IND vs ENG T20: വരുണിന് ഫിറ്റ്‌നസില്ല, ടീമിന് പുറത്തേക്ക്, രാഹുല്‍ ചഹാര്‍ പകരമെത്തും- റിപ്പോര്‍ട്ട്
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 12ന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയ്ക്കുള്ള 19 അംഗ ടീമിനെ നേരത്തെ തന്നെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താനുള്ള അവസരം വരുണ്‍ ചക്രവര്‍ത്തിക്ക് വീണ്ടും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ട വരുണിനെ ടി20 പരമ്പരയിലേക്ക് പരിഗണിക്കില്ലെന്നാണ് വിവരം. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലും വരുണ്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് അന്ന് ടീമിന് പുറത്തുവോവുകയായിരുന്നു.
ഇന്ത്യയുടെ യോയോ ടെസ്റ്റ് പാസാകാത്തവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാനാവില്ല. പുതിയ നിയമപ്രകാരം 2 കിലോമീറ്റര്‍ 8.5 മിനുട്ടുകൊണ്ട് താരങ്ങള്‍ ഓടിത്തീര്‍ക്കേണ്ടതുണ്ട്. കായിക താരങ്ങളുടെ ഫിറ്റ്‌നസ് ലെവല്‍ ഉയര്‍ത്താന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷമാണ് ബിസിസി ഐ ഇത്തരമൊരു ടെസ്റ്റ് കൂടി യോയോ ടെസ്റ്റില്‍ കൂട്ടിച്ചേര്‍ത്തത്.

രണ്ട് തവണ ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടും നിര്‍ഭാഗ്യവശാല്‍ വരുണിന് പുറത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ വളര്‍ന്ന വരുണ്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ്. 13ാം സീസണില്‍ കെകെആറിനൊപ്പം നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് വരുണിന് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സഹായിച്ചത്. അന്ന് പരിക്ക് വില്ലനായതിനാലാണ് ഇത്തവണ രണ്ടാം അവസരം നല്‍കിയത്. ഇപ്പോള്‍ വില്ലനായി ഫിറ്റ്‌നസും മാറിയിരിക്കുകയാണ്.
14 ഐപിഎല്ലില്‍ നിന്നായി 18 വിക്കറ്റാണ് വരുണ്‍ നേടിയിരിക്കുന്നത്. പുതുമുഖ താരമായ രാഹുല്‍ തെവാത്തിയയും ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടു. ഇതോടെ താരവും ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായേക്കില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് തെവാത്തിയ. അവസാന സീസണില്‍ ഷെല്‍ഡോന്‍ കോട്രലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയതോടെയാണ് തെവാത്തിയ ശ്രദ്ധിക്കപ്പെട്ടത്.
വരുണിന്റെയും തെവാത്തിയയുടെയും അഭാവത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ രാഹുല്‍ ചഹാറിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. 2019ലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താന്‍ രാഹുലിന് സാധിച്ചിരുന്നു. 31 ഐപിഎല്ലില്‍ നിന്നായി 30 വിക്കറ്റാണ് രാഹുലിന്റെ പേരിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications