IND vs ENG T20: 'ഫിറ്റ്‌നസ് ഇല്ലെങ്കില്‍ അവസരമില്ല'- വരുണിനോടും തെവാത്തിയയോടും കോലി
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് വേദി. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ നിലവില്‍ വലിയ ഫിറ്റ്‌നസ് കടമ്പ തന്നെ കടക്കേണ്ടതുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ബിസിസി ഐയും ഫിറ്റ്‌നസിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇംഗ്ലണ്ട് പരമ്പരയിലേക്ക് പരിഗണിച്ച വരുണ്‍ ചക്രവര്‍ത്തിയും രാഹുല്‍ തെവാത്തിയയും ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു.
ഇപ്പോഴിതാ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഫിറ്റ്‌നസ് ടെസ്റ്റ് പാസായില്ലെങ്കില്‍ ടീമില്‍ അവസരം ഉണ്ടാകില്ലെന്ന ഉറച്ച നിലപാടിലാണ് കോലിയുള്ളത്. 'ഇത്തരത്തിലുള്ള ശക്തമായ ഫിറ്റ്‌നസ് സംവിധാനമാണ് ഇന്നത്തെ ഇന്ത്യന്‍ ടീമിനെ സൃഷ്ടിച്ചിരിക്കുന്നത്. വ്യക്തികള്‍ അത് മനസിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യണം. വളരെ ഉയര്‍ന്ന ഫിറ്റ്‌നസും പ്രതിഭയുമാണ് നിലവിലെ താരങ്ങള്‍ക്കുള്ളത്. യുവതാരങ്ങള്‍ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമെ അവസരമുണ്ടാവു'കോലി പറഞ്ഞു.

മൂന്ന് പുതുമുഖങ്ങളെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലേക്ക് പരിഗണിച്ചത്. സൂര്യകുമാര്‍ യാദവ് ഫിറ്റ്‌നസ് ടെസ്റ്റ് പാസായപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും രാഹുല്‍ തെവാത്തിയയും പരാജയപ്പെട്ടു. നിലവില്‍ രണ്ട് കിലോമീറ്റര്‍ ദൂരം 8.5 മിനുട്ടിനുള്ളില്‍ താരങ്ങള്‍ ഓടിത്തീര്‍ക്കേണ്ടതും ഫിറ്റ്‌നസ് ടെസ്റ്റിന്റെ ഭാഗമായുണ്ട്. പല യുവ താരങ്ങളും ഈ പരീക്ഷണത്തില്‍ പരാജയപ്പെട്ടു.
വരുണ്‍ ചക്രവര്‍ത്തിയെ ഓസ്‌ട്രേലിയക്കെതിരായ പര്യടനത്തിലും പരിഗണിച്ചിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് താരത്തിന് അവസരം നഷ്ടമായി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നടത്തിയ മികച്ച പ്രകടനമാണ് തമിഴ്‌നാട് കാരനായ വരുണിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറന്നത്. അവസാന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി നടത്തിയ മിന്നും പ്രകടനമാണ് തെവാത്തിയയെ തുണച്ചത്. എന്നാല്‍ ഫിറ്റ്‌നസ് കടമ്പ മറികടക്കാന്‍ സാധിക്കാത്തതിനാല്‍ കളിക്കാന്‍ ഇനിയും അവര്‍ കാത്തിരിക്കേണ്ടി വരും.
സൂര്യകുമാര്‍ യാദവ് അരങ്ങേറ്റം നടത്തുമെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സിനൊപ്പം തുടര്‍ച്ചയായി തിളങ്ങുന്ന സൂര്യകുമാര്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് സാധ്യത. അതേ സമയം പരിക്കേറ്റ ടി നടരാജന്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലാണ്. ആദ്യ മത്സരത്തിന് നടരാജന്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അതേ സമയം പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ടീമിന് പുറത്തുള്ള ഭുവനേശ്വര്‍ കുമാര്‍ ടീമിലേക്ക് മടങ്ങിയെത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications