വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന്റെ പ്രതിഭയെ പാഴാക്കരുത്, നാലാം നമ്പറില്‍ ഇറക്കൂ, സ്റ്റോക്‌സിനെക്കുറിച്ച് പീറ്റേഴ്‌സന്‍

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടിരിക്കുകയാണ്. അഞ്ച് മത്സര പരമ്പരയില്‍ ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങിയിട്ടും പരമ്പര സ്വന്തമാക്കാന്‍ നിലവിലെ ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിന് സാധിച്ചില്ല. ആവേശകരമായ അഞ്ചാം മത്സരത്തില്‍ 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് പിന്നാലെ ടീമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്‍.

ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റിങ് ഓഡറിനെക്കുറിച്ചാണ് പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടത്. സ്റ്റോക്‌സിനെ ആറാം നമ്പറില്‍ ഇറക്കുന്നത് തെറ്റായ തീരുമാനം ആണെന്നാണ് പീറ്റേഴ്‌സന്‍ പറയുന്നത്. 'ആറാം നമ്പര്‍ സമ്പൂര്‍ണ്ണ പരാജയമാണ് ബെന്‍ സ്റ്റോക്‌സ്. ജോണി ബെയര്‍സ്‌റ്റോ ടി20 ഓപ്പണറായാണ് നല്ലത്. ബെയര്‍‌സ്റ്റോ ഓപ്പണറായില്ലെങ്കില്‍ സ്റ്റോക്‌സ് നാലാം നമ്പറില്‍ ബാറ്റ് ചെയ്യണം'-ട്വിറ്ററില്‍ പീറ്റേഴ്‌സന്‍ കുറിച്ചു.

ബെന്‍ സ്റ്റോക്‌സിനെ ആറാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിക്കുന്നില്ല. അവസാന സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാനൊപ്പം ഓപ്പണര്‍ റോളില്‍ സെഞ്ച്വറിയടക്കം നേടാന്‍ സ്‌റ്റോക്‌സിന് സാധിച്ചിരുന്നു. ഇന്ത്യക്കെതിരായ അഞ്ചാം ടി20യിലും ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സ്റ്റോക്‌സ് 12 പന്തില്‍ നേടിയത് 14 റണ്‍സാണ്. മധ്യനിരയില്‍ കളിക്കുന്നതിനെക്കാളും നന്നായി ടോപ് ഓഡറില്‍ തിളങ്ങാന്‍ സാധിക്കുമെന്ന് ഐപിഎല്ലിലൂടെ നിരവധി തവണ തെളിയിച്ചതാണ്.

benstokes-kevinpietersen

പവര്‍പ്ലേയില്‍ നന്നായി റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് മികവുണ്ട്. ടി20യില്‍ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാണ് അദ്ദേഹം. നാലാം നമ്പറില്‍ സ്റ്റോക്‌സ് ബാറ്റ് ചെയ്യുന്നത് ഇംഗ്ലണ്ടിന് ഗുണകരമായി മാറാനാണ് സാധ്യത. ഇത്തവണത്തെ ഐപിഎല്ലിലും സ്റ്റോക്‌സിനെ ടോപ് ഓഡറിലേക്ക് രാജസ്ഥാന്‍ പരിഗണിച്ചേക്കും. താരത്തിന് തിളങ്ങാനായാല്‍ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടും സ്റ്റോക്‌സിനെ ടോപ് ഓഡറില്‍ കളിപ്പിച്ചേക്കും.

ജോണി ബെയര്‍സ്‌റ്റോ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനുവേണ്ടി ഐപിഎല്ലില്‍ ഓപ്പണ്‍ ചെയ്യാറുണ്ട്. സെഞ്ച്വറിയടക്കം തകര്‍പ്പന്‍ പ്രകടനവും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് നിരയില്‍ നാലാം നമ്പറില്‍ ഇറങ്ങുമ്പോള്‍ മികവ് കാട്ടാന്‍ ബെയര്‍സ്‌റ്റോയ്ക്ക് സാധിക്കുന്നില്ല. ഇന്ത്യക്കെതിരായ അഞ്ചാം ടി20യില്‍ 7 പന്തില്‍ 7 റണ്‍സാണ് താരം നേടിയത്.

ഇത്തവണത്തെ ഐപിഎല്‍ എല്ലാ ടീമുകളെയും കാര്യമായി സ്വാധീനിക്കുമെന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരേ പരമ്പര നേടിയത് ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഇത്തവണ ഐപിഎല്ലില്‍ തിളങ്ങുന്ന താരങ്ങള്‍ക്ക് ടി20 ലോകകപ്പില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Sunday, March 21, 2021, 13:57 [IST]
Other articles published on Mar 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X