
നേര്‍ക്കുനേര്‍ പോരാട്ടം
14 തവണയാണ് ടി20യില്‍ ഇന്ത്യയും ഇംഗ്ലണ്ടും ടി20യില്‍ നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 7 തവണ വീതം ഇരു ടീമും ജയിച്ചതിനാല്‍ ആരാണ് കേമര്‍ എന്ന് പറയുക പ്രയാസമാണ്. 2007 സെപ്റ്റംബര്‍ 19നാണ് ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ജയം ഇന്ത്യക്കായിരുന്നു. 2018 ജൂലൈ എട്ടിന് അവസാനമായി ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 346 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി റണ്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ 9 വിക്കറ്റുമായി യുസ്‌വേന്ദ്ര ചഹാലാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍.

ഉയര്‍ന്ന ടീം ടോട്ടല്‍- കുറഞ്ഞ ടീം ടോട്ടല്‍
ഉയര്‍ന്ന ടീം ടോട്ടല്‍ ഇന്ത്യയുടെ പേരിലാണ്. ആദ്യമായി ഇരുടീമും നേര്‍ക്കുനേര്‍ എത്തിയ 2007ലെ ടി20 ലോകകപ്പ് മത്സരത്തില്‍ 218 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഇതേ മത്സരത്തില്‍ 200 റണ്‍സടിച്ചതാണ് ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന ടീം സ്‌കോര്‍. യുവരാജ് സിങ് സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ ആറ് സിക്‌സര്‍ പറത്തിയ മത്സരമാണിത്. ഇത്തവണ ഈ റെക്കോഡ് ഇരു കൂട്ടരും തിരിത്തുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യയുടെ കുറഞ്ഞ ടീം ടോട്ടല്‍ 120 റണ്‍സാണ്. ഇംഗ്ലണ്ടിന്റെ കുറഞ്ഞ ടീം ടോട്ടല്‍ 80 റണ്‍സും. 2012ലെ ടി20 ലോകകപ്പിലാണ് ഇംഗ്ലണ്ടിന് ഈ തകര്‍ച്ച നേരിട്ടത്.ഹര്‍ഭജന്‍ സിങ് നാല് വിക്കറ്റുമായി തിളങ്ങിയതാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 90 റണ്‍സിനാണ് ഈ മത്സരത്തില്‍ ഇന്ത്യ വിജയിച്ചത്.

മികച്ച വ്യക്തിഗത പ്രകടനം
രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരേ ടി20 സെഞ്ച്വറി നേടിയിട്ടുണ്ട്. 2018 ജൂലൈ 3ന് നടന്ന മത്സരത്തില്‍ കെ എല്‍ രാഹുല്‍ പുറത്താവാതെ 101 റണ്‍സെടുത്തപ്പോള്‍ ഇതേ പരമ്പരയില്‍ ജൂലൈ 8ന് നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ പുറത്താവാതെ 100 റണ്‍സും നേടി. ഒരു ഇംഗ്ലണ്ട് താരത്തിന് പോലും മൂന്നക്കം കാണാന്‍ സാധിച്ചിട്ടില്ല.

വിക്കറ്റ് വേട്ടയില്‍ ചഹാല്‍ മുന്നില്‍
ആറ് മത്സരത്തില്‍ നിന്ന് 9 വിക്കറ്റാണ് യുസ്‌വേന്ദ്ര ചഹാല്‍ ഇംഗ്ലണ്ടിനെതിരേ വീഴ്ത്തിയത്. ഇരു ടീമിലെയും ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരന്‍ ചഹാലാണ്. 25 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് മൂന്ന് മത്സരത്തില്‍ നിന്ന് 8 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
ഇംഗ്ലണ്ട് നിരയില്‍ ജാഡി ഡേന്‍ബാച്ചാണ് മുന്നില്‍. അഞ്ച് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.ടിം ബ്രസ്‌നന്‍,സ്റ്റീവന്‍ ഫിന്‍ എന്നിവര്‍ ആറ് വിക്കറ്റ് വീതവും വീഴ്ത്തിയിട്ടുണ്ട്.


Click it and Unblock the Notifications