വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG T20: ജയത്തിനെക്കാള്‍ സന്തോഷം, ഇന്ത്യയുടെ മൂന്ന് ആശങ്കകള്‍ക്ക് പരിഹാരം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലെ എട്ട് വിക്കറ്റ് തോല്‍വിക്ക് രണ്ടാം മത്സരത്തിലൂടെ ശക്തമായ മറുപടി പറഞ്ഞിരിക്കുകയാണ് ഇന്ത്യ. ഏഴ് വിക്കറ്റിനാണ് സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 165 റണ്‍സ് വിജയലക്ഷ്യത്തെ 13 പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയെ സംബന്ധിച്ച് ജയത്തേക്കാളുപരിയായി മൂന്ന് ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഹര്‍ദിക് പാണ്ഡ്യയുടെ ബൗളിങ്

ഹര്‍ദിക് പാണ്ഡ്യയുടെ ബൗളിങ്

പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി പന്തെറിയാതിരുന്ന ഹര്‍ദിക് പാണ്ഡ്യ ഇടവേളയ്ക്ക് ശേഷം നാല് ഓവറും ടി20യില്‍ എറിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണത്. ഹര്‍ദിക്കിന്റെ പേസ് ഓള്‍റൗണ്ട് മികവ് ഇന്ത്യന്‍ ടീമിന് കൂടുതല്‍ കരുത്ത് നല്‍കും. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാന്‍ അദ്ദേഹത്തിനായില്ല. നന്നായി ബൗണ്‍സും സ്ലോ ബോളും ചെയ്ത ഹര്‍ദിക് ബൗളിങ് മികവ് വീണ്ടെടുത്തത് ഇന്ത്യയെ സംബന്ധിച്ച് വലിയ പോസിറ്റീവാണ്. ടി20 ലോകകപ്പില്‍ ഇന്ത്യ വളരെ നിര്‍ണ്ണായകമായി കരുതുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ.

വിരാട് കോലി ഫോമിലേക്കെത്തി

വിരാട് കോലി ഫോമിലേക്കെത്തി

മൂന്നക്കം കണ്ടിട്ട് നാളേറെയായ കോലിയുടെ സമീപകാലത്തെ പ്രകടനം വളരെ പരിതാപകരമായിരുന്നു. മോശം ഫോമിലായിരുന്ന കോലി ആദ്യ ടി20യില്‍ പൂജ്യത്തിനായിരുന്നു പുറത്തായത്. കോലിയുടെ ഫോം വലിയ ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും തകര്‍പ്പന്‍ പ്രകടനവുമായി അദ്ദേഹം തിരിച്ചുവന്നിരിക്കുകയാണ്. രണ്ടാം മത്സരത്തില്‍ 49 പന്തില്‍ 5 ഫോറും 3 സിക്‌സുമടക്കം പുറത്താവാതെ 73 റണ്‍സാണ് കോലി നേടിയത്. കോലിയുടെ മോശം പ്രകടനം ടീമിനെയാകെ ബാധിച്ചിരുന്നു. എന്നാല്‍ കോലിക്ക് താളം കണ്ടെത്താനായത് ടീമിന്റെ പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കുന്നു.

വാഷിങ്ടണ്‍ സുന്ദര്‍ എന്ന പവര്‍പ്ലേ സ്‌പെഷ്യലിസ്റ്റ്

വാഷിങ്ടണ്‍ സുന്ദര്‍ എന്ന പവര്‍പ്ലേ സ്‌പെഷ്യലിസ്റ്റ്

പവര്‍പ്ലേയില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന സ്പിന്നറായ വാഷിങ്ടണ്‍ സുന്ദര്‍ മാറിയിരിക്കുകയാണ്. രണ്ടാം ടി20യിലെ ആദ്യ പവര്‍പ്ലേയില്‍ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് തടയാന്‍ സുന്ദറിന് സാധിച്ചു. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഒരു വൈഡ് പോലും എറിഞ്ഞില്ല. ടി20 ലോകകപ്പ് വരാനിരിക്കെ സുന്ദറിന്റെ ഓള്‍റൗണ്ട് മികവ് ഇന്ത്യയുടെ വലിയ പോസിറ്റീവാണ്.

Story first published: Monday, March 15, 2021, 13:31 [IST]
Other articles published on Mar 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X