വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG T20: ഭുവി, ജഡ്ഡു, അശ്വിന്‍, റണ്‍സ് വഴങ്ങാന്‍ പിശുക്കര്‍, ബുംറയേക്കാള്‍ കേമര്‍- കണക്കുകളിതാ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടി20 പരമ്പരയ്ക്ക് ഇന്ന് അഹമ്മജാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തുടക്കമാവുകയാണ്. ടെസ്റ്റ് പരമ്പര പരാജയപ്പെട്ടിറങ്ങുന്ന ഇംഗ്ലണ്ടിനെ സംബന്ധിച്ച് ടി20 പരമ്പര അഭിമാന പ്രശ്‌നമാണ്. ഇരു ടീമും ഒന്നിനൊന്ന് ശക്തമായതിനാല്‍ മികച്ച പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യക്കൊപ്പം പ്രതിഭാശാലികളുടെ നീണ്ട നിര തന്നെയുണ്ട്. എന്നാല്‍ ജസ്പ്രീത് ബുംറ,ടി നടരാജന്‍ എന്നിവര്‍ ടീമില്‍ ഉണ്ടാകില്ല.

ഇംഗ്ലണ്ടിന്റെ ശക്തമായ ബാറ്റിങ് നിരയെ തളച്ചിടാന്‍ മികച്ച ബൗളിങ് പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. ടി20 ഫോര്‍മാറ്റില്‍ 160 റണ്‍സിന് താഴെ റണ്‍സ് പ്രതിരോധിക്കുമ്പോള്‍ ഇക്കോണമിയില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ ബൗളറാരാണ്. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ ബുംറയെക്കാള്‍ ഒരുപടി മുന്നില്‍ ഭുവനേശ്വര്‍ കുമാറാണ്. ഈ റെക്കോഡിലെ ടോപ് ഫൈവിനെ പരിചയപ്പെടാം.

indiat20practise

പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തുണ്ടായിരുന്ന ഭുവനേശ്വര്‍ ഇംഗ്ലണ്ട് പരമ്പരയിലൂടെ തിരിച്ചെത്തിയിട്ടുണ്ട്. 160 റണ്‍സോ അതില്‍ താഴെയോ റണ്‍സ് പ്രതിരോധിക്കുമ്പോള്‍ 4.5 ആണ് ഭുവനേശ്വര്‍ കുമാറിന്റെ ഇക്കോണമി റേറ്റ്. ഡെത്ത് ഓവറില്‍ ബുംറയെപ്പോലെ തന്നെ ഇന്ത്യയുടെ പ്രധാനപ്പെട്ട താരമാണ് ഭുവി. എന്നാല്‍ ഇടക്കിടെ ഏല്‍ക്കുന്ന പരിക്കാണ് ഭുവനേശ്വര്‍ കുമാറിന് തിരിച്ചടിയാവുന്നത്.

രണ്ടാം സ്ഥാനത്ത് രവീന്ദ്ര ജഡേജയാണ്. 160 റണ്‍സില്‍ താഴെ റണ്‍സ് പ്രതിരോധിക്കുമ്പോള്‍ 5.8 ആണ് ജഡേജയുടെ ഇക്കോണമി. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ഓള്‍റൗണ്ടറാണ് ജഡേജ. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള ജഡേജ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര കളിക്കുന്നില്ല. പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

5.9 ഇക്കോണമി റേറ്റുള്ള ആര്‍ അശ്വിനാണ് മൂന്നാം സ്ഥാനത്ത്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അശ്വിന് അവസരമുള്ളത്. 2017ന് ശേഷം പരിമിത ഓവറില്‍ അശ്വിന് അവസരം ലഭിച്ചിട്ടില്ല. ഇന്ത്യയുടെ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് ജസ്പ്രീത് ബുംറ നാലാം സ്ഥാനത്താണ്. 6.0 ആണ് ബുംറയുടെ ഇക്കോണമി. അവസാന ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തി റണ്ണൊഴുക്ക് തടയാന്‍ ബുംറ മിടുക്കനാണ്.

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ 6.7 ഇക്കോണമിയുമായി ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്തുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് സ്വിങ് ബൗളിങ്ങിലൂടെ വിസ്മയിപ്പിച്ചിരുന്ന ഇര്‍ഫാന്‍ പഠാന്‍ 2007ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിന്റെയും ഭാഗമായിരുന്നു. 6.8 ഇക്കോണമിയുള്ള സുരേഷ് റെയ്‌ന ഇൗ റെക്കോഡില്‍ ആറാം സ്ഥാനത്തുമുണ്ട്.

Story first published: Friday, March 12, 2021, 9:16 [IST]
Other articles published on Mar 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X