Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: ഇംഗ്ലണ്ടിനെ നാണംകെടുത്തിയ ഇന്ത്യയുടെ മൂന്ന് ബൗളിങ് പ്രകടനം ഇതാ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടി20 പരമ്പരയ്ക്ക് 12ാം തീയ്യതി തുടക്കമാവുകയാണ്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സര്‍വാധിപത്യ ജയം നേടിയപോലെ ടി20 നേടുക ഇന്ത്യക്ക് എളുപ്പമാവില്ല. കരുത്തരായ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ഒട്ടുമിക്ക പരമ്പരകളിലും തിളങ്ങിയിട്ടുണ്ട്. ടി20 പരമ്പര ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിനെതിരായ ടി20യില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരുടെ മികച്ച മൂന്ന് ബൗളിങ് പ്രകടനം ഇതാ.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

പരിമിത ഓവര്‍ ടീമിലെ ഇന്ത്യയുടെ നിറസാന്നിധ്യം യുസ്‌വേന്ദ്ര ചഹാലാണ് ഇംഗ്ലണ്ടിനെതിരേ ടി20യില്‍ മികച്ച ബൗളിങ് പ്രകടനം നടത്തിയത്. 2017ല്‍ ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയത്. പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലായിരുന്നു ചഹാലിന്റെ പ്രകടനം. 75 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. സുരേഷ് റെയ്‌ന (63),എംഎസ് ധോണി (56),യുവരാജ് (27) എന്നിവരായിരുന്നു പ്രധാന സ്‌കോറര്‍മാര്‍. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 127 റണ്‍സിനാണ് കൂടാരം കയറിയത്.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

നിലവില്‍ ഇന്ത്യയുടെ പ്ലേയിങ് 11വനിലെ സജീവ സാന്നിധ്യമല്ലാത്ത കുല്‍ദീപ് യാദവിന്റെ പേരിലാണ് മികച്ച രണ്ടാമത്തെ പ്രകടനം. 2018ല്‍ ഇംഗ്ലണ്ടിന്റെ തട്ടകമായ മാഞ്ചസ്റ്ററില്‍ 24 റണ്‍സ് വഴങ്ങി 5 വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. ഓയിന്‍ മോര്‍ഗന്‍,ജോണി ബെയര്‍സ്‌റ്റോ,ജോ റൂട്ട്,ജോസ് ബട്‌ലര്‍ എന്നിവരെല്ലാം കുല്‍ദീപിന് മുന്നില്‍ മുട്ടുമടക്കി. ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ കെ എല്‍ രാഹുലിന്റെ (101*) സെഞ്ച്വറിക്കരുത്തില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്തു.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

മികച്ച മൂന്നാമത്തെ പ്രകടനം ഹര്‍ഭജന്‍ സിങ്ങിന്റെ പേരിലാണ്. 2012ല്‍ കൊളംബോയില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ 2012ലെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് ഈ പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യ 171 എന്ന വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് 80 റണ്‍സിന് കൂടാരം കയറി. ഇന്ത്യക്ക് 90 റണ്‍സ് ജയം. രോഹിത് ശര്‍മ 33 പന്തില്‍ 55 റണ്‍സ് നേടിയപ്പോള്‍ കോലിയും ഗംഭീറും 40 റണ്‍സും നേടി.

Story first published: Wednesday, March 10, 2021, 10:25 [IST]
Other articles published on Mar 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+