IND vs ENG: ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യത, സൂര്യകുമാര്‍ അരങ്ങേറിയേക്കും
പൂനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇന്ന് നടക്കവെ ജയത്തോടെ പരമ്പര പിടിക്കാന്‍ ഉറച്ചാവും ഇന്ത്യ ഇറങ്ങുക. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 66 റണ്‍സിനാണ് വിജയിച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനൊപ്പം മധ്യനിര താരം സാം ബില്ലിങ്‌സും പരിക്കിന്റെ പിടിയിലായത് സന്ദര്‍ശകരെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇന്ത്യയേയും പരിക്ക് വേട്ടയാടുന്നുണ്ട്. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായപ്പോള്‍ പരിക്കേറ്റ ഓപ്പണര്‍ രോഹിത് ശര്‍മ കളിക്കുന്ന കാര്യവും സംശയമാണ്. അതിനാല്‍ത്തന്നെ നിര്‍ണ്ണായകമായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയേക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം.

ശ്രേയസിന് പകരം സൂര്യകുമാര്‍
തോളിന് പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ശ്രേയസ് അയ്യറിന് പകരം സൂര്യകുമാര്‍ യാദവിന് രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചേക്കും. നാലാം നമ്പറില്‍ ശ്രേയസിന് പകരക്കാരനാവാന്‍ ഏറ്റവും അനുയോജ്യന്‍ സൂര്യകുമാറാണ്. ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സൂര്യകുമാര്‍ മിന്നും ഫോമിലാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള സൂര്യകുമാര്‍ അഞ്ചാം നമ്പറിലും ആറാം നമ്പറിലും തിളങ്ങാന്‍ പ്രതിഭയുള്ള താരമാണ്.

കുല്‍ദീപിന് പകരം ചഹാല്‍
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയുടെ പ്ലേയിങ് 11ല്‍ അവസരം ലഭിച്ച കുല്‍ദീപ് യാദവിന് ഒന്നാം ഏകദിനത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 9 ഓവറില്‍ 68 റണ്‍സ് വിട്ടുകൊടുത്ത ചൈനാമാന്‍ സ്പിന്നര്‍ക്ക് വിക്കറ്റൊന്നും നേടാനായില്ല.സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ വലിയ ആധിപത്യം ലഭിച്ചിരുന്നില്ലെങ്കിലും റണ്ണൊഴുക്ക് തടയുന്നതില്‍ കുല്‍ദീപ് പരാജയപ്പെട്ടു. അതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ കുല്‍ദീപിന് പകരം യുസ്‌വേന്ദ്ര ചഹാല്‍ എത്താന്‍ സാധ്യത കൂടുതലാണ്.

രോഹിതിന് പകരം ശുഭ്മാന്‍ ഗില്‍
പരിക്കേറ്റ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ കളിക്കുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യവെ പന്ത് കൈയില്‍ അടിച്ച് രോഹിതിന്റെ കൈക്ക് മുറിവേറ്റിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും താരത്തിന് വിശ്രമം അനുവദിക്കാന്‍ സാധ്യത കൂടുതലാണ്. അങ്ങനെയാണെങ്കില്‍ ശിഖര്‍ ധവാനൊപ്പം ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്‍ എത്തിയേക്കും. മൂന്ന് മത്സരം ഇന്ത്യക്കായി ഏകദിനത്തില്‍ കളിച്ചിട്ടുണ്ടെങ്കിലും തിളങ്ങാന്‍ ശുഭ്മാന് സാധിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications