IND vs ENG T20: സൂര്യകുമാറിനും ഇഷാനും ടീമില്‍ ഇടമുണ്ടെന്ന് കരുതുന്നില്ല- വിവിഎസ് ലക്ഷ്മണ്‍
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് 12ാം തീയ്യതി തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ എല്ലാ മത്സരങ്ങളും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. ടി20 ലോകകപ്പിന് മികച്ച ടീമിനെ തയ്യാറാക്കുന്നതിനായി യുവ പ്രതിഭകളെയടക്കം ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനുമാണ് പുതുമുഖ താരനിരയിലെ എല്ലാവരും അവസരം പ്രതീക്ഷിക്കുന്നത്.
എന്നാല്‍ സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും പ്ലേയിങ് 11നില്‍ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. 'ഇന്ത്യക്ക് നിലവില്‍ സംതുലിതമായ ഒരു മധ്യനിരയിലുണ്ട്. അതിനാല്‍ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും അവസരം ലഭിക്കുമെന്ന് കരുതുന്നില്ല. നാലാം നമ്പറിനായുള്ള പോരാട്ടം നടക്കുന്നത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും എന്റെ അഭിപ്രായത്തില്‍ ശ്രേയസ് അയ്യരാണ് നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍.
റിഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തുന്നത് ഇഷ്ടപ്പെടുന്നു. അഞ്ചാം നമ്പറില്‍ റിഷഭ് ബാറ്റ് ചെയ്താല്‍ ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയെത്തും. അതിനാല്‍ സൂര്യകുമാറിനും ഇഷാനും അവസരം ലഭിക്കുക പ്രയാസമാണ്. ഇവര്‍ക്ക് അവസരം ലഭിച്ചാല്‍ കഴിവിന്റെ പരമാവധി തന്നെ പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ'-ലക്ഷ്മണ്‍ പറഞ്ഞു.

ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായാണ് സൂര്യകുമാര്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ തിളങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ രാഹുലും രോഹിതും ഓപ്പണറായാല്‍ മൂന്നാം നമ്പറില്‍ കോലിയെത്തും. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് തന്നെ മുഖ്യ പരിഗണന ലഭിക്കാനാണ് സാധ്യത. റിഷഭും ഹര്‍ദിക്കും ടീമിന്റെ അഭിവാജ്യ ഘടകങ്ങളായതിനാല്‍ത്തന്നെ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുക പ്രയാസമാണ്.
റിഷഭിന് പരിക്കേറ്റാല്‍ ഇഷാന്‍ കിഷന് അവസരം ലഭിച്ചേക്കും. ആദ്യ മൂന്ന് മത്സരത്തിലൂടെത്തന്നെ ഇന്ത്യ പരമ്പര ഉറപ്പിച്ചാല്‍ നാലാം നമ്പറില്‍ ശ്രേയസിന് പകരം സൂര്യകുമാറിന് അവസരം ലഭിക്കാന്‍ ഇടയുണ്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീം തന്നെയാവും ടി20 ലോകകപ്പിലേക്കും പരിഗണിക്കുകയെന്ന തരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സൂചന നല്‍കിയിട്ടുണ്ട്.
വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ തെവാത്തിയ എന്നിവരെയും ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇരുവര്‍ക്കും ഫിറ്റ്‌നസ് ടെസ്റ്റ് പാസാകാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഇന്ത്യന്‍ നിരയില്‍ അവര്‍ക്ക് അവസരം ഉണ്ടാകില്ല. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും മൂന്ന് മത്സര ഏകദിന പരമ്പരയുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇനി നടക്കാനുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications