രാഹുല്‍ ടീമില്‍ ഉള്ളതിനാല്‍ അത് അത്ര എളുപ്പമാവില്ല. ഇംഗ്ലണ്ടിനെതിരേ തിളങ്ങാനായില്ലെങ്കിലും ഇന്ത്യയുടെ മികച്ച ടി20 താരമാണ് രാഹുല്‍.

കോലി നാലാം നമ്പറില്‍ ഇറങ്ങിയാല്‍ അത് അദ്ദേഹത്തിന് അനുയോജ്യമായിരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കോലി ടി20 ലോകകപ്പില്‍ പഴയ മൂന്നാം നമ്പറില്‍ തന്നെ കളിക്കുന്നതായിരിക്കും കൂടുതല്‍ അനുയോജ്യം. കോലി ഓപ്പണറായി പെട്ടെന്ന് പുറത്തായാല്‍ ഇന്ത്യക്കത് വലിയ സമ്മര്‍ദ്ദം നല്‍കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ തിളങ്ങുന്നുണ്ട്. ആദ്യ കളിയില്‍ അര്‍ധ സെഞ്ച്വറിയും (57) രണ്ടാം മത്സരത്തില്‍ 17 പന്തില്‍ 32 റണ്‍സുമാണ് സൂര്യകുമാര്‍ നേടിയത്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി തകര്‍ത്ത് കളിക്കുന്ന സൂര്യകുമാറിന്റെ ഇത്തവണത്തെ ഐപിഎല്‍ പ്രകടനം നിര്‍ണ്ണായകമാണ്. സൂര്യ മൂന്നാം നമ്പറില്‍ തിളങ്ങിയാല്‍ ആരെ ഉള്‍ക്കൊള്ളും ആരെ തഴയും എന്നത് ഇന്ത്യക്ക് വലിയ തലവേദനയാവും.ഇഷാന്‍ കിഷന്‍ അവസരം കാത്ത് പുറത്തുണ്ട്.

Story first published: Monday, March 22, 2021, 11:10 [IST]
Other articles published on Mar 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+