വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG T20: ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത, ഫിറ്റ്‌നസ് വീണ്ടെടുത്ത് നടരാജന്‍ ടീമില്‍ തിരിച്ചെത്തി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20ക്ക് മുന്നോടിയായി ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന സന്തോഷ വാര്‍ത്ത. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഇടം കൈയന്‍ പേസര്‍ ടി നടരാജന്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇതോടെ അഞ്ചാം ടി20യില്‍ സെലക്ഷന്‍ പട്ടികയില്‍ നടരാജനെയും ലഭ്യമായിരിക്കും. എന്നാല്‍ നിര്‍ണ്ണായകമായ അഞ്ചാം മത്സരത്തില്‍ പരിക്കിന്റെ വിശ്രമത്തിന് ശേഷം എത്തുന്ന നടരാജനെ കളിപ്പിക്കാന്‍ തയ്യാറാകുമോയെന്ന് കണ്ടറിയണം.

T Natarajan coming back to Indian team

അഞ്ച് മത്സര ടി20 പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും നിലവില്‍ 2-2 തുല്യത പങ്കിടുകയാണ്. ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഇന്ത്യ ജയിച്ചു. മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ നാലാം മത്സരത്തില്‍ ഇന്ത്യ പൊരുതി ജയം നേടുകയായിരുന്നു. അഞ്ചാം മത്സര ഫലമാണ് പരമ്പര വിജയിയെ തീരുമാനിക്കുന്നത്. അതിനാല്‍ത്തന്നെ നാലാം മത്സരത്തിലെ ടീമിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത.

tnatarajan

യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ ടി നടരാജന്‍ ടീമിലേക്കെത്തിയാല്‍ മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും റണ്ണൊഴുക്ക് തടയാനും വിക്കറ്റ് നേടാനും സാധിക്കും. എന്നാല്‍ നടരാജന്‍ എത്തിയാല്‍ ശര്‍ദുല്‍ ഠാക്കൂറിന് പുറത്തുപോകേണ്ടി വരും. വാലറ്റത്ത് അത്യാവശ്യം ബാറ്റ് ചെയ്യാനും സാധിക്കുന്ന ശര്‍ദുല്‍ ഠാക്കൂറാണ് നാലാം മത്സരത്തില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഈയൊരു സാഹചര്യത്തില്‍ ശര്‍ദുലിനെ ഒഴിവാക്കി നടരാജനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടരാജന്‍ കളിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരത്തിന് ഇടം ലഭിച്ചിരുന്നില്ല. പിന്നീട് ടി20 പരമ്പരയ്ക്ക് മുന്നോടിയായി താരത്തിന് പരിക്ക് സ്ഥിരീകരിച്ചതോടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു നടരാജന്‍. ഇന്ത്യന്‍ ടീമിലെ നിലവിലെ ഏക ഇടം കൈയന്‍ പേസറാണ് ടി നടരാജന്‍.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ നടരാജനായി. നെറ്റ്‌സ് ബൗളറായി പോയി മൂന്ന് ഫോര്‍മാറ്റിലും താരം അരങ്ങേറ്റം കുറിച്ചു. മൂന്ന് ടി20യില്‍ നിന്ന് 6 വിക്കറ്റാണ് നട്ടു വീഴ്ത്തിയത്. 7 റണ്‍സ് ഇക്കോണമിയിലായിരുന്നു താരത്തിന്റെ പ്രകടനം. ടി20 ലോകകപ്പ് വരാനിരിക്കെ ബുംറ,ഭുവി,നടരാജന്‍ പേസ് കൂട്ടുകെട്ട് ഇന്ത്യക്കായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ ഉയര്‍ന്നുവന്ന നടരാജന് ഇത്തവണത്തെ ഐപിഎല്‍ വളരെ നിര്‍ണ്ണായകമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ നടരാജന് ഇത്തവണയും മികവ് ആവര്‍ത്തിക്കാനായാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചേക്കും.

Story first published: Friday, March 19, 2021, 9:23 [IST]
Other articles published on Mar 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X